Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തും; 70 അംഗ സഭയിൽ 59 സീറ്റ് വരെ എഎപി നേടിയേക്കും: കെജ്രിവാൾ വീണ്ടും ഡൽഹി മുഖ്യമന്ത്രിയാകുമെന്നും അഭിപ്രായ സർവ്വേ

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തും; 70 അംഗ സഭയിൽ 59 സീറ്റ് വരെ എഎപി നേടിയേക്കും: കെജ്രിവാൾ വീണ്ടും ഡൽഹി മുഖ്യമന്ത്രിയാകുമെന്നും അഭിപ്രായ സർവ്വേ

സ്വന്തം ലേഖകൻ

 ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവെ. ് എബിപി ന്യൂസിന്റെ സർവെ റിപപോർട്ടിൽ 70 അംഗ ഡൽഹി നിയമസഭയിൽ 59 സീറ്റ് വരെ എഎപി നേടിയേക്കാമെന്നും പറയുന്നു.

ബിജെപിക്ക് എട്ട് സീറ്റും കോൺഗ്രസിന് മൂന്നു സീറ്റുമാണ് സർവെ പറയുന്നത്. 2015 ൽ എഎപി 67 സീറ്റ് നേടിയപ്പോൾ ബിജെപിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. കോൺഗ്രസാകട്ടെ സീറ്റൊന്നും നേടാനാകാതെ അമ്പേ നാണംകെട്ടു.

55 ശതമാനം വോട്ട് എഎപിക്ക് ലഭിക്കും. ബിജെപിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാൾ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സർവെ പറയുന്നത്. കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ഒമ്പത് ശതമാനം വോട്ട് ഇത്തവണ അഞ്ച് ശതമാനമായി ചുരുങ്ങും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജ് രിവാളിന് തന്നെയാണ്. 70 ശതമാനം പേർ കെജ്രിവാൾ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP