Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവും സുഹൃത്തും ചേർന്ന് യുവതിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി; ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു; ഭർതൃപീഡനംമൂലം യുവതി മുമ്പ് ആത്മഹത്യക്കു ശ്രമിച്ചതായും പൊലീസിനു വിവരം ലഭിച്ചു; യുവതി ക്രൂരമായ പീഡനത്തിനു ഇരയായെന്നാണ് വൈദ്യപരിശോധനയിൽ തെളിഞ്ഞു; പുൽപ്പള്ളിയെ നടുക്കിയ ബലാത്സംഗ കേസിൽ പ്രതികൾ ഉടൻ വലയിലാകും

ഭർത്താവും സുഹൃത്തും ചേർന്ന് യുവതിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി; ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു; ഭർതൃപീഡനംമൂലം യുവതി മുമ്പ് ആത്മഹത്യക്കു ശ്രമിച്ചതായും പൊലീസിനു വിവരം ലഭിച്ചു; യുവതി ക്രൂരമായ പീഡനത്തിനു ഇരയായെന്നാണ് വൈദ്യപരിശോധനയിൽ തെളിഞ്ഞു; പുൽപ്പള്ളിയെ നടുക്കിയ ബലാത്സംഗ കേസിൽ പ്രതികൾ ഉടൻ വലയിലാകും

മറുനാടൻ മലയാളി ബ്യൂറോ

പുൽപ്പള്ളി: യുവതിയെ ഭർത്താവും സുഹൃത്തും ചേർന്നു പീഡിപ്പിച്ച കേസിൽ പൊലീസ് ഊർജിതമാക്കി. ഡിവൈഎസ്‌പി കെ.പി. കുബേരന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്തിവരികകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഭർതൃപീഡനംമൂലം യുവതി മുന്പ് ആത്മഹത്യക്കു ശ്രമിച്ചതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ പ്രതികൾക്ക് ഉടൻ വിലങ്ങു വീഴുമെന്നാണ് പ്രതീക്ഷ.

പുൽപ്പള്ളി ചേകാടിയിൽ ഡിസംബർ 18നു രാത്രിയാണ് കേസിനു ആസ്പദമായ സംഭവം. ഭർത്താവ് യുവതിയെ സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയും പീന്നീട് ഇരുവരും ചേർന്നു പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിയും മുഴക്കി. എന്നാൽ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. യുവതി ക്രൂരമായ പീഡനത്തിനു ഇരയായെന്നാണ് വൈദ്യപരിശോധനയിൽ തെളിഞ്ഞത്.

അമ്മയെ അവശനിലയിൽ കണ്ടതിനെ തുടർന്ന് മക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പിതാവ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ബന്ധുകളേട് യുവതി പീഡനം വിവരം പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ യുവതി ക്രൂരമായ പീഡനത്തിന് ഇരയായെന്ന റിപ്പോർട്ടിനെ തുടർന്ന് യുവതിയെ മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി.

പൊലീസ് യുവതിയുടെ ഭർത്താവിന്റെ പേരിലും സുഹൃത്ത് പുൽപ്പള്ളി ചേകാടി തോണിക്കടവിൽ സനലിന്റെ പേരിലും കേസ് രജിസ്റ്റർ ചെയ്തു. മാനന്തവാടി ഡിവൈഎസ്‌പി കെ. പി കുബേരന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾക്കായി പ്രതികളുടെ വീട്, ബന്ധുക്കൾ. സുഹൃത്തുക്കളുടെ വീടുകളിലും നിരവധി തവണ റെയ്ഡുകൾ നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP