Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമയിലെത്തുന്നതിന് മുൻപ് 'തുണിയുരിയുന്നത്' ആലോചിച്ചിരുന്നു; പൂർണമായും ടോപ് ലെസ് ആകേണ്ടിവരില്ലെന്നും സുഹൃത്തുക്കൾ ഉറപ്പ് തന്നു; അത് വലിയൊരു ആശ്വാസമായിരുന്നു; പക്ഷെ ഡാൻസ് ക്ലബുകളിൽ പോകേണ്ടിവന്നില്ല: ജീവിതാനുഭവം തുറന്നു പറഞ്ഞ് നടി ജെന്നിഫർ ലോപ്പസ്

സിനിമയിലെത്തുന്നതിന് മുൻപ് 'തുണിയുരിയുന്നത്' ആലോചിച്ചിരുന്നു; പൂർണമായും ടോപ് ലെസ് ആകേണ്ടിവരില്ലെന്നും സുഹൃത്തുക്കൾ ഉറപ്പ് തന്നു; അത് വലിയൊരു ആശ്വാസമായിരുന്നു; പക്ഷെ ഡാൻസ് ക്ലബുകളിൽ പോകേണ്ടിവന്നില്ല: ജീവിതാനുഭവം തുറന്നു പറഞ്ഞ് നടി ജെന്നിഫർ ലോപ്പസ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഹോളിവുഡിൽ ഇന്ന് അതിപ്രശസ്തയായ നടിമാരുടെ ഗണത്തിലാണ് ജെനിഫർ ലോപ്പസ്. ബോൾഡായി അഭിനയിക്കാൻ മിടുക്കിയായ ജെനിഫർ ഇന്നത്തെ നിലയിലേക്ക് എത്തിയത് ഏറെ പരിശ്രമങ്ങൾക്ക് ഒടുവിലാണ്. ഇതേക്കുറിച്ച് തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കയാണ് ജെനിഫർ.

സിനിമയിലേക്ക് വരുന്നതിന് മുൻപ് ബാർ നർത്തകിയാകുന്നത് പോലും പരിഗണിച്ചിരുന്നുവെന്നാണ് 50കാരിയായ ജെന്നിഫർ ലോപ്പസ് വെളിപ്പെടുത്തുന്നത്. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു അവസ്ഥയുണ്ടായിരുന്നു. സുഹൃത്തുക്കളായ നർത്തകികൾ, നിശാക്ലബ്ലുകളിൽ ഡാൻസ് ചെയ്ത് പതിനായിരക്കണക്കിന് ഡോളർ സമ്പാദിക്കാമെന്ന് എന്നോട് പറഞ്ഞിരുന്നു- അവർ പറയുന്നു.

പൂർണമായും ടോപ് ലെസ് ആകേണ്ടിവരില്ലെന്നും സുഹൃത്തുക്കൾ ഉറപ്പ് തന്നു. അത് വലിയൊരു ആശ്വാസം തന്നു. പക്ഷെ ഡാൻസ് ക്ലബുകളിൽ പോകേണ്ടിവന്നില്ല- ജെന്നിഫർ ലോപ്പസ് പറയുന്നു. ജെന്നിഫർ സിനിമ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് പരിശ്രമിച്ചു. അങ്ങനെ തൊണ്ണൂറുകളിൽ ഇൻ ലിവിങ് കളർ കോമഡി പരമ്പരയിൽ വേഷം ലഭിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അടുത്തിടെ ഹസ്ലേഴ്‌സ് എന്ന സിനിമയിൽ ബാർ നർത്തകിയുടെ വേഷത്തിൽ ജെന്നിഫർ എത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP