Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എനിക്കില്ലാത്ത ശീലം ഉണ്ടെന്ന് അവളുടെ അച്ഛന്റെ അടുത്ത് പോയി പറഞ്ഞു കൊടുത്തു; അവളുടെ അച്ഛൻ എന്നിൽ നിന്നും മാറാൻ പറഞ്ഞു. ഞാൻ പിന്നെ എന്തിന് ജീവിക്കണമെന്ന് ചോദിച്ച മകനെ അമ്മ ആശ്വസിപ്പിച്ചത് കടുംകൈയൊന്നും ചെയ്യരുതെന്ന്; കഴിഞ്ഞ ദിവസം അവൾ ഫോണിൽ വിളിച്ചു പറഞ്ഞു അവനെ വേണ്ടെന്ന്; അവളെ വേറെ അയയ്ക്കുമെങ്കിൽ ഞാൻ മരിക്കുമെന്നും പ്രതികരണം; അക്ഷികയെ അനു കൊലപ്പെടുത്തിയത് എന്തിന്? കരഞ്ഞ് തളർന്ന് രണ്ട് അമ്മമാർ; കാരക്കോണത്ത് സംഭവിച്ചത് എന്ത്?

എനിക്കില്ലാത്ത ശീലം ഉണ്ടെന്ന് അവളുടെ അച്ഛന്റെ അടുത്ത് പോയി പറഞ്ഞു കൊടുത്തു; അവളുടെ അച്ഛൻ എന്നിൽ നിന്നും മാറാൻ പറഞ്ഞു. ഞാൻ പിന്നെ എന്തിന് ജീവിക്കണമെന്ന് ചോദിച്ച മകനെ അമ്മ ആശ്വസിപ്പിച്ചത് കടുംകൈയൊന്നും ചെയ്യരുതെന്ന്; കഴിഞ്ഞ ദിവസം അവൾ ഫോണിൽ വിളിച്ചു പറഞ്ഞു അവനെ വേണ്ടെന്ന്; അവളെ വേറെ അയയ്ക്കുമെങ്കിൽ ഞാൻ മരിക്കുമെന്നും പ്രതികരണം; അക്ഷികയെ അനു കൊലപ്പെടുത്തിയത് എന്തിന്? കരഞ്ഞ് തളർന്ന് രണ്ട് അമ്മമാർ; കാരക്കോണത്ത് സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

കാരക്കോണം: രണ്ട് സംസ്ഥാനത്താണെങ്കിലും അനുവിന്റെയും അഷികയുടെയും വീടുകൾ തമ്മിലുള്ളത് ഒന്നര കിലോമീറ്ററിന്റെ അകലം മാത്രം. തന്റെ മകൻ മയക്കുമരുന്ന് ഉപയോഗിക്കില്ലായിരുന്നുവെന്നും തെറ്റിധാരണയാണ് എല്ലാത്തിനും കാരണമെന്നും അനുവിന്റെ അമ്മ രമണി വേദനയ്ക്കിടയിലും പറയുന്നു. തുറ്റിയോട് അപ്പുവിലാസം വീട്ടിൽ അക്ഷികയുടെ അമ്മ സീമ ഒരു വാക്കുപോലും ഉരിയാടാൻ കഴിയാതെ തളർന്ന് കിടക്കുകയാണ്. രണ്ട് വീട്ടിലും ദുഃഖം തളം കെട്ടി നിൽക്കുന്നു. ആർക്കും രണ്ട് അമ്മമാരെ സമാധാനിപ്പിക്കാൻ കഴിയുന്നില്ല. പട്ടികജാതി വിഭാഗത്തിലാണെങ്കിലും ചേരമർ ജാതിയിൽ പെട്ട പെൺകുട്ടിയാണ് അക്ഷിക. അനു സാമ്പവർ സമുദായ അംഗമാണ്.

ഇവരുടെ അടുപ്പത്തെ കുറിച്ച് രണ്ട് വീട്ടിലും അറിയാമായിരുന്നു. അക്ഷികയുടെ വീട്ടിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു. എന്നാൽ അനുവിന്റെ വീട്ടിൽ താൽപ്പര്യവും. അനു ഒരു മയക്കു മരുന്നും ഉപയോഗിച്ചിരുന്നില്ലെന്നാണ് അനുവിന്റെ അമ്മ പറയുന്നു. മകൻ കടുത്ത നിരാശയിലും വേദനയിലുമായിരുന്നെന്ന് രമണി പറഞ്ഞു. ജീവൻ അവസാനിപ്പിക്കാൻ പോകുന്നുവെന്ന് പലവട്ടം പറഞ്ഞിരുന്നതായി രമണി പറഞ്ഞു. രണ്ട് നാൾ മുമ്പ് 'ഞാൻ മരിക്കും മരിക്കും' എന്നു പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുദിവസമായി വീടിനു പുറത്തേക്കും പോയിരുന്നില്ല. അമ്മ കാര്യം ചോദിച്ചപ്പോൾ കരച്ചിലായിരുന്നു മറുപടി. പിന്നീട് കാര്യവും വിശദീകരിച്ചു.

എനിക്കില്ലാത്ത ശീലം ഉണ്ടെന്ന് അവളുടെ അച്ഛന്റെ അടുത്ത് പോയി പറഞ്ഞു കൊടുത്തു. അവളുടെ അച്ഛൻ എന്നിൽ നിന്നും മാറാൻ പറഞ്ഞു. ഞാൻ പിന്നെ എന്തിന് ജീവിക്കണം? - ഈ 14-ാം തീയതി ആകുമ്പോൾ നാലു വർഷമാകും പ്രണയിച്ചിട്ട്. മൊബൈൽ നിറച്ചു അവളുമായിട്ടുള്ള ഫോട്ടോകളാണ്. ചേട്ടനെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ലെന്ന് അവൾ കൈയിലടിച്ച് സത്യം ചെയ്തതാണ്-ഇതായിരുന്നു അമ്മയോട് പൊട്ടിക്കരഞ്ഞ് മകൻ പറഞ്ഞത്. കഴിഞ്ഞ ദിവസം അവൾ ഫോണിൽ വിളിച്ചു പറഞ്ഞു അവനെ വേണ്ടെന്ന്. 'അവളെ വേറെ അയയ്ക്കുമെങ്കിൽ ഞാൻ മരിക്കും.'എന്നവൻ പറഞ്ഞതായും രമണി പറഞ്ഞു.

എന്നാൽ രണ്ടു ദിവസം മുൻപ് സഹോദരനോടൊപ്പം കാരക്കോണത്തെ ബാങ്കിൽ പോകുമ്പോൾ അനു പിന്നാലെ വന്നിരുന്നു. ഇക്കാര്യം വീട്ടിലെത്തി അക്ഷിക രക്ഷാകർത്താക്കളോടു പറഞ്ഞിരുന്നുവെന്ന് അക്ഷികയുടെ വീട്ടുകാരും പറയുന്നു. ബ്യൂട്ടീഷൻ വിദ്യാർത്ഥിയായ അക്ഷികയും അനുവും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് അകന്നെങ്കിലും അനു അക്ഷികയെ ശല്യം ചെയ്തിരുന്നു. ആറുമാസം മുമ്പ് അക്ഷികയുടെ ബന്ധുക്കൾ അനുവിനെതിരേ വെള്ളറട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും അടുത്തതെന്നു പൊലീസ് പറഞ്ഞു. പിന്നീട് അക്ഷിക പിന്മാറിയെങ്കിലും അനു പിന്തുടർന്നു. 6 മാസം മുമ്പ് രക്ഷിതാക്കളുടെ പരാതിയിൽ വെള്ളറട പൊലീസ് അനുവിനെ താക്കീതു ചെയ്യുകയും ശല്യപ്പെടുത്തില്ലെന്ന ഉറപ്പ് എഴുതി വാങ്ങുകയും ചെയ്തിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അനു വീണ്ടും പ്രണയാഭ്യർഥന നടത്തിയത് അക്ഷിക നിരസിച്ചതാണു പ്രകോപന കാരണമെന്നു നെയ്യാറ്റിൻകര ഡിവൈഎസ്‌പി അനിൽകുമാർ പറഞ്ഞു.

ഇന്നലെ രാവിലെ അനു അക്ഷികയുടെ വീട്ടിൽ അതിക്രമിച്ചു കടന്നു. മുറിയിലേക്ക് ഓടിയ അക്ഷികയെ പിന്തുടർന്ന് കഴുത്തറുത്തു. സ്വയം കഴുത്തു മുറിക്കുകയും ചെയ്തു. വീട്ടിലെത്തിയ അനു ചെല്ലപ്പനെ പിടിച്ചു തള്ളിയ ശേഷം അക്ഷികയുടെ മുറിയിൽ കയറി കതകടച്ചു കുറ്റിയിടുകയായിരുന്നു. കഴുത്തറുക്കുന്നുവെന്ന് അക്ഷിക നിലവിളിച്ചെങ്കിലും വൃദ്ധ ദമ്പതികൾക്ക് ഒന്നും ചെയ്യാനായില്ല. ഓടിയെത്തിയ നാട്ടുകാർ കതക് തല്ലിപ്പൊളിച്ചു കയറിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണു കണ്ടത്.

അക്ഷിക മരിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ അനുവും മരിച്ചു. കാരക്കോണം മെഡിക്കൽ കോളജിനു സമീപം കുന്നുവിള തുറ്റിയോട്ടു കോളനിയിൽ രാവിലെ 9.30ന് ആയിരുന്നു സംഭവം. രാവിലെ സുഹൃത്തിന്റെ ബൈക്കിൽ അക്ഷികയുടെ വീട്ടിലെത്തിയ അനു വാതിൽ തള്ളിത്തുറന്ന് വീട്ടിനുള്ളിൽ പ്രവേശിച്ചു. സോഡാക്കുപ്പി പൊട്ടിച്ച് കൈയിൽ കരുതിയാണ് ഇയാളെത്തിയത്. മുറിക്കുള്ളിലേക്ക് ഓടിയ അക്ഷികയെ പിന്തുടർന്ന അനു മുറിയുടെ വാതിലടയ്ക്കുകയായിരുന്നു. സോഡാക്കുപ്പി ഉപയോഗിച്ച് അക്ഷികയുടെ കഴുത്തറുത്ത ശേഷം അനു സ്വയം കഴുത്തിലേക്ക് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബഹളം കേട്ടു വന്ന സമീപവാസികളാണ് പൂട്ടു തകർത്ത് അനുവിനെ ആശുപത്രിയിലെത്തിച്ചത്.

സംഭവ സമയം അക്ഷികയുടെ പിതാവ് പെയിന്റിങ് തൊഴിലാളിയായ അജിയും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവ് സീമയും ജോലിക്ക് പോയിരിക്കുകയായിരുന്നു. അക്ഷികയുടെ സഹോദരൻ 10ാംക്ലാസ് വിദ്യാർത്ഥി അഭിഷേക്. മനുവാണ് അനുവിന്റെ സഹോദരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP