Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്താരാഷ്ട്ര ഓട്ടിസം പാർക്ക് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

അന്താരാഷ്ട്ര ഓട്ടിസം പാർക്ക് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖകൻ

കോതനല്ലൂർ: ലീഡേഴ്സ് ആൻഡ് ലാഡേഴ്‌സ് ഇന്റർനാഷണൽ ഓട്ടിസം സ്‌കൂളിന്റെ വാർഷികാഘോഷങ്ങളും 2019ലെ ലിസ അവാർഡുകളുടെ വിതരണവും ഇന്ത്യയിലെ പ്രഥമ അന്താരാഷ്ട്ര ഓട്ടിസം പാർക്ക് പദ്ധതിയുടെ ഉദ്ഘാടനവും ജനുവരി ആറിന് വൈകിട്ട് നാലിന് കോതനല്ലൂർ ലിസ ക്യാമ്പസ്സിൽ നടക്കും. ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ ലിസ സ്‌കൂൾ വാർഷികാഘോഷങ്ങളുടെയും ലിസ കാമ്പസ്സിൽ തുടങ്ങുന്ന രാജ്യത്തെ പ്രഥമ അന്താരാഷ്ട്ര ഓട്ടിസം പാർക്ക് പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കും.

പ്ലേ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവഹിക്കും. സെൻസറി ഇന്റഗ്രേഷൻ യുണിറ്റ്, ഒക്ക്യൂപ്പേഷണൽ തെറാപ്പി സെന്റർ എന്നിവയുടെ ഉദ്ഘാടനങ്ങൾ യഥാക്രമം എം എൽ എമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. കെ. സുരേഷ് കുറുപ്പ് എന്നിവർ നിർവഹിക്കും.

ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസം ഏർപ്പെടുത്തിയ 2019ലെ ലിസ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. ലിസ ലൈഫ് എന്റിച്ച്‌മെന്റ് അവാർഡ് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറിന് ചടങ്ങിൽ സമ്മാനിക്കും. ലിസ മീഡിയ അവാർഡ് മാധ്യമ പ്രവർത്തകൻ സന്തോഷ് ജോൺ തൂവലിനും, ലിസ ഹെൽത്ത് കെയർ അവാർഡ്, മുവാറ്റുപുഴയിലെ ഡെന്റ്‌കെയർ ഡെന്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എം. ഡി യുമായ ജോൺ കുര്യക്കോസിനും നൽകും.

ലിസ ഓട്ടിസം സ്‌കൂൾ മെന്റ്റർ ഡോ: കെ. എസ്. രാധകൃഷ്ണൻ അധ്യക്ഷനായിരിക്കും. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്, സ്റ്റീഫൻ ജോർജ് എക്‌സ് എം എൽ എ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പഴയപുരയ്ക്കൽ, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം കോമളവല്ലി രവീന്ദ്രൻ, റവ. ഫാ. സെബാസ്റ്റ്യൻ തോണിക്കുഴിയിൽ, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ജോയി ഊന്നുകല്ലേൽ, ലിസ ഇന്റർനാഷണൽ ഓട്ടിസം സ്‌കൂൾ സ്ഥാപകരായ സാബു തോമസ്, ജലീഷ് പീറ്റർ, മിനു ഏലിയാസ്, അവാർഡ് ജേതാക്കളായ സന്തോഷ് ജോൺ തൂവൽ, ഡെന്റ്‌കെയർ ഡെന്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എം. ഡി യുമായ ജോൺ കുരിയാക്കോസ്, ഗായത്രി മോഹൻ എന്നിവർ പ്രസംഗിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP