Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഖ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് പെഷവാറിലെ തെരുവിൽ; രവീന്ദർ സിങ് മലേഷ്യയിൽ നിന്നും പാക്കിസ്ഥാനിലെത്തിയത് വിവാഹത്തിൽ പങ്കെടുക്കാൻ; കൊലപാതകികളെ പിടിക്കാതെ പൊലീസും; നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നാലെ പാക്കിസ്ഥാനിൽ ന്യൂനപക്ഷം ഭീതിയുടെ മുൾമുനയിൽ

സിഖ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് പെഷവാറിലെ തെരുവിൽ; രവീന്ദർ സിങ് മലേഷ്യയിൽ നിന്നും പാക്കിസ്ഥാനിലെത്തിയത് വിവാഹത്തിൽ പങ്കെടുക്കാൻ; കൊലപാതകികളെ പിടിക്കാതെ പൊലീസും; നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നാലെ പാക്കിസ്ഥാനിൽ ന്യൂനപക്ഷം ഭീതിയുടെ മുൾമുനയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനിൽ സിഖ് യുവാവിനെ കൊലപ്പെടുത്തി. 25കാരനായ രവീന്ദർ സിംഗാണ് പെഷവാറിൽ കൊല്ലപ്പെട്ടത്. മലേഷ്യയിൽ താമസിക്കുന്ന രവീന്ദർ സിങ് വിവാത്തിൽ സംബന്ധിക്കാൻ നാട്ടിലെത്തിയതായിരുന്നു. ഇയാൾ ഷോപ്പിംഗിനായാണ് പെഷവാറിലെത്തിയത്. പെഷവാറിലെ ചംകാനി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മാധ്യമ പ്രവർത്തകനായ ഹർമീത് സിങിന്റെ സഹോദരനാണ് കൊല്ലപ്പെട്ട യുവാവ്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും യുവാവിന്റെ കൊലയാളികളെ ഇതുവരെയും പിടികൂടാനായില്ല.

ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നാലെയുണ്ടായിരിക്കുന്ന സിഖ് യുവാവിന്റെ കൊലപാതകം പാക്കിസ്ഥാനിലെ സിഖ് സമൂഹത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു കൂട്ടം അക്രമികൾ മുസ്ലിം അനുകൂല മുദ്രാവാക്യങ്ങളുമായി നങ്കന സാഹിബ് ഗുരുദ്വാര ആക്രമിച്ചത്. പാക്കിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗത്തിനു നേരെ ആക്രമണങ്ങൾ തുടർക്കഥയാണ്. ഇതിനെതിരെ ലോകരാഷ്ട്രങ്ങൾ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാൻ ഇക്കാര്യം സമ്മതിച്ചിട്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് നൂറുകണക്കിന് ആളുകളാണ് ഗുരുദ്വാര വളയുകയും കല്ലേറ് നടത്തുകയും ചെയ്തതെന്ന് വിദേശ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ്. ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ഗുരുദ്വാര വളഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങൾ അകാലിദൾ എംഎൽഎ മഞ്ജീന്ദർ സിങ് സിർസ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് ആരോപണത്തിന്റെ പിന്തുടർച്ചയാണ് ആക്രമണമെന്നാണ് സൂചന. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ നേതൃത്വത്തിലായിരുന്നു ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാനിൽ മതസ്വാതന്ത്ര്യം തകരുകയാണെന്ന് ഐക്യരാഷ്ട്രസഭാ സ്റ്റാറ്റസ് ഒഫ് വിമെൻ കമ്മീഷൻ(സി.എസ്.ഡബ്ള്യു) നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. 'പാക്കിസ്ഥാൻ - മതസ്വാതന്ത്ര്യം അപകടത്തിൽ' എന്ന തലക്കെട്ടോടുകൂടി കമ്മീഷൻ പുറത്തിറക്കിയ 47 പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാക്കിസ്ഥാനിൽ 'ദൈവനിന്ദക്കെതിരെ'യുള്ള നിയമങ്ങൾ ആയുധവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്യപ്പെടുകയാണെന്നും അതിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും കമ്മീഷൻ പറയുന്നു. ഇതുപോലെതന്നെ 'അഹമ്മദീയ വിരുദ്ധ'തയ്ക്കെതിരെയുള്ള നിയമങ്ങളും ഇസ്ലാമിസ്റ്റ് സംഘടനകൾ ന്യൂനപക്ഷങ്ങളെ വേട്ടയാടാനും രാഷ്ട്രീയ സാന്നിദ്ധ്യം ഉറപ്പാക്കാനുമാണ് ഉപയോഗിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു, ക്രിസ്ത്യൻ മതവിഭാങ്ങളെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നതെന്നും, ഇവരിൽ തന്നെ സ്ത്രീകളും പെൺകുട്ടികളുമാണ് ഇരകളെന്നും കമ്മീഷൻ പറയുന്നു.ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹ്യ കൗൺസിലിന്റെ കീഴിലാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്.

നൂറുകണക്കിന് പെൺകുട്ടികളെയും സ്ത്രീകളെയും നിർബന്ധപ്പൂർവം മതംമാറ്റി മുസ്ലിം പുരുഷന്മാരെ കൊണ്ട് വിവാഹം കഴിപ്പിക്കുകയാണ്. ഇവർക്ക് ഭീഷണി മൂലം സ്വന്തം വീട്ടിലേക്ക് മടങ്ങാനോ മറ്റ് അഭയം തേടാനോ കഴിയില്ല. ഇവരുടെ കുടുംബങ്ങളെയും ഇസ്ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തുകയാണ്. പൊലീസോ നിയമസംവിധാനമോ ഈ പെൺകുട്ടികളെ സഹായിക്കാൻ എത്തില്ല. അവരും ഇവരോട് വിവേചനം കാട്ടുകയാണ്. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായാണ് രാജ്യം പരിഗണിക്കുന്നത്. ഇസ്ലാം മതത്തെ അപമാനിക്കുന്നത് കുറ്റമായ പാക്കിസ്ഥാനിൽ ആ പേരിലും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുണ്ട്. അനവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കമ്മീഷൻ സമർത്ഥിക്കുന്നു.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തട്ടിക്കൊണ്ടു പോയി മതം മാറ്റൽ, മതനിന്ദാ നിയമത്തിന്റെ ദുരുപയോഗം എന്നിവ വ്യാപകമായി നടക്കുന്നതായി ആരോപിച്ച് നിരവധി അന്താരാഷ്ട്ര സംഘടനകളും ബലൂച് മനുഷ്യാവകാശ പ്രവർത്തകരും ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു. വിഷയത്തിൽ പാക്കിസ്ഥാൻ സൈന്യത്തിന് നിർണ്ണായകമായ പങ്കുള്ളതായും ഐക്യരാഷ്ട്ര സഭയ്ക്ക് ലഭിച്ച പരാതികളിൽ പറയുന്നു. മതാചാരങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളെ തട്ടിക്കൊണ്ടു പോകുന്നത് പാക്കിസ്ഥാനിൽ വർദ്ധിക്കുകയാണെന്നും സൈന്യം ഇതിൽ പങ്കാളിയാണെന്നും പരാതികളിൽ ആരോപിക്കപ്പെടുന്നു. ആവാരൻ, കെച്ച് എന്നീ മേഖലകളിൽ 44 പേരാണ് കഴിഞ്ഞ വർഷം ഇത്തരം കേസുകളിൽ കാണാതായിരിക്കുന്നത്. കഴിഞ്ഞ വർഷം അജ്ഞാതർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ബഷീർ അഹമ്മദ് എന്ന അഹമ്മദീയ മുസ്ലിം യുവാവിന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ പാക് സൈനിക ക്യാമ്പിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.

തങ്ങളുടെ മനുഷ്യാവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നതായി കാണിച്ച് പാക്കിസ്ഥാനിലെ ഹിന്ദുക്കളും ക്രൈസ്തവരും ബുദ്ധമതക്കാരും ജൈന മതക്കാരും സിഖുമാരും അഹമ്മദീയരും ഷിയാകളുമടങ്ങുന്ന ന്യൂനപക്ഷ ജനതയുടെ കൂട്ടായ്മ സർക്കാരിന് സമർപ്പിച്ച നിവേദനം ഇപ്പോഴും പരിഗണിക്കപ്പെടാതെ ഇരിക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ ഉള്ളത്. പെൺകുട്ടികളുടെ വിവാഹ പ്രായം 16ൽ നിന്ന് 18 ആയി ഉയർത്തുക, ന്യൂനപക്ഷ സമുദായങ്ങൾക്ക് 5 ശതമാനം സംവരണം ഏർപ്പെടുത്തുക, അരാധനാലയങ്ങൾക്കും വീടുകൾക്കും സംരക്ഷണം ഉറപ്പു വരുത്തുക, തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കുക, മതദ്വേഷം പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ നിരോധിക്കുക, സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പ് വരുത്താൻ ക്രിമിനൽ നിയമ സംവിധാനം പരിഷ്‌കരിക്കുക, തട്ടിക്കൊണ്ടു പോകലും നിർബന്ധിത മതം മാറ്റങ്ങളും ലൈംഗികാതിക്രമങ്ങളും തടയുക എന്നിവയാണ് ന്യൂനപക്ഷങ്ങളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP