Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ: ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ സംയുക്തമായി സമരത്തിലേക്ക്: ഇരുപത്തിനാല് മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലാകുമെന്ന് സൂചന; ദേശിയ പണിമുടക്ക് നാളെ രാത്രി മുതൽ

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ: ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ സംയുക്തമായി സമരത്തിലേക്ക്: ഇരുപത്തിനാല് മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലാകുമെന്ന് സൂചന; ദേശിയ പണിമുടക്ക് നാളെ രാത്രി മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെൻഷൻ നൽകുക, പൊതുമേഖലാ സ്വകാര്യവൽക്കരണം നിർത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന അവസാനിപ്പിക്കുക, റെയിൽവേ സ്വകാര്യവൽക്കരണനീക്കം ഉപേക്ഷിക്കുക, സാർവത്രിക സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ട്രേഡ് യൂണിയൻ സംയുക്ത സമിതി നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് നാളെ രാത്രി 12 മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ്. ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്നു സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു.

വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്നു വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി. കെ.സി.മമ്മദ് കോയ എംഎൽഎയും പറഞ്ഞു. അതേസമയം, ബുധനാഴ്ചയിലെ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലാകുമെന്ന് ഉറപ്പായി. സർക്കാർ ഓഫിസുകൾ പ്രവർത്തിക്കില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ഓടില്ലെന്നും വ്യാപാരികൾ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സിഐ.ടി.യു അവകാശപ്പെട്ടു.

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് ബുധനാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ് പണിമുടക്കിനെ എതിർക്കാത്ത സാഹചര്യത്തിൽ ഫലത്തിൽ തൊഴിൽമേഖലയാകെ സ്തംഭിക്കുമെന്ന് മറ്റ് യൂണിയനുകൾ പറയുന്നു. 25 യൂണിയനുകളാണ് പണിമുടക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല. ജീവനക്കാരുടെ സംഘടനകളും പണിമുടക്കുന്നതിനാൽ സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വ്യാപാരികൾ സ്വമേധയാ സഹകരിക്കുമെന്നാണ് കരുതുന്നതെന്നും സിഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP