Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫെഡറേഷൻസ് ഓഫ് എംപ്ലോയീസ് & ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് പണിമുടക്കിൽ പങ്കെടുക്കില്ല

സ്വന്തം ലേഖകൻ

ആലപ്പുഴ: ജനുവരി 8 ന് നടക്കുന്ന പണിമുടക്കിൽ ഫെഡറേഷൻസ് ഓഫ് എംപ്ലോയീസ് & ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (ഫെറ്റോ) പങ്കെടുക്കില്ലായെന്ന് ജില്ലാ പ്രസിഡന്റ് ഗോപകുമാർ മഥുരാപുരി അറിയിച്ചു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്നവർ കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ KSRTC യെ നാശത്തിന്റെ വക്കിലേയ്ക്ക് നയിച്ചവരാണെന്നും, ഇടതുപക്ഷത്തിന്റെ പിന്തുണയോടെ 2014 ൽ ഭരിച്ച കോൺഗ്രസ് സർക്കാർ ആണ് PFRDA രൂപീകരിച്ച് ഓർഡിനൻസ് ഇറക്കിയത് എന്ന കാര്യം മറച്ചുവച്ചാണ് കേരളത്തിലെ സർക്കാർ മേഖലയിൽ യൂണിയനും അസോസിയേഷനും കള്ളപ്രചരണം ജീവനക്കാരുടെ ഇടയിൽ നടത്തുന്നതെന്നും, പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയിട്ട് യാതൊന്നും ചെയ്യാത്തവരാണ് കേന്ദ്രത്തിനോട് NPS പിൻവലിക്കാൻ ആവശ്യപ്പെടുന്നതെന്നും ഫെറ്റോ കുറ്റപ്പെടുത്തി.

കരാർവത്ക്കരണം പ്രധാന അജണ്ടയായി കേരളത്തിൽ നടപ്പിലാക്കുന്നവർ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. മോദി സർക്കാരിനെ എതിർക്കുകയെന്ന രാഷ്ട്രീയ അജണ്ടയെ മുൻനിറുത്തി നടത്തുന്ന പണിമുടക്ക് ജീവനക്കാരും അദ്ധ്യാപകരും, പൊതുസമൂഹവും തള്ളിക്കളയണമെന്നും ഫെറ്റോ അവശ്യപ്പെട്ടു. പണിമുടക്കിൽ പങ്കെടുക്കാത്തവർക്ക് ആവശ്യമായ സുരക്ഷ ഓഫീസുകൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്തണമെന്നും ഫെറ്റോ ആലപ്പുഴ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP