Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് കൂട്ട ശിശുമരണങ്ങൾ തുടർക്കഥയാകുന്നു; രാജസ്ഥാന് പിന്നാലെ ഗുജറാത്തിലും നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം; കഴിഞ്ഞ മാസം രണ്ട് ആശുപത്രികളിൽ മാത്രമായി മരിച്ചത് 219 പേർ; ചോദ്യങ്ങളിൽ നിന്ന് മുഖംതിരിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി; ഉന്നതതല സംഘം റിപ്പോർട്ട് സമർപ്പിക്കുക കേന്ദ്രത്തിന്

രാജ്യത്ത് കൂട്ട ശിശുമരണങ്ങൾ തുടർക്കഥയാകുന്നു; രാജസ്ഥാന് പിന്നാലെ ഗുജറാത്തിലും നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം; കഴിഞ്ഞ മാസം രണ്ട് ആശുപത്രികളിൽ മാത്രമായി മരിച്ചത് 219 പേർ; ചോദ്യങ്ങളിൽ നിന്ന് മുഖംതിരിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി; ഉന്നതതല സംഘം റിപ്പോർട്ട് സമർപ്പിക്കുക കേന്ദ്രത്തിന്

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: രാജ്യത്ത് ശിശുമരണങ്ങൾ തുടർക്കഥയാകുന്നു. രാജസ്ഥാനിലെ കോട്ട ജെ കെ ലോൺ ആശുപത്രിയിൽ ശിശുമരണങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഗുജറാത്തിലും കൂട്ട ശിശുമരണം എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗുജറാത്തിൽ കഴിഞ്ഞ മാസം മാത്രം 219 നവജാത ശിശുക്കൾ മരിച്ചതായാണ് റിപ്പോർട്ട്. രണ്ട് ആശുപത്രികളിലായാണ് ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഹമ്മദാബാദിലും രാജ്കോട്ടിലുമുള്ള സിവിൽ ആശുപത്രികളിലാണ് 219 ശിശുമരണങ്ങൾ നടന്നത്. രാജ്കോട്ടിൽ 134 ഉം അഹമ്മദാബാദിൽ 85 ഉം മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണ് അഹമ്മദാബാദിലുള്ളത്. ഇവിടെയാണ് ഇത്രയും ശിശുമരണങ്ങൾ നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാജ്കോട്ടിൽ 2019-ൽ 1,235 കുട്ടികൾ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം കൂട്ട ശിശുമരണങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ഒഴിഞ്ഞു മാറി. ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രി സന്ദർശിച്ച ഉന്നതതല സംഘം ഉടൻ കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പോഷകാഹാര കുറവും ഒപ്പം മാസം തികയാതെയുള്ള പ്രസവവുമാണ് മരണസംഖ്യ വർധിക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ 85 ഉം രാജകോട്ട് സിവിൽ ആശുപത്രിയിൽ 111 ഉം കുഞ്ഞുങ്ങൾ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മറ്റു ആശുപത്രികളിലും സമാനമായ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ കുഞ്ഞുങ്ങൾക്ക് പോഷകാഹാര വിതരണം, ഒപ്പം കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നടത്തിപ്പ് പൂർണ പരാജയമാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അത് സ്ഥിരീകരിക്കുന്ന കണക്കുകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

എന്നാൽ ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രതികരണത്തിനും ബിജെപി സർക്കാർ തയ്യാറായിട്ടില്ല. കോട്ടയിലെ ശിശുമരണങ്ങൾ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിലാണ് ബിജെപി തന്നെ ഭരിക്കുന്ന ഗുജറാത്തിൽ നിന്നും പുതിയ കണക്കുകൾ പുറത്തുവരുന്നത്. അതുകൊണ്ടു തന്നെ ഇത് വിവാദമാകാതിരിക്കാൻ വിഷയം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിക്കാതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

രാജസ്ഥാനിലെ കോട്ടയിൽ കൂട്ട ശിശുമരണങ്ങളുടെ നിരക്ക് വർധിച്ച് വരുന്നതിനിടെയാണ് ഗുജറാത്തിൽ നിന്നുമുള്ള പുതിയ റിപ്പോർട്ട്. രാജസ്ഥാനിലെ കോട്ടയിൽ മരിച്ച കുട്ടികളുടെ എണ്ണം 107 ആയിട്ടുണ്ട്. രാജസ്ഥാനിലെ നവജാത ശിശുക്കൾ മരിച്ചത് തണുത്തുവിറച്ചാണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സജ്ജീകരണങ്ങൾ പോലും ഇവിടെയില്ലെന്നും റിപ്പോർട്ടിലുണ്ട്. ശരീരത്തിലെ ചൂട് അതിവേഗം നഷ്ടപ്പെടുന്ന അവസ്ഥ(ഹൈപ്പോ തെർമിയ)യാണ് മരണകാരണം. ഊഷ്മാവ് കൃത്യമായി നിലനിർത്താനുള്ള സംവിധാനം ഇവിടെയില്ല.

കുട്ടികളുടെ ശരീേരാഷ്മാവ് 35 ഡിഗ്രിയിലും താഴെയെത്തി. കുറഞ്ഞത് 37 ഡിഗ്രിയെങ്കിലും വേണ്ടിടത്താണിത്. ജീവൻ നിലനിർത്താൻ ആവശ്യമായ ഇൻഫ്യൂഷൻ പമ്പുകൾ 111 എണ്ണം ഉണ്ടായിരുന്നുവങ്കിലും 81 എണ്ണവും കേടാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. ശിശുമരണ നിരക്ക് പരിശോധിച്ചാൽ രാജസ്ഥാൻ അല്പം മുന്നിൽ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. ആയിരം കുട്ടികൾ ജനിക്കുമ്പോൾ അതിൽ 38 പേർ എന്ന നിലയിലാണ് രാജസ്ഥാനിലെ ശിശുമരണ നിരക്ക്. 800 മുതൽ 900 വരെ നവജാത ശിശുക്കളും 200നും 250നും ഇടയിൽ കുട്ടികളുമാണ് ഒരോ വർഷവും മരിക്കുന്നതെന്ന് ലോക്സഭ സ്പീക്കറും കോട്ട എംപിയുമായ ഓം ബിർല പറയുന്നു.

2016ൽ ദേശീയ ശരാശരിയെക്കാളും അധികമായിരുന്നു രാജസ്ഥാനിലെ ശിശുമരണ നിരക്ക്. 2016-17 കാലഘട്ടത്തിൽ 2063 കുട്ടികളാണ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ മരിച്ചത്. അന്നത്തെ സംസ്ഥാന സർക്കാർ രാജസ്ഥാൻ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP