Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറുപത്തിയഞ്ച് കാരനായ നിർമ്മാതാവ് അന്ന് തന്നോട് ടോപ്പ് ഊരാൻ പറഞ്ഞു; കൗമാരക്കാരിയായിരുന്ന ഞാൻ ഇതുകേട്ട് എന്തു ചെയ്യണമെന്ന് അറിയാതെ ഭയന്ന് നിന്നു; സെലിബ്രിറ്റികളുടെ മക്കളെ ഇത് ബാധിക്കില്ല; സിനിമയിൽ ബന്ധങ്ങളില്ലാത്തവർക്ക് എല്ലാം ഈ അനുഭവം സ്വഭാവികമാണ്; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോളിവുഡ് താരം

മറുനാടൻ ഡെസ്‌ക്‌

ന്ത്യൻ സിനിമാ ലോകത്തിനെ പിടിച്ചു കുലുക്കിയ വിവാദമാണ് കാസ്റ്റിങ് കൗച്ച്. പല നടിരമാരും തങ്ങൾക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ കാസ്റ്റിങ് കൗച്ച് വിവാദങ്ങൾ പുകയുമ്പോൾ വെളിപ്പെടുത്തലുമായി രംഗത്തെത്തുകയാണ് നടി മൽഹാർ റാത്തോഡ്.

65കാരനായ ബോളിവുഡ് നിർമ്മാതാവ് തന്നോട് ടോപ്പ് ഊരാൻ പറഞ്ഞു എന്നാണ് നടി പറയുന്നത്. അന്ന് കൗമാരക്കാരിയായിരുന്നു താനെന്നാണ് താരം പറയുന്നത്. ഇതുകേട്ട് എന്തു ചെയ്യണം എന്ന് അറിയാതെ ആദ്യം ഭയന്നുവെന്നും അവിടെനിന്നും ഇറങ്ങിപ്പോന്നെന്നുമാണ് താരം പറയുന്നത്.

ബോളിവുഡിൽ മികച്ച അവസരം തേടിവരുന്ന എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ് കാസ്റ്റിങ് കൗച്ച് എന്ന് മൽഹാർ പറഞ്ഞു. സിനിമ മേഖലയിൽ വലിയ ബന്ധങ്ങളൊന്നുമില്ലാത്തവർക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടിവരുന്നതെന്നും താരം കൂട്ടിച്ചേർത്തു. സെലിബ്രിറ്റികളുടെ മക്കൾക്ക് ഇത് പ്രശ്നമാവില്ലെന്നും അവർ വളർന്നു വരുന്നത് തന്നെ താരമായിട്ടാണ്. അവർക്കായി മുൻകൂട്ടി അരങ്ങേറ്റചിത്രവും റെഡിയാക്കി വെച്ചിട്ടുണ്ടാകും. ഓഡിഷന്റെ ബുദ്ധിമുട്ടുകളും നിരസിക്കപ്പെടുന്നതൊന്നും അവർ അനുഭവിക്കേണ്ടി വരില്ല.

'ആദ്യകാലത്ത് മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന മോശം അനുഭവത്തെക്കുറിച്ച് അമ്മയോട് പറയാൻ പേടിയായിരുന്നു. സിനിമയുടെ പിന്നാലെ നടക്കുന്നത് നിർത്താൻ പറയുമോ എന്ന് ഭയപ്പെട്ടിരുന്നു. മീ ടൂ ഇവിടെയുണ്ടായതിൽ എനിക്ക് സന്തോഷമാണ്. മുൻപ് ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നെങ്കിലും ആരും തുറന്നു പറഞ്ഞിരുന്നില്ല.

' മൽഹാർ പറഞ്ഞു. തുടക്കത്തിലെ കാസ്റ്റിങ് കൗച്ചിന് പിന്നാലെ അഭിനയരംഗത്തും മോഡലിങ്ങിലും സജീവസാന്നിധ്യമാണ് താരം. പ്രമുഖ ബ്രാൻഡുകളുടെ പരസ്യത്തിലൂടെയാണ് മൽഹാർ പ്രേക്ഷകർക്ക് കൂടുതൽ പരിചിതയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP