Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാൻ തിരിച്ചടി തുടങ്ങിയോ? പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ കെനിയയിലെ യുഎസ് സൈനികതാവളത്തിന് നേരെ ആക്രമണം; ഏഴ് വിമാനങ്ങൾ തകർത്തു; അമേരിക്കൻ, കെനിയൻ സൈനികരെ വധിച്ചതായി അവകാശപ്പെട്ട് അൽ ഷബാബ് തീവ്രവാദ സംഘടന; നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു; ആക്രമണത്തെ ചെറുത്തു തോൽപ്പിച്ചതായി അറിയിച്ചു കെനിയ; ആക്രമണം ഇറാൻ തിരിച്ചടിക്കുന്നത് ഉപഗ്രൂപ്പുകളെ ഉപയോഗിച്ചാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ

ഇറാൻ തിരിച്ചടി തുടങ്ങിയോ? പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ കെനിയയിലെ യുഎസ് സൈനികതാവളത്തിന് നേരെ ആക്രമണം; ഏഴ് വിമാനങ്ങൾ തകർത്തു; അമേരിക്കൻ, കെനിയൻ സൈനികരെ വധിച്ചതായി അവകാശപ്പെട്ട് അൽ ഷബാബ് തീവ്രവാദ സംഘടന; നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു; ആക്രമണത്തെ ചെറുത്തു തോൽപ്പിച്ചതായി അറിയിച്ചു കെനിയ; ആക്രമണം ഇറാൻ തിരിച്ചടിക്കുന്നത് ഉപഗ്രൂപ്പുകളെ ഉപയോഗിച്ചാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

നയ്‌റോബി: പശ്ചിമേഷ്യൻ സംഘർഷം മുറുകവേ അമേരിക്ക ഉപയോഗിക്കുന്ന കെനിയയിലെ സൈനിക താവളത്തിന് നേരെ തീവ്രവാദികളുടെ ആക്രമണം. ഏഴ് വിമാനങ്ങൾ തകർത്തതാണയാണ് പുറത്തുവരുന്ന വിവരം. അൽ ഷബാബ് തീവ്രവാദ സംഘടനയാണ് ആക്രമണം നടത്തിത്. നാല് തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.അതേസമയം ആക്രമണത്തെ ചെറുത്തു തോൽപ്പിച്ചതായി കെനിയ അറിയിച്ചു. ക്യാംപ് സിംബയിൽ രാവിലെയാണ് ആക്രമണം തുടങ്ങിയത്. അതേസമയം, അമേരിക്കൻ, കെനിയൻ സൈനികരെ വധിച്ചതായി അൽ ഷബാബ് വക്താവ് അവകാശപ്പെട്ടു.

സോമാലിയയിൽ പ്രവർത്തിക്കുന്ന അൽഖായിദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയാ് അൽ ഷബാബ്. അടുത്ത കാലഘട്ടത്തിലുണ്ടായ ഏറ്റവും രക്തരൂക്ഷിതമായ ഭീകരവാദി ആക്രമണം നടന്ന സോമാലിയയിലും പ്രതിക്കൂട്ടിൽ നിന്നത് ഈ തീവ്രവാദ സംഘടനയായിരുന്നു. സൊമാലിയയിലെ ഇസ്ലാമിസ്റ്റ് തീവ്രവാദി സംഘടനയായ അൽ-ഷബാബുമായി കഴഞ്ഞ ഒരു ദശകമായി നിലനിൽക്കുന്ന പോരാട്ടം രക്തരൂക്ഷിതമായിരുന്നു. ട്രംപ് ഭരണകൂടവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സൊമാലിയൻ സർക്കാരും ചേർന്ന് അൽ-ഷബാബ് ഗ്രൂപ്പിനെതിരായ സൈനിക നടപടികൾ ശക്തമാക്കുമെന്ന് പ്രസ്താവിച്ചതിനു പിന്നാലെ ആക്രമണം ശക്തമാക്കുമെന്ന് അൽ-ഷബാബ് ഈയിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടയാണ് ഇപ്പോൾ അൽഷബാബ ആക്രമണ രംഗത്തെത്തിയതും. ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ ആക്രമണത്തിന് ഏറെ പ്രാധാന്യമുണ്ട്. നേരത്തെ ഇറാനെതിരെ യുദ്ധഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആക്രമിച്ചാൽ ഇതുവരെയില്ലാത്ത തരം തിരിച്ചടിയെന്ന് പ്രസിഡന്റ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യുദ്ധത്തിന് അമേരിക്കയ്ക്ക് ധൈര്യമില്ലെന്ന് ഇറാൻ സേനാത്തലവനും പ്രതികരിക്കുകയുണ്ടായി. ഇതിനിടെ ബാഗ്ദാദിലെ യു.എസ്. എംബസിക്കു സമീപവും സൈനികതാവളങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. യുദ്ധസൂചന നൽകി ഇറാനിലെ ക്യോം ജാംകരൻ മോസ്‌കിലെ താഴിക്കക്കുടത്തിൽ ചുവപ്പു കൊടി ഉയർന്നു. ഇത് ഇറാൻ യുദ്ദത്തിന് സജ്ജരായി എന്ന അറിയിപ്പാണ്.

സുലൈമാൻ കൊലപാതകം ഇറാനിൽ വൈകാരിക വിഷയമായി മാറിയിട്ടുണ്ട്. അതേസമയം, നേരിട്ടു സൈനികാക്രമണം നടത്തുന്നതു കൂടുതൽ ശക്തമായ പ്രത്യാക്രമണത്തിനു വഴിതെളിക്കുമെന്നതിനാൽ, ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ ഉപയോഗിച്ചുള്ള പ്രഹരത്തിനാവും സാധ്യത. മേഖലയിലെ മിക്ക രാജ്യങ്ങളിലും ഇറാൻ വളർത്തിയെടുത്തതോ ഇറാന്റെ ചൊൽപ്പടിയിലുള്ളതോ ആയ ഒട്ടേറെ ഷിയാ സായുധവിഭാഗങ്ങളുണ്ട്. പണം കൊടുത്താൽ ആക്രമണത്തിന് സജ്ജരായ തീവ്രവാദി ഗ്രൂപ്പുകളുമുണ്ട്. ഈ ഗ്രൂപ്പുകളെ ഉപയോഗിച്ചാകും തീരിച്ചടി എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അൽഷബാബ് തീവ്രവാദികൾ അമേരിക്കൻ വിമാനത്താവളം ആക്രമിച്ചതും.

ഇറാഖിലെ വിവിധ ഷിയാ ഗ്രൂപ്പുകളുടെ സംയുക്ത സമിതിയായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് (പിഎംഎഫ്) ഇറാന്റെ നിയന്ത്രണത്തിലാണ്. ഇവർ ഇറാഖിലെ യുഎസ് താവളങ്ങൾക്കു നേരെ 10 തവണയിലേറെ മുൻപ് ആക്രമണം നടത്തിയിട്ടുണ്ട്. പിഎംഎഫിന്റെ ഭാഗമായ കത്തബ് ഹിസ്ബുല്ലയാണ് യുഎസ് കരാറുകാരൻ കൊല്ലപ്പെട്ട ഡിസംബർ 27ലെ ആക്രമണം നടത്തിയത്. പിഎംഎഫിലെ ഏതെങ്കിലും സായുധവിഭാഗത്തെ ഉപയോഗിച്ച് ഗൾഫിലെ യുഎസ് എംബസികളുടെയോ വാണിജ്യ സ്ഥാപനങ്ങളുടെയോ നേർക്ക് ആക്രമണം നടത്താം.

ബഗ്ദാദിലെ യുഎസ് എംബസി കഴിഞ്ഞയാഴ്ച കയ്യേറിയത് ഉദാഹരണം. എന്നാൽ, തീവ്രവാദ, ഭീകര സംഘടനകളെന്ന് ആരോപിക്കപ്പെടുന്ന ഇത്തരം സംഘടനകളെ ഉപയോഗിച്ചാൽ അവരുമായി തങ്ങൾക്കു ബന്ധമില്ലെന്ന ഇറാന്റെ വാദം പൊളിയും. മാത്രമല്ല, സൈനികാക്രമണത്തിനു തിരിച്ചടിയായി സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്നതും സാധാരണ ജനങ്ങളെ വധിക്കുന്നതും ഇറാന്റെ പ്രതിഛായയ്ക്കും ക്ഷീണമാകും. ഇത്തരമൊരു തിരിച്ചടി യുഎസ് സൈന്യം പ്രതീക്ഷിക്കുന്നതിനാൽ അവർ വേണ്ടത്ര മുൻകരുതലുകളും സ്വീകരിക്കും.

സിറിയയിൽ തിരിച്ചടിക്കുകയാവും കൂടുതൽ എളുപ്പം. ഇറാഖ് അതിർത്തിയോടു ചേർന്ന അൽ താംഫ് എന്ന സ്ഥലത്തു മാത്രമാണു നിലവിൽ അമേരിക്കയ്ക്കു സൈനികത്താവളമുള്ളത്. ഏതാണ്ട് 500 സൈനികർ അവിടെയുണ്ട്. ഇറാൻ ഈ താവളത്തെ ലക്ഷ്യമിട്ടേക്കാൻ മറ്റൊരു കാരണവുമുണ്ട്. ഇറാഖ്, സിറിയ, ലബനൻ എന്നീ രാജ്യങ്ങളിലെ ഇറാൻ അനുകൂല സായുധവിഭാഗങ്ങൾക്കു സുഗമമായ നീക്കം നടത്തുന്നതിനു തടസ്സമാണ് ഈ യുഎസ് സാന്നിധ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP