Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിന്നൽ പോലെ എത്തി എതിരാളികളുടെ കേന്ദ്രങ്ങൾ തകർക്കാൻ കഴിയുന്ന അത്യാധുനിക എഫ് 35 എ ഫൈറ്റിങ് യുദ്ധവിമാനങ്ങൾ അമേരിക്കൻ വ്യോമ താവളത്തിൽ നിന്നും പറന്നുയരുന്നത് ഒന്നിനു മേൽ ഒന്നായി 52 എണ്ണം; അമേരിക്കൻ പട്ടാളക്കാരുടെ ജീവനുമേൽ ഇറാൻ കണ്ണുവെച്ചതോടെ റിസ്‌ക്ക് എടുക്കാൻ കാത്തു നിൽക്കാതെ ഇറാൻ താവളങ്ങൾ തേടി അമേരിക്ക; നടക്കുന്നത് ഗൾഫ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ

മിന്നൽ പോലെ എത്തി എതിരാളികളുടെ കേന്ദ്രങ്ങൾ തകർക്കാൻ കഴിയുന്ന അത്യാധുനിക എഫ് 35 എ ഫൈറ്റിങ് യുദ്ധവിമാനങ്ങൾ അമേരിക്കൻ വ്യോമ താവളത്തിൽ നിന്നും പറന്നുയരുന്നത് ഒന്നിനു മേൽ ഒന്നായി 52 എണ്ണം; അമേരിക്കൻ പട്ടാളക്കാരുടെ ജീവനുമേൽ ഇറാൻ കണ്ണുവെച്ചതോടെ റിസ്‌ക്ക് എടുക്കാൻ കാത്തു നിൽക്കാതെ ഇറാൻ താവളങ്ങൾ തേടി അമേരിക്ക; നടക്കുന്നത് ഗൾഫ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഇറാനിൽ നിന്നും യുദ്ധഭീതി മുറുകിയതോടെ 52 ഇറാൻ കേന്ദ്രങ്ങളെ ആക്രമിക്കും എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ മുന്നറിയിപ്പിന് പിന്നാലെ അമേരിക്കൻ വ്യോമസേന അതിശക്തമായ യുദ്ധസന്നാഹങ്ങളും നൽകിയിട്ടുണ്ട്. അമേരിക്കയെ സംബന്ധിച്ചിടത്തോളം പല യുദ്ധങ്ങളു വിജയിക്കാൻ അവരെ സഹായിച്ചത് വ്യോമസേനയുടെ എഫ് 35 ഫൈറ്റർ ജെറ്റുകളാണ്. ഈ ജെറ്റുകൾ വീണ്ടും യുദ്ധസജ്ജമാക്കിയിരിക്കയാണ ്അമേരിക്കൻ വോയോമ സേന.

അമേരിക്കയെയോ അമേരിക്കയുടെ സ്വത്തുക്കളെയോ ഇറാൻ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകും. ഇറാന്റെ 52 സ്ഥലങ്ങൾ അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്. അതിൽ പലതും ഇറാനിയൻ സംസ്‌കാരത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിലെ ഉട്ട എയർബേസിൽ നിന്നും 52 ഫൈറ്റർ ജെറ്റുകളാണ് ഒന്നിനും പുറമേ മറ്റൊന്നായി പറന്നുയർന്നത്. ഇറാന്റെ ഭാഗത്തു നിന്നും ആക്രമണം ഉണ്ടായാൽ ഞൊടിയിടയിൽ പറന്നുയർന്ന് ലക്ഷ്യസ്ഥാനത്തെത്തി ബോംബ് വർഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ അഭ്യാസ പ്രകടനം.

എഫ് 35എ ശ്രേണിയിലുള്ള അത്യാധുനിക ഫൈറ്റർ ജെറ്റുകളാണ് യുദ്ധസജ്ജമായി പറന്നുയർന്നത്. ഞങ്ങൾ പറന്നുയർന്ന് യുദ്ധസജ്ജരാണ് എന്ന മുന്നറിയിപ്പാണ് 419 ഫൈറ്റർ വിങ്ങ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, 388 വിങ് പറയുന്നത് ഈ അഭ്യാസ പ്രകടനം നേരത്തെ തന്നെ പ്ലാൻ ചെയ്തതാണ് എന്നാണ്. എങ്കിലും ഓർഡർ കിട്ടിയാൽ ഏതു സമയവും ആക്രമണ സജ്ജരാണെന്ന് അറിയിക്കുകയാണ് യുഎസ് വ്യോമസേന. 82 മില്യൺ ഡോളാണ് ഒരു എഫ് 35 എ വിമാനത്താവളത്തിന് ചിലവു വരുന്നത്. നാല് വർഷം മുമ്പാണ് ഉട്ട വ്യോമതാവളത്തിലേക്ക് എഫ് 35 എ ഫൈറ്റർ ജെറ്റുകൾ എത്തിയത്. 4.2 ബില്യൽ ഡോളാണ് ഈ വിമാനങ്ങൾക്ക് വേണ്ടി അമേരിക്ക ചിലവഴിച്ചത്.

'സൈനിക ഉപകരണങ്ങൾക്കായി അമേരിക്ക രണ്ട് ട്രില്യൺ ഡോളറാണ് ചെലവഴിച്ചതെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയതും ഏറ്റവും മികച്ചതുമാണിത്. ഇറാൻ ഒരു അമേരിക്കൻ താവളത്തെയോ ഏതെങ്കിലും അമേരിക്കക്കാരെയോ ആക്രമിക്കുകയാണെങ്കിൽ, ഞങ്ങൾ ആ പുത്തൻ മനോഹരമായ ഉപകരണങ്ങൾ അവരുടെ നേരെ അയക്കും, ഒരു മടിയും കൂടാതെ!' -ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ മുന്നറിയിപ്പ് എഫ് 35 വിമാനങ്ങൾ ഉണ്ടെന്ന ധൈര്യത്തിൽ തന്നെയാണ്.

എഫ് 35 എ ശ്രേണിയിലുള്ള വിമാനം കഴിഞ്ഞ വർഷമാണ് പശ്ചിമേഷ്യൻ യുദ്ധരംഗത്തേക്ക് അമേരിക്ക ഉപയോഗിച്ചു തുടങ്ങിയത്. ഇറാന്റെ ഭീഷണിയുടെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ ചുമതല കൂടി അമേരിക്ക ഏറ്റെടുക്കേണ്ടതായുണ്ട്. സൗദിയിലെ അഞ്ച് താവളങ്ങളിലാണ് അമേരിക്കൻ സേനയുള്ളത്. റിയാദിലെ ഇസ്‌കാൻ വില്ലേജ് എയർ ബേസ്, കിഴക്കൻ പ്രവിശ്യയിലെ കിങ് അബ്ദുൽ അസീസ് എയർ ബേസ്, ദമാമിലെ കിങ് ഫഹദ് എയർഫോഴ്സ് ബേസ്, ഖമീസ് മുഷൈതിലെ കിങ് ഖാലിദ് എയർ ബേസ്, റിയാദ് എയർഫോഴ്സ് ബേസ് എന്നിവിടങ്ങളിലാണ് യു എസ് സേനയുടെ സാന്നിധ്യമുള്ളത്. ഇവിടേക്ക് എഫ് 35 െൈഫറ്റർ വിമാനങ്ങൾ എത്തിക്കഴിഞ്ഞു.

അരാംകോ റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തിന് ശേഷം യുദ്ധ സാമഗ്രികൾ ഉൾപ്പെടെ 3000 സൈനികരെ സൗദിയിലേക്ക് അയക്കുമെന്ന് മൂന്ന് മാസം മുമ്പ് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിലേറെയും സൗദിയിലെത്തിയതായാണ് റിപ്പോർട്ട്. യുഎഇയിലെ ദുബൈ ജബൽ അലി പോർട്ടിലും അബുദാബിയിലും അമേരിക്കൻ സേനയെ വിന്യസിച്ചിട്ടുണ്ട്.

 

ഡ്രോണുകളും എഫ് 35 ഫൈറ്റർ വിമാനങ്ങളുടെ സ്റ്റേഷനും ഇവിടെ ഉണ്ട്. ഫുജൈറയിൽ യുഎസ് നേവിയുടെ താവളവും ഉണ്ട്. ജിസിസിയിലെ മറ്റു രാജ്യങ്ങളായ ബഹ്റൈനിൽ രണ്ടും കുവൈത്തിൽ എട്ടും യുഎസ് ബേസുകളാണുള്ളത്. ഖത്തറിലും ഒമാനിലും ഓരോ അമേരിക്കൻ സൈനിക താവളങ്ങളുമുണ്ട്. ഇറാൻ ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയും നിരീക്ഷണവുമാണ് ഇവിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

ശത്രുവിനെതിരെ മറഞ്ഞിരുന്ന് യുദ്ധം ചെയ്യാൻ കെൽപ്പുള്ള വിമാനങ്ങളാണ് എഫ് 35 ജെറ്റുകൾ. ഇത് അമേരിക്കയുടെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ശക്തി നൽകും. പരമ്പരാഗത വിമാനങ്ങളെ അപേക്ഷിച്ച് എഫ് -35 എചെറുതാണ്. ശത്രുവിന് കണ്ടെത്താൻ കഴിയാത്ത വിധത്തിലുമാണ് ഫൈറ്റർ ജെറ്റ് നിർമ്മിക്കുന്നത്. വ്യോമ സേനയ്ക്ക് വേണ്ടി നിരവധി വിമാനങ്ങൾ അമേരിക്ക വാങ്ങുന്നുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫൈറ്റർ ജെറ്റ് എഫ് -35 ആണെന്നും. സിനിമകളിൽ കാണുന്നത് പോലെ അദൃശ്യമായി യുദ്ധം ചെയ്യാൻ ഇവയ്ക്ക് കഴിയുമെന്നും ട്രംപ് ഈ യുദ്ധവിമാനത്തിന്റെ നിർമ്മാണ വേളയിൽ വ്യക്തമാക്കിയിരു്ന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP