Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു; യുവതീ പ്രവേശനത്തിന് എതിരായ ഹർജികൾ പരിഗണിക്കുന്നത് ജനുവരി 13ന്; വിശാല ഭരണഘടനാ ബെഞ്ചിൽ നിന്നും എന്തു വിധിയുണ്ടാകും എന്നെ നെഞ്ചിടിപ്പോടെ കേരളം; വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാറിന് മുമ്പിൽ വെല്ലുവിളിയായി മകരവിളക്ക് തീർത്ഥാടനം; ഭക്തരുടെ പ്രതീക്ഷ യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെങ്കിലും ദർശനത്തിന് യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന കോടതിയുടെ മുൻനിലപാട്

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു; യുവതീ പ്രവേശനത്തിന് എതിരായ ഹർജികൾ പരിഗണിക്കുന്നത് ജനുവരി 13ന്; വിശാല  ഭരണഘടനാ ബെഞ്ചിൽ നിന്നും എന്തു വിധിയുണ്ടാകും എന്നെ നെഞ്ചിടിപ്പോടെ കേരളം; വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാറിന് മുമ്പിൽ വെല്ലുവിളിയായി മകരവിളക്ക് തീർത്ഥാടനം; ഭക്തരുടെ പ്രതീക്ഷ യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെങ്കിലും ദർശനത്തിന് യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന കോടതിയുടെ മുൻനിലപാട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇടവേളയ്ക്ക് ശേഷം ശബരിമല യുവതീപ്രവേശന കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിലേക്ക് വരുന്നു. യുവതികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് വിശാലമായി ഭരണഘടനാ ബെഞ്ചായിരിക്കും. ജനുവരി 13 തിങ്കാളാഴ്‌ച്ചയാകും സുപ്രീംകോടതി വാദം കേൾക്കുക. ഇതോടെ ശബരിമല തീർത്ഥാടന കാലത്ത് എല്ലാ കണ്ണുകളും വീണ്ടും ശബരിമലയിലേക്ക് നീളുകയാണ്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ സബരിമലയിൽ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ നവംബറിൽ ഉന്നയിച്ച ചോദ്യങ്ങളാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്. മതപരമായ ആചാരങ്ങളുടെ അനിവാര്യത, ഭരണഘടനാ ധാർമ്മികത തുടങ്ങിയ വിശാലമായ വിഷയങ്ങൾ വിശാല ബെഞ്ച് പരിശോധിക്കുന്നത് വരെ 2018 ലെ ശബരിമല വിധി പരിശോധിക്കാനുള്ള തീരുമാനം കോടതി മാറ്റിവച്ചിരുന്നു. ഇതിന് തുടർച്ചയായാണ് ഒമ്പതംഗ ബെഞ്ചിലേക്ക് കേസ് എത്തുന്നത്.

പതിനഞ്ച് ദിവസത്തെ ശീതകാല ഇടവേളയ്ക്ക് ശേഷം സുപ്രീംകോടതി ഇന്നാണ് ചേർന്നത്. നിരവധി നിർണായക കേസുകളാണ് ഇനിയങ്ങോട്ട് സുപ്രീംകോടതിയുടെ പരിഗണനയിൽ വരുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി, പൗരത്വ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി, ശബരിമല പുനപരിശോധനാ ഹർജി, ബിസിസിഐയുമായി ബന്ധപ്പെട്ട കേസുകൾ എന്നിവ അതിൽ ഉൾപ്പെടുന്നു. ഈ മാസം സുപ്രീംകോടതിയുടെ പരിഗണനയിൽ വരുന്ന ഏഴ് സുപ്രധാന കേസുകൾ ഇവയാണ്.

ഇതിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളത് ശബരിമല കേസിന് തന്നെയാണ്. നേരത്തെ ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെങ്കിലും ദർശനത്തിന് യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഇപ്പോൾ ഉത്തരവിടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതാണ് ഭക്തർക്ക് പ്രതീക്ഷ നൽകുന്ന വിധി. അതേസമയം പ്രശ്നം അങ്ങേയറ്റം വൈകാരികമാണെന്നും വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിടാൻ വിസമ്മതിക്കുകയായിരുന്നു. ശബരിമല വിധിയിലെ നിയമപരമായ വിഷയങ്ങളിൽ വിശാലബെഞ്ചിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് ഒമ്പതംഗ വിശാല ബെഞ്ച് രൂപീകരിച്ചത്.

ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നൽകിയ ഹർജികളിലാണ് ജഡ്ജിമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരുമടങ്ങിയ ബെഞ്ച് ഉത്തരവിടാൻ വിസമ്മതിച്ചത്. ശബരിമലയിലേത് ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന ആചാരമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിലവിൽ ഹർജിക്കാർക്ക് അനുകൂലമായി ഉത്തരവിടാനാകില്ല. വിശാലബെഞ്ചിന്റെ തീരുമാനം അനുകൂലമായാൽ യുവതികൾക്ക് ശബരിമല ദർശനത്തിന് സംരക്ഷണം നൽകാൻ ഉത്തരവിടാമെന്നും ബെഞ്ച് അന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം കോടതി വിധി എന്തുതന്നെ ആയാലും അത് അനുസരിക്കുമെന്നും നടപ്പിലാക്കുമെന്നുമുള്ള നിലപാടാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28ന് ഭരണഘടനാ ബെഞ്ച് നൽകിയ വിധി സ്റ്റേ ചെയ്തിട്ടില്ല. എന്നാൽ, മതപരമായ വിഷയങ്ങൾക്ക് ഭാവിയിൽ രൂപീകരിച്ചേക്കാവുന്ന ഏഴംഗ ബെഞ്ച് പരിഗണിക്കാവുന്നതായി ശബരിമല സംബന്ധിച്ചതുൾപ്പെടെ 8 കാര്യങ്ങൾ ഭൂരിപക്ഷ വിധിയിൽ കോടതി മുന്നോട്ടുവെച്ചിരുന്നു.

ശബരിമല വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും മറ്റും അനിശ്ചിതകാലത്തേക്കു മാറ്റിവയ്ക്കുന്നതിനെ ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, ഡി. വൈ. ചന്ദ്രചൂഡ് എന്നിവർ എതിർക്കുകയുണ്ടായി. യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും നിലനിൽക്കില്ലെന്നും ന്യൂനപക്ഷ വിധിയിൽ ഇവർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒമ്പതംഗ ബെഞ്ച് കൂടുതൽ വിശാലമായ കാര്യങ്ങളാകും പരിഗണിക്കുക. ഇതോടെ കേസ് കൂടുതൽ നീണ്ടു പോകാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP