Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫസ്‌ന കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ്; അഞ്ചും നാലും വയസ് മാത്രമുള്ള പിഞ്ചോമനകളെ കൊന്ന് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത് ഭർത്താവുമായി നീണ്ടു പോയ പിണക്കം: മൃതദേഹം കണ്ടെടുത്തത് ഫസ്‌നയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ നിന്ന്

ഫസ്‌ന കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ്; അഞ്ചും നാലും വയസ് മാത്രമുള്ള പിഞ്ചോമനകളെ കൊന്ന് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത് ഭർത്താവുമായി നീണ്ടു പോയ പിണക്കം: മൃതദേഹം കണ്ടെടുത്തത് ഫസ്‌നയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ നിന്ന്

സ്വന്തം ലേഖകൻ

നാദാപുരം: അഞ്ചും നാലും വയസ് മാത്രമുള്ള പിഞ്ചോമനകളെ കൊന്ന് ആത്മഹത്യ ചെയ്യാൻ ഫസ്‌നയെ പ്രേരിപ്പിച്ചത് ഭർത്താവുമായി നീണ്ടു പോയ പിണക്കം. ആഴ്ചകളായി ഭർത്താവുമായി പിണങ്ങി വീട്ടിലായിരുന്നു ഫസ്‌ന. ഇതേ തുടർന്നുണ്ടായ മാനസിക പിരിമുറുക്കമാണ് നൊന്തു പെറ്റ മക്കളെ കൊന്ന് ആത്മഹത്യ ചെയ്യാൻ ഫസ്‌നയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

ഫസ്‌നയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള പാറക്കുളത്തിൽ നിന്നാണ് യുവതിയുടെയും മക്കളുടെയും മൃതദേഹം കണ്ടെടുത്തത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഫസ്‌ന ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. ചെക്യാട്ടെ കൂറ്റേരിക്കണ്ടി ഹസന്റെയും ആയിഷയുടെയും മകളാണ് 27കാരിയായ ഫസ്. മക്കളായ റിസാ നസ്‌നിൻ, ആമിന ഹസ്‌റിൻ എന്നിവർക്ക് അഞ്ചും നാലും വയസ് മാത്രമാണ് പ്രായം.

ഇന്നലെ രാവിലെയാണ് കുട്ടികളുടെയും പിന്നീട് ഫസ്‌നയുടെയും മൃതദേഹങ്ങൾ കുളത്തിൽ കണ്ടെത്തിയത്. ഭർത്താവ് റിഷാദുമായി പിണങ്ങി ആഴ്ചകളായി ഫസ്‌ന മക്കളോടൊപ്പം ചെക്യാട്ടെ സ്വന്തം വീട്ടിലായിരുന്നു. വിവാഹവാർഷിക ദിനമായ അഞ്ചിന് സഹോദരൻ ഇവരെ ഭർതൃവീട്ടിൽ കൊണ്ടു വിട്ടിരുന്നു.

രാവിലെ സ്‌കൂൾ ബസിൽ കയറ്റി വിട്ട കുട്ടികളെ ഫസ്‌ന ഓട്ടോയിൽ പിന്നാലെ എത്തി ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് തിരികെ വിളിക്കുകയായിരുന്നു. ചെക്യാട്ടെ വീടിനു സമീപത്തെ പാറക്കുളത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. നാദാപുരം ചാലപ്പുറത്തെ പഴയംകോവുമ്മൽ റംഷാദിന്റെ ഭാര്യയാണ് മരിച്ച ഫസ്‌ന.

ഭർതൃവീടായ ചാലപ്പുറത്തുനിന്ന് ചെക്യാട് സ്വന്തം വീട്ടിനടുത്തെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ക്വാറിയിൽ എത്തിയ ഫസ്ന മക്കളെയുംകൊണ്ട് ക്വാറിയിലെ വെള്ളത്തിലേക്ക് എടുത്തുചാടിയതാണെന്ന് കരുതുന്നു. ക്വാറിക്ക് സമീപത്തുനിന്ന് ഫസ്ന ഭർതൃസഹോദരിയെ ഫോണിൽ വിളിച്ച് ക്വാറിക്ക് സമീപം നിൽക്കുകയാണെന്ന് അറിയിച്ചിരുന്നു.

ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സഹോദരൻ ക്വാറിയിലെത്തിയപ്പോൾ മുങ്ങിത്താഴുന്ന മൂന്നുപേരെയും കണ്ടതോടെ സമീപവാസിയെ വിവരമറിയിക്കുകയായിരുന്നു. ഇയാൾ രണ്ടു പെൺകുട്ടികളെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേലക്കാട്ടുനിന്ന് ഫയർഫോഴ്സ് സ്‌കൂബ ടീം എത്തിയാണ് ഫസ്നയുടെ മൃതദേഹം പുറത്തെടുത്തത്.

ഭർത്താവുമായുള്ള പിണക്കത്തെ തുടർന്ന് ചെക്യാട്ടെ സ്വന്തം വീട്ടിലായിരുന്ന ഫസ്നയെ സഹോദരൻ ഞായറാഴ്ച രാത്രി പത്തോടെ ഭർതൃവീട്ടിലാക്കിയിരുന്നു. ബന്ധുക്കളുടെ സഹായത്തോടെ പ്രശ്നങ്ങൾ പരിഹരിച്ച് വൈകിയാണ് തിരിച്ചെത്തിയതെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകി. മക്കൾ ഇരുവരും ഹൈടെക് പബ്ലിക് സ്‌കൂൾ എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികളാണ്.

മാതാവ്: ആയിശ. സഹോദരങ്ങൾ: റാഷിദ് (ദുബൈ), നിസാർ, അൻവർ (ദുബൈ), ഹാഷിം (ദുബൈ), മുനീർ, റിയാസ് (ഇരുവരും ഖത്തർ), ആഷിഫ, ഫിറോസ്.വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വടകര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചെക്യാട് മുണ്ടോളിപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP