Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈസെൻസ് ഉണ്ടെങ്കിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കാർ വാടകയ്ക്ക് കിട്ടും; ദക്ഷിണ റെയിൽവേക്കു കീഴിലെ ആദ്യ 'റെന്റ് എ കാർ' സംവിധാനത്തിന് കേരളത്തിൽ തുടക്കമാകുന്നു: പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിലെ നാലു റെയിൽവേ സ്റ്റേഷനുകളിൽ

ലൈസെൻസ് ഉണ്ടെങ്കിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കാർ വാടകയ്ക്ക് കിട്ടും; ദക്ഷിണ റെയിൽവേക്കു കീഴിലെ ആദ്യ 'റെന്റ് എ കാർ' സംവിധാനത്തിന് കേരളത്തിൽ തുടക്കമാകുന്നു: പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിലെ നാലു റെയിൽവേ സ്റ്റേഷനുകളിൽ

സ്വന്തം ലേഖകൻ

കൊച്ചി: ദക്ഷിണ റെയിൽവേക്കു കീഴിലെ ആദ്യ 'റെന്റ് എ കാർ' സംവിധാനത്തിന് കേരളത്തിൽ തുടക്കമാകുന്നു. ഇനി ലൈസെൻസല് ഉണ്ടെങ്കിൽ റെയിൽവേ സ്റ്റേഷനുകളിൽനിന്ന് കാർ വാടകയ്ക്കെടുത്ത് സ്വയംഓടിച്ചുപോകാം. ആദ്യഘട്ടമെന്നോണം തിരുവനന്തപുരം ഡിവിഷനുകീഴിലുള്ള നാല് റെയിൽവേ സ്റ്റേഷനുകളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശ്ശൂർ എന്നിവിടങ്ങളിലാണിത്.

ഈ മാസം മുതൽ തന്നെ ഈ സൗകര്യം ലഭ്യമായി തുടങ്ങും. ഓരോ സ്റ്റേഷനിലും അഞ്ചുവീതം കാറുകളുണ്ടാകും. നിർദേശിച്ച സ്ഥലത്ത് നിശ്ചിതസമയത്തിനുള്ളിൽ കാർ തിരിച്ചേൽപ്പിച്ചാൽ മതി. കാർ ബുക്ക് ചെയ്യാനുള്ള കിയോസ്‌ക് റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കും. ഓൺലൈൻ ബുക്കിങ് സൗകര്യവും പരിഗണനയിലുണ്ട്. ഇൻഡസ് ഗോ എന്ന ഏജൻസിയെയാണ് പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതി വിജയകരമെന്നുകണ്ടാൽ മറ്റു റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ എം. ബാലമുരളി പറഞ്ഞു. ഇതുവഴി മൂന്നുമാസത്തേക്ക് മൂന്നര ലക്ഷത്തിലേറെ രൂപ ലൈസൻസ് ഫീസ് ഇനത്തിൽമാത്രം റെയിൽവേക്ക് വരുമാനം ലഭിക്കും. ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ചെങ്ങന്നൂരിൽ റെന്റ് എ ബൈക്ക് പദ്ധതി തുടങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP