Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കായികരംഗത്ത് കേരളത്തിന്റെ സംഭാവന വലുതെന്ന് കിരൺ റിജിജു; സായ് എൽഎൻസിപിഇയിൽ ടോക്യോ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന താരങ്ങളെ സന്ദർശിച്ചു മന്ത്രി

കായികരംഗത്ത് കേരളത്തിന്റെ സംഭാവന വലുതെന്ന് കിരൺ റിജിജു; സായ് എൽഎൻസിപിഇയിൽ ടോക്യോ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന താരങ്ങളെ സന്ദർശിച്ചു മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യം സംഭാവന നൽകിയ മികച്ച കായികതാരങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ കേരളത്തിന്റെ പങ്ക് വലുതാണെന്ന് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു പറഞ്ഞു. തിരുവനന്തപുരം സായ് എൽഎൻസിപിഇയിൽ ടോക്യോ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന താരങ്ങളെ സന്ദർശിക്കുകയായിരുന്നു മന്ത്രി. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

എന്നാൽ, കായികമന്ത്രാലയം 2024, 2028 ഒളിമ്പിക്സുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കായിക വിദ്യാഭ്യാസമേഖലകളിൽ സായ് എൽഎൻസിപിഇയുടെ സംഭാവനകളെയും നേതൃത്വം നൽകുന്ന ഡയറക്ടർ ഡോ. ജി കിഷോറിനെയും സംഘത്തെയും മന്ത്രി അഭിനന്ദിച്ചു. താരങ്ങളുമായും പരിശീലകരുമായും ആശയവിനിമയം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP