Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്‌ളാറ്റുകൾ പൊളിക്കുന്നത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം; ചിലവന്നൂർ, മരട് മേഖലകളിലെ കായലുകളിൽ മറൈൻ, കോസ്റ്റൽ പൊലീസ് സുരക്ഷ ഉറപ്പാക്കും; 11ാം തീയ്യതി 11 മണിയോടെ ആദ്യം പൊളിക്കുക എച്ച്ടുഒ ഫ്‌ളാറ്റ്; പിന്നാലെ 11.5ന് ആൽഫ സെറീനും; ഓരോ ഫ്‌ളാറ്റിലും 500 വീതം മൊത്തം 2000 പൊലീസുകാർ സുരക്ഷയൊരുക്കും; സ്‌ഫോടനം ചിത്രീകരിക്കുന്നതിനായി ഡ്രോണുകൾ പറത്താനും അനുവദിക്കില്ല; കാഴ്‌ച്ചക്കാർ നിരോധിത മേഖലയ്ക്കു പുറത്തു പൊലീസ് നിർണയിക്കുന്ന സ്ഥലങ്ങളിൽ മാത്രം; മരട് ഫ്‌ളാറ്റുകൾ പൊടിപടലം ആകുന്നത് ഇങ്ങനെ

ഫ്‌ളാറ്റുകൾ പൊളിക്കുന്നത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം; ചിലവന്നൂർ, മരട് മേഖലകളിലെ കായലുകളിൽ മറൈൻ, കോസ്റ്റൽ പൊലീസ് സുരക്ഷ ഉറപ്പാക്കും; 11ാം തീയ്യതി 11 മണിയോടെ ആദ്യം പൊളിക്കുക എച്ച്ടുഒ ഫ്‌ളാറ്റ്; പിന്നാലെ 11.5ന് ആൽഫ സെറീനും; ഓരോ ഫ്‌ളാറ്റിലും 500 വീതം മൊത്തം 2000 പൊലീസുകാർ സുരക്ഷയൊരുക്കും; സ്‌ഫോടനം ചിത്രീകരിക്കുന്നതിനായി ഡ്രോണുകൾ പറത്താനും അനുവദിക്കില്ല; കാഴ്‌ച്ചക്കാർ നിരോധിത മേഖലയ്ക്കു പുറത്തു പൊലീസ് നിർണയിക്കുന്ന സ്ഥലങ്ങളിൽ മാത്രം; മരട് ഫ്‌ളാറ്റുകൾ പൊടിപടലം ആകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ വെറും പൊടിപടലമായി മാറാൻ ഇനി വേണ്ടത് കുറച്ചു ദിവസം മാത്രമാണ്. ജനുവരി 11ാം തീയ്യതി മുതലാണ് ഫ്‌ളാറ്റുകൾ പൊളിച്ചു തുടങ്ങുക. ഇങ്ങനെ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ എങ്ങനെ ആ കാഴ്‌ച്ച കാണാൻ സാധിക്കും എന്നു തിരിക്കി നടക്കുന്നവരുമുണ്ട്. എന്നാൽ, അന്നേദിവസം ഈ കാഴ്‌ച്ച പകർത്താനോ കാണാൻ വേണ്ടിയോ ശ്രമിക്കുന്നവർക്ക് പൊലീസിന്റെ നിയന്ത്രണങ്ങൾക്ക് ഉള്ളിൽ നിന്നു വേണ്ടി വരും ഈ കാഴ്‌ച്ച കാണാൻ. മരടിലെ ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ പൊളിക്കാൻ ഒരുങ്ങുമ്പോൾ ഇതിന് വേണ്ട മുൻകരുതൽ നടപടികളുമായി പൊലീസ് ഇപ്പോൾ തന്നെ രംഗത്തുണ്ട്.

സുരക്ഷ അതിപ്രധാന കാര്യമായതിനാൽ ജില്ലാ പൊലീസ് മേധാവി വിജയ് സാഖറെ നേരിട്ടാണ് സുരക്ഷാ മേൽനോട്ടം വഹിക്കുന്നത്. ഇതിനായി വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് പൊലീസ്. ജനുവരി 11ന് സ്‌ഫോടനം നടത്താൻ തീരുമാനിച്ചിട്ടുള്ള കുണ്ടന്നൂർ ദേശീയപാതയോരത്തെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റിന്റെയും നെട്ടൂർ അമ്പഴത്തുംകടവിലെ ആൽഫ സെറീൻ ഇരട്ട ടവറുകളുടെയും 200 മീറ്റർ ചുറ്റളവിൽ കരയും കായലും ആകാശവും രാവിലെ 10 മണിയോടെ അതീവ സുരക്ഷാമേഖലയാകും. ഇതിനായാ നിരോധനാജ്ഞ പ്രഖ്യാപിക്കാനുമാണ് ഒരുങ്ങുന്നത്.

11നാണ് എച്ച്ടുഒ ഫ്‌ളാറ്റ് പൊളിക്കുക, 11.05ന് ആൽഫ സെറീനും. 12നു രാവിലെ 11ന് ജെയിൻ കോറൽ കോവ് ഫ്‌ളാറ്റ് പൊളിക്കും. രണ്ടുമണിക്ക് ഗോൾഡൻ കായലോരവും. ഫ്‌ളാറ്റുകൾ പൊളിക്കുന്ന ദിവസങ്ങളിൽ മേഖലയിൽ നിരോധനാജ്ഞയും (സെക്ഷൻ 144) പ്രഖ്യാപിക്കും. നിരോധനാജ്ഞ എവിടെയെല്ലാം പ്രാബല്യത്തിലുണ്ടെന്നു രേഖപ്പെടുത്തിയ വിവരങ്ങളും ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഉൾപ്പെടെ നിർദ്ദേശിച്ച അതിർത്തിക്കപ്പുറത്തേക്കു വിലക്കുണ്ട്. എവിടെ നിന്നും ചിത്രീകരിക്കാം എന്നത് അടക്കമുള്ള കാര്യങ്ങൾ ജില്ലാ ഭരണകൂടം നിർദ്ദേശം നൻകും. സ്‌ഫോടനസമയത്ത് ഈ സോണിലേക്ക് കടന്നാൽ നിയമവിരുദ്ധമായി കണക്കാക്കി നടപടിയെടുക്കും. അതിർത്തി രേഖപ്പെടുത്തിയതിൽ നിന്ന് അൽപം മാറിവേണം ചിത്രീകരണത്തിനുള്ള സംവിധാനങ്ങളെന്നു മാധ്യമങ്ങൾക്കു നിർദ്ദേശമുണ്ട്.

എച്ച്ടുഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ ഇരട്ട ടവർ എന്നിവയ്ക്കു ചുറ്റുമുള്ള ഇടങ്ങൾ അതീവ സുരക്ഷാ മേഖലയായി കണക്കാക്കിയിട്ടുണ്ട്. ഓരോ ഫ്‌ളാറ്റിലും 500 വീതം മൊത്തം 2000 പൊലീസുകാർ സുരക്ഷയൊരുക്കാനെത്തും. രാവിലെ 9 മണിക്കു മുൻപുതന്നെ പരിസരത്തെ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ആളുകൾ പൂർണമായും ഒഴിയണം. ആരും അവശേഷിക്കുന്നില്ല എന്നുറപ്പു വരുത്താൻ 9 മണി മുതൽ സമീപ കെട്ടിടങ്ങളിൽ പൊലീസ് വീടു കയറി പരിശോധന നടത്തും. സ്‌ഫോടനം നടക്കുന്നതിനു 10 മിനിറ്റ് മുൻപ് ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചു വിടും. അര മണിക്കൂർ മുൻപു ഫ്‌ളാറ്റ് പരിസരത്തുള്ള ഇടറോഡുകളിലെയും ഗതാഗതം തടയും. കായൽ വഴിയുള്ള ഗതാഗതം പൂർണമായും ഒഴിവാക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

ചിലവന്നൂർ, മരട് മേഖലകളിലെ കായലുകളിൽ മറൈൻ, കോസ്റ്റൽ പൊലീസ് സുരക്ഷ ഉറപ്പാക്കും. ഒരു ജലവാഹനവും അനുവദിക്കില്ല. സുരക്ഷാ മേഖലയിൽ സ്‌ഫോടനം ചിത്രീകരിക്കുന്നതിനായി ഡ്രോണുകൾ പറത്താനും അനുവദിക്കില്ല. ഡ്രോൺ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സാന്നിധ്യം ഫ്‌ളാറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാൻ കാരണമായേക്കും എന്ന സാധ്യത ഉള്ളതു കൊണ്ടാണിത്.

പൊലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, അഗ്‌നിശമനസേനാ വാഹനങ്ങൾ എന്നിവയെല്ലാം വിന്യസിക്കേണ്ട സ്ഥലങ്ങൾ തീർച്ചപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനശേഷം ഏറ്റവും എളുപ്പത്തിൽ ഇവയ്ക്ക് പ്രദേശത്തേക്ക് എത്താൻ കഴിയുംവിധമാണു വിന്യാസം. നിരോധിത മേഖലയ്ക്കു പുറത്തു പൊലീസ് നിർണയിക്കുന്ന സ്ഥലങ്ങളിൽ കാഴ്ചക്കാരെ അനുവദിക്കും. 200 മീറ്റർ ചുറ്റളവിൽ വൈദ്യുതി വിച്ഛേദിക്കും. സ്‌ഫോടനശേഷം 15 മിനിറ്റോളം പ്രദേശം കനത്ത പൊടിയിൽ മുങ്ങും. പൊടി പൂർണമായും അടങ്ങി അര മണിക്കൂറിനു ശേഷം നാട്ടുകാരെ വീടുകളിലേക്കു തിരികെപ്പോകാൻ അനുവദിക്കുമെ്ന്നും വിജയ് സാഖറെ വ്യക്തമാക്കി.

അതേസമയം മരടിലെ ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സമയക്രമത്തിൽ നേരിയ മാറ്റമുണ്ടാകും. അഞ്ച് മിനിറ്റ് വ്യത്യാസത്തിൽ രണ്ട് ഫ്ളാറ്റുകൾ പൊളിക്കുന്നത്. നേരത്തെ അരമണിക്കൂർ വ്യത്യാസത്തിൽ പൊളിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ജെയൻ കോറോകോവിൽ പൊളിക്കുന്നത് ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്കും, എച്ച്ടു ഒ പൊളിക്കുന്നത് രാവിലെ 11:05 നുമായിട്ടാണ് സ്ഫോടനം നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എറണാകുളം ജില്ലാ ഭരണകൂടവും മരട് നഗരസഭയും ചേർന്ന് പുറത്തിറക്കിയ പട്ടികയിലാണ് സമയക്രമത്തിലെ വ്യത്യാസം പരാമർശിച്ചിരിക്കുന്നത്. ആദ്യ രണ്ടു ഫ്‌ളാറ്റുകൾ പൊളിക്കുന്നത് അഞ്ചുമിനിട്ടിന്റെ ഇടവേളയിലാണെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.

എച്ച്.ടു.ഒ. പൊളിക്കാൻ കരാർ എടുത്തിരിക്കുന്നത് എഡിഫസ് എന്ന കമ്പനിയാണ്. വിജയ് സ്റ്റീൽസ് എന്ന കമ്പനിയാണ് ആൽഫാ സെറീൻ പൊളിക്കാൻ കരാർ എടുത്തിരിക്കുന്നത്. അതേ സമയം ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റിൽ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കൽ പൂർത്തിയായിരുന്നു. ഹോളിഫെയ്ത്തിൽ 1,471 ദ്വാരങ്ങളിലാണ് സ്ഫോടകവസ്തു നിറയ്ക്കാനുള്ളത്. എഡിഫിസ് കമ്പനിയാണ് ഇവിടെ പൊളിക്കൽ ജോലികൾ ചെയ്യുന്നത്. ഇവർ ചെയ്യുന്ന ജെയിൻ, കായലോരം ഫ്ളാറ്റുകളിലും അടുത്ത ദിവസങ്ങളിൽ ജോലി തുടങ്ങും. ആൽഫ സെറീൻ ഫ്ളാറ്റിൽ 6, 7, 8 തീയതികളിൽ സ്ഫോടകവസ്തു നിറയ്ക്കും. ഞായറാഴ്ച രാവിലെയോടെയാണ് സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുന്ന പ്രക്രിയ പൂർത്തിയാക്കിയത്. എച്ച്ടുഒ ഫ്‌ളാറ്റിലെ ബ്ലാസ്റ്റിങ് പോയിന്റ് തീരുമാനിച്ചതായും ഇനി ജെയ്ൻ ഫ്‌ളാറ്റിലായിരിക്കും സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുകയെന്നും എക്‌സ്‌പ്ലോസീവ് കൺട്രോളർ അറിയിച്ചിരുന്നു.

ഫ്ളാറ്റുകൾ വീഴുമ്പോഴുള്ള പ്രകമ്പനം എത്രയെന്ന് വിലയിരുത്താൻ ചെന്നൈ ഐ.ഐ.ടി.യിൽനിന്ന് രണ്ടുപേരെത്തി. ഫ്ളാറ്റുകളുടെ പരിസരത്ത് പത്തിടങ്ങളിൽ ആക്സിലറോമീറ്റർ, സ്‌ട്രെയിൻ ഗേജ് എന്നിവ സ്ഥാപിക്കുമെന്ന് അവർ പറഞ്ഞു. സിവിൽ എൻജിനീയറിങ് വിഭാഗം തലവൻ പ്രൊഫ. എ. ഭൂമിനാഥൻ, സീനിയർ പ്രോജക്ട് ഓഫീസർ ഡോ. ജെ.എസ്. ധന്യ എന്നിവരാണ് എത്തി പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP