Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയ പ്രേരിത പണിമുടക്കിൽ പങ്കെടുക്കില്ല - എൻ ജി ഒ സംഘ്

സ്വന്തം ലേഖകൻ

ആലപ്പുഴ :- ജനുവരി 8 ന് നടത്തുന്ന രാഷ്ട്രീയ പ്രേരിത പണിമുടക്കിൽ എൻ ജി ഒ സംഘ് പങ്കെടുക്കില്ലെന്ന് എൻ.ജി.ഒ. സംഘ് ജില്ലാ പ്രസിഡന്റ് കെ.മധു, ജില്ലാ സെക്രട്ടറി എൽ.ജയദാസ് എന്നിവർ അറിയിച്ചു.

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി യിലെ ജീവനക്കാരും പെൻഷൻകാരും ആത്മഹത്യ ചെയ്യുന്നത് തുടർകഥ ആകുമ്പോഴും, കേരളത്തിലെ മറ്റ് നിരവധി പൊതുമേഖലാസ്ഥാപനങ്ങളും ആയിരക്കണക്കിന് ഫാക്ടറികളും തൊഴിൽ ശാലകളും പൂട്ടുമ്പോഴും മാറി മാറി കേരളം ഭരിച്ച എൽ.ഡി.എഫ് ഉം യു.ഡി.എഫ് ഉം തോളോട് തോൾ ചേർന്ന് നിന്ന് പണിമുടക്ക് നടത്തുന്നത് അങ്ങേയറ്റം അപഹാസ്യമാണന്ന് എൻ.ജി.ഓ സംഘ് ആരോപിച്ചു.

കേന്ദ്ര സർക്കാർ രാജ്യത്തെ തൊഴിലാളികൾക്ക് വേണ്ടി നടപ്പിലാക്കിയ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പോലൊരു പദ്ധതി കേരളത്തിലെ സർക്കാർ മേഖലയിൽ പോലും നടപ്പിലാക്കാൻ സാധിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, എൻ.പി.എസ് ലെ സർക്കാർ വിഹിതം കേന്ദ്രത്തിൽ 14% ആയി ഉയർത്തിയിട്ടും അത് കേരളത്തിൽ ഉയർത്തിയില്ലെന്നും, അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ ഇല്ലാതാക്കും എന്ന് വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലാക്കാൻ യാതൊന്നും ചെയ്തിട്ടില്ല, ഡി.എ കുടിശ്ശിഖ പോലും കേന്ദ്രം നൽകുന്നതിനനുസരിച്ച് കൃത്യമായി നൽകുന്നില്ല, സർക്കാരിന്റെ ധൂർത്തിനും മാത്രം കുറവില്ലന്നും എൻ.ജി.ഓ സംഘ് കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ലഭിക്കേണ്ട ശമ്പള പരിഷ്‌കരണം, ക്ഷാമബത്ത, മെഡിസിപ്പ്, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങി നിരവധി ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കാനുള്ളപ്പോഴാണ് അത് ആവശ്യപ്പെടാതെ കേന്ദ്രസർക്കാരിനെതിരെ അനാവശ്യമായ പണിമുടക്കുമായി ഒരു വിഭാഗം സംഘടനകൾ രംഗത്തു വരുന്നത്. ജീവനക്കാർക്കും അദ്ധ്യാപകർക്കും യാതൊരുവിധ പ്രയോജനവും ലഭിക്കാത്ത ഈ പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയുമെന്നും ജോലിക്ക് ഹാജരാകുന്ന ജീവനക്കാർക്ക് സംരക്ഷണം സർക്കാർ ഉറപ്പാക്കണമെന്നും എൻ ജി ഒ സംഘ് നേതാക്കൾ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP