Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ തുക സംഭാവന നൽകുന്നവർക്ക് നഗ്നചിത്രം അയച്ചുനൽകുമെന്ന് ഓഫറുമായി മോഡൽ;കാട്ടുതീ വിഴുങ്ങിയ ഓസ്‌ട്രേലിയൻ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം; നഗ്നചിത്രം അയച്ച് മോഡൽ സ്വരൂപിച്ചത് ഒരുലക്ഷം രൂപ; തുക ദുരിതാശ്വാസ നിധിയിലേക്കെന്ന് താരത്തിന്റെ ഉറപ്പ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കാട്ടുതീ മൂലം വെന്തു വെണ്ണീറായ ഓസ്‌ട്രേലിയൻ ജനതയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ മോഡൽ. പക്ഷേ സഹായത്തിനുമുണ്ട് അൽപം വ്യത്യസ്ത്ഥ. സന്നദ്ധസംഘടനകളിൽ സംഭാവന ചെയ്യുന്നവർക്ക് തന്റെ നഗ്‌നചിത്രങ്ങൾ അയച്ചു കൊടുത്താണ് ഇൻസ്റ്റഗ്രാമിൽ സജീവമായ കെയ്ലൻ വാർഡ് എന്ന യുവതി ആളുകളിൽ നിന്ന് പണം സമാഹരിച്ചത്. ഇത്തരത്തിൽ ഒരു ലക്ഷം ഡോളർ (ഏകദേശം ഏഴുലക്ഷം രൂപ) രൂപ കെയ്ലൻ സ്വരൂപിച്ചതായാണ് റിപ്പോർട്ട്.

സന്നദ്ധ സംഘടനയിലേക്ക് പത്ത് ഡോളറെങ്കിലും(ഏകദേശം 720 രൂപ) സംഭാവനയായി അയക്കുന്ന ആർക്കും താൻ നഗ്‌നചിത്രങ്ങൾ അയച്ചുതരുമെന്നായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ കെയ്ലൻ പ്രഖ്യാപിച്ചത്. പണത്തിന് വേണ്ടി മുമ്പും താൻ നഗ്‌നചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതായും കെയ്ലൻ വെളിപ്പെടുത്തി.

പണം കൈമാറിയതിന്റെ സ്ഥിരീകരണം നൽകണമെന്നും കെയ്ലൻ സൂചിപ്പിരുന്നു. എൻഡബ്ല്യു റൂറൽ ഫയർ സർവീസ്, വിക്ടോറിയൻ കണ്ട്രി ഫയർ സർവ്വീസ്, റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധസംഘടനകളിലാണ് സംഭാവന നൽകേണ്ടതെന്നും യുവതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ 20000ലധികം പേരാണ് ധനസഹായം നൽകിയ രസീതുകൾ സമൂഹമാധ്യമങ്ങൾ പങ്കുവച്ചത്.

ടെക്‌സാനിൽ നിന്നുള്ള മോഡലായ കെയ്ലൻ ഇപ്പോൾ ലോസ് ആഞ്ചൽസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. പോസ്റ്റ് പ?ങ്കുവച്ച് ഒരൊറ്റ ദിവസം കൊണ്ട് ഏഴുലക്ഷം രൂപ സമാഹരിച്ചതായി കെയ്ലൻ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, പോസ്റ്റ് വൈറലായതോടെ കെയ്ലൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിൻവലിച്ചു.

സാമ്പത്തിക സഹായത്തിന്റെ മറവിൽ കെയ്ലൻ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും സമൂഹ്യമാധ്യമങ്ങളിൽ ആരോപണമുയർന്നു. എന്നാൽ ഇതിൽ കഴമ്പില്ലെന്നായിരുന്നു അവരുടെ പ്രതികരണം. പണം താൻ നേരിട്ടല്ല വാങ്ങിയതെന്നും സന്നദ്ധ സംഘടനകളിലേക്കാണ് എല്ലാവരും പണം നൽകിയതെന്നും കെയ്ലൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP