Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്‌കൂൾ പഠനത്തിന് ശേഷം പ്രാരാബ്ദങ്ങൾ മാറ്റാൻ സെക്രട്ടറിയേറ്റിന് അടുത്ത് മുറുക്കാൻ കട നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ; ഭാരതീയത്തിന്റെ സംവിധാനത്തിലേക്ക് കടന്നത് ട്രിവാൺഡ്രം ഹോട്ടലിന് അടുത്ത കട പൂട്ടി; ലിസിയും പ്രിയനും പിരിഞ്ഞതോടെ ചെന്നൈയിലെ അസോസിയേറ്റ് പണി നിർത്തി മടങ്ങിയ സുഹൃത്തുക്കളുടെ 'പൂച്ച സൂരേഷ്'; ബിഗ് ബോസ് 17-ാമനായി എത്തിയത് ക്രിക്കറ്റും ക്യാമറയുമായി നടന്ന ഷാരൂഖിന്റെ സുഹൃത്ത്; ഏഷ്യാനെറ്റ് ഷോയിലെ മത്സരാർത്ഥി സുരേഷ് കൃഷ്ണനെ കുറിച്ച് മലയാള സിനിമാക്കാർക്ക് പറയാനുള്ളത്

സ്‌കൂൾ പഠനത്തിന് ശേഷം പ്രാരാബ്ദങ്ങൾ മാറ്റാൻ സെക്രട്ടറിയേറ്റിന് അടുത്ത് മുറുക്കാൻ കട നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ; ഭാരതീയത്തിന്റെ സംവിധാനത്തിലേക്ക് കടന്നത് ട്രിവാൺഡ്രം ഹോട്ടലിന് അടുത്ത കട പൂട്ടി; ലിസിയും പ്രിയനും പിരിഞ്ഞതോടെ ചെന്നൈയിലെ അസോസിയേറ്റ് പണി നിർത്തി മടങ്ങിയ സുഹൃത്തുക്കളുടെ 'പൂച്ച സൂരേഷ്'; ബിഗ് ബോസ് 17-ാമനായി എത്തിയത് ക്രിക്കറ്റും ക്യാമറയുമായി നടന്ന ഷാരൂഖിന്റെ സുഹൃത്ത്; ഏഷ്യാനെറ്റ് ഷോയിലെ മത്സരാർത്ഥി സുരേഷ് കൃഷ്ണനെ കുറിച്ച് മലയാള സിനിമാക്കാർക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിഗ് ബോസിൽ അവസാനമായി കടന്നു വന്നത് സുരേഷ് കൃഷ്ണനാണ്. മോഹൻലാലുമായി ഏറെ അടുപ്പമുള്ള സംവിധായകൻ. പ്രിയദർശന്റെ അസോസിയേറ്റായിരുന്ന സുരേഷ് കൃഷ്ണൻ കുറച്ചു നാളായി ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയിട്ട്. ലിസിയും പ്രിയദർശനും തമ്മിലെ വിവാഹ മോചനത്തിന് ശേഷം കുറച്ചു കാലം പ്രിയൻ സിനിമാ ജോലികളിൽ നിന്ന് വിട്ടു നിന്നു. ഈ സമയത്താണ് സുരേഷ് കൃഷ്ണൻ പ്രിയനെ വിട്ട് തിരുവനന്തപുരത്തേക്ക് എത്തിയത്. സുരേഷ് കൃഷ്ണണ് സിനിമയിലെ രണ്ടാം ജന്മം നൽകുകയെന്ന ഉദ്ദേശത്തോടെയാണ് ബിഗ് ബോസിൽ അവതരിപ്പിച്ചതെന്നാണ് സിനിമാ ലോകത്തെ സംസാരം.

തിരുവനന്തപുരത്തുകാർക്ക് പൂച്ച സുരേഷ് സുരേഷ് കൃഷ്ണൻ. എസ് എം വി സ്‌കൂളിലെ പഠനത്തിന് ശേഷം ജീവിത പ്രശ്‌നങ്ങളുമായി മുറുക്കാൻ കട നടത്തിയ യുവാവ്. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് ട്രിവാണ്ട്രം ഹോട്ടലിന് മുമ്പിലെ മുറുക്കാൻ കട നടത്തുമ്പോഴും സുരേഷ് കുമാറിന്റെ മനസ്സ് നിറയെ സിനിമാ മോഹങ്ങളായിരുന്നു. പഠനകാലത്ത് തിരുവനന്തപുരത്തെ അറിയപ്പെടുന്ന ക്രിക്കറ്റർ. സിറ്റി ക്രിക്കറ്റേഴ്‌സ് എന്ന ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സമാൻ. ഇതിനൊപ്പമാണ് ഷോർട് ഫിലിമും മറ്റുമായി സിനിമയിലും ശ്രദ്ധേയനായി മാറിയത്. സഹ സംവിധായകനിൽ നിന്ന് സംവിധായകനായി. പിന്നെ പ്രിയന്റെ അസോസിയേറ്റ്. വർഷങ്ങളോളം ചെന്നൈയിൽ സിനിമാ പ്രവർത്തനവുമായി സജീവമായി. ഷാരൂഖ് ഖാനും അജയ് ദേവ്ഗണും അടക്കമുള്ള ബോളിവുഡ് സുഹൃത്തുക്കളും സുരേഷ് കൃഷ്ണനുണ്ട്.

മോഹൻലാലിന്റെ ബട്ടർഫ്‌ളൈസ് എന്ന സിനിമയിലൂടെയാണ് സുരേഷ് കൃഷ്ണന്റെ തുടക്കം. രാജീവ് അഞ്ചലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിൽ എത്തിയത്. മോഹൻലാലിന്റെയൊപ്പമുള്ള തുടക്കം പിന്നീട് പ്രിയദർശന്റെ അടുത്തേയ്ക്കും എത്തിച്ചു. പിന്നീടങ്ങോട്ട് പ്രിയദർശന്റെ ഒട്ടനവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രതിഭ തെളിയിച്ചു. ഒടുവിൽ സ്വതന്ത്രസംവിധായകനുമായി. 1997ൽ ഭാരതീയം ആയിരുന്നു ആദ്യത്തെ സിനിമ. ഒരു കുഞ്ഞു സിനിമ എന്ന നിലയിൽ ഭാരതീയം ശ്രദ്ധപിടിച്ചു പറ്റി. സുരേഷ് ഗോപിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലുണ്ടായിരുന്നു. അടുത്തതായിരുന്നു 2001ൽ എത്തിയ അച്ഛനെയാണ് എനിക്ക് ഇഷ്ടം എന്ന സിനിമ. കലാഭവൻ മണിയും ബിജു മേനോനും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി. സിനിമയിലെ പാട്ടുകളും കഥ പറയുന്ന രീതിയും ശ്രദ്ധിക്കപ്പെട്ടു. പതിനൊന്നിൽ വ്യാഴം ആയിരുന്നു അടുത്ത സിനിമ. മുകേഷ് ആയിരുന്നു നായകൻ. സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.

സ്വതന്ത്ര സംവിധായകനായി മാറിയെങ്കിലും സുരേഷ് കൃഷ്ണൻ പിന്നീടും പ്രിയദർശനൊപ്പം പ്രവർത്തിച്ചു. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ സുരേഷ് കൃഷ്ണൻ അസോസിയേറ്റ് ഡയറക്ടറായി മാറി. പ്രിയദർശന്റെ ഒട്ടനവധി സിനിമകളിൽ പ്രധാനിയായി. പ്രിയൻ ഹിന്ദി സിനിമാ ലോകത്ത് ചുവടുറപ്പിച്ചതിന് പിന്നിൽ ഈ അസോസിയേറ്റിനും വലിയ പങ്കുണ്ട്. അസാമാന്യ നർമ്മ ബോധമുള്ള സുരേഷ് കൃഷ്ണൻ പ്രിയന്റെ അതിവിശ്വസ്തനുമായിരുന്നു. സുരേഷ് കൃഷ്ണൻ പ്രവർത്തിച്ച ഒരുപാട് സിനിമകളിൽ നായകനായി എത്തിയ മോഹൻലാൽ നായകനായിരുന്നു. തിരുവനന്തപുരത്തുകാരനെന്ന പരിഗണന മോഹൻലാലിൽ നിന്നും എന്നും കിട്ടിയ വ്യക്തിയാണ് സുരേഷ് കൃഷ്ണൻ. മോഹൻലാലിനേയും പ്രിയനേയും ക്രിക്കറ്റുമായി അടുപ്പിച്ചതും സുരേഷ് കൃഷ്ണനാണ്. ഏകനായാണ് സുരേഷ് കൃഷ്ണന്റെ താമസം. രണ്ട് സഹോദരിമാരുണ്ട്. വിവാഹം കഴിഞ്ഞുവെങ്കിലും ഡൈവേഴ്‌സായി.

പ്രിയനും മോഹൻലാലുമെല്ലാം ക്രിക്കറ്റുമായി അടുക്കാൻ കാരണവും സുരേഷ് കൃഷ്ണനാണ്. സുരേഷ് കൃഷ്ണൻ കളിച്ചിരുന്ന സിറ്റി ക്രിക്കറ്റേഴ്‌സിന്റെ ഭാരവാഹിത്വത്തിലേക്ക് പ്രിയനെ എത്തിച്ചതും സെലിബ്രട്ടി ക്രിക്കറ്റ് ലീഗിലേയ്ക്ക് അവരെ അടുപ്പിച്ചതും സുരേഷ് കൃഷ്ണനാണ്. ഈ ബന്ധങ്ങളാണ് ബിഗ് ബ്രദർ വേദിയിലേക്കും സംവിധായകനെ എത്തിച്ചത്. സിനിമയിലെ തിരുവനന്തപുരം ലോബിയിലെ എല്ലാവരുമായി അടുത്ത ബന്ധം സുരേഷിനുണ്ട്. പരസ്യ ചിത്രങ്ങളും മറ്റുമൊരുക്കി കഴിയുന്നതിനിടെയാണ് സുരേഷ് കൃഷ്ണനെ തേടി ബിഗ് ബോസ് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP