Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണ്; മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാർന്നെടുക്കും; മാഡം ബേദിയെപ്പോലുള്ളവരുടെ വാക്കുകേട്ട് സൂര്യൻ നാണം കൊണ്ട് ഇന്നാട്ടിൽ വരാതാകുമോ എന്തോ.....! സംഘപരിവാർ മണ്ടത്തരങ്ങളെ കണ്ടംവഴി ഓടിച്ച് ജ്യോതികുമാർ  ചാമക്കാല

വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണ്; മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാർന്നെടുക്കും; മാഡം ബേദിയെപ്പോലുള്ളവരുടെ വാക്കുകേട്ട് സൂര്യൻ നാണം കൊണ്ട് ഇന്നാട്ടിൽ വരാതാകുമോ എന്തോ.....! സംഘപരിവാർ മണ്ടത്തരങ്ങളെ കണ്ടംവഴി ഓടിച്ച് ജ്യോതികുമാർ  ചാമക്കാല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സാമാന്യബുദ്ധിക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റാത്ത പല കാര്യങ്ങളും ബിജെപി നേതാക്കൾ പറയാറുണ്ട്. പുരാണവുമായും മിത്തുകളുമായും ആധുനിക ശാസ്ത്രത്തെ കൂട്ടി യോജിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് പലപ്പോഴും ഇത്തരം മണ്ടത്തരങ്ങൾക്ക് വഴിയൊരുക്കുന്നത്. എതിരാളികളുടെ പരിഹാസങ്ങൾക്കും രൂക്ഷ വിമർശനങ്ങൾക്കും പലപ്പോഴും ഇത് കാരണമാകാറുമുണ്ട്. സൂര്യൻ ഓംകാരം മന്ത്രിക്കുന്നത് നാസ റെക്കോർഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോ ട്വീറ്റ് ചെയ്ത കിരൺ ബേദിയെയും ജെഎൻയു ക്യാംപസ് ഗർഭനിരോധന ഉറകൾ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ സെൻകുമാറിനെയും വിമർശിച്ചും പരിഹസിച്ചും കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

കിരൺ ബേദിയെ ഇന്ത്യൻ പൊലീസ് സർവീസിന്റെ അഭിമാന വനിതയെന്നും ടിപി സെൻകുമാറിനെ നട്ടെല്ലുള്ള ഡിജിപിയെന്നും കരുതിയ കാലത്തെയോർത്ത് തലയിൽ കൈവയ്ക്കുകയാണ് തന്നെപ്പോലുള്ളവരെന്ന് ചാമക്കാല തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണ്. മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാർന്നെടുക്കും. അപ്പോൾ പിന്നെ സൂര്യൻ ഓം ഉച്ചരിക്കുന്നതായി കിരൺ ബേദിക്ക് തോന്നും. മനുഷ്യനെക്കാൾ വലുത് മതമാണെന്ന് ഗുരുവിന്റെ നാട്ടിൽ സെൻകുമാറിനും തോന്നും ചാമക്കാല പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കിരൺ ബേദിയുടെ സൂര്യനും സെൻകുമാറിന്റെ കോണ്ടവും !

കിരൺ ബേദി, ഇന്ത്യൻ പൊലീസ് സർവീസിന്റെ അഭിമാന വനിത, ടി.പി സെൻകുമാർ നട്ടെല്ലുള്ള ഡിജിപി ......

ഇങ്ങനെയൊക്കെ കരുതിയ കാലത്തെയോർത്ത് തലയിൽ കൈവയ്ക്കുകയാണ് എന്നെപ്പോലുള്ളവർ....

സൂര്യൻ ഓം ചൊല്ലുന്നു എന്ന് കിരൺ ബേദിയെ പോലൊരാൾ സമൂഹമാധ്യമത്തിൽ എഴുതുമ്പോൾ അപമാനിതമാവുന്നത് ഇന്ത്യയെന്ന രാജ്യമാണ്.

ഈ രാജ്യത്തെ ഏറ്റവും വലിയ മൽസരപരീക്ഷയിൽ (ഡജടഇ ) വിജയിച്ച വ്യക്തിയുടെ നിലവാരം ഇതാണെങ്കിൽ ബാക്കി ഇന്ത്യക്കാരൻ എന്തെന്നാവും മറ്റ് രാജ്യക്കാർ ചിന്തിക്കുക !

ഇവരൊക്കെ നേടിയ വിദ്യാഭ്യാസത്തിന് എന്തു ഗുണം !

വ്യാജവാർത്തകളുടെ കാലത്ത് അതിന്റെ പ്രചാരകനായി ഒരു മുൻ ഡിജിപി തന്നെയെത്തുന്നു.

JNU വിദ്യാർത്ഥിനികൾ തലയിൽ കെട്ടുന്ന കോണ്ടത്തിന്റെ കെട്ടുകഥ സൈബർ പൊലീസിന്റെ കൂടി തലവനായിരുന്നയാളാണ് പടച്ചുവിടുന്നത്.

അറബി പഠിച്ചാലേ അമ്പലത്തിൽ ജോലി കിട്ടൂ എന്ന വ്യാജ പ്രചാരണവും നടത്തിയത് സെൻകുമാറാണ്.

അദ്ദേഹത്തെ വിമർശിച്ചാൽ പുലഭ്യവും.

വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണ്.

മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാർന്നെടുക്കും.

അപ്പോൾ പിന്നെ സൂര്യൻ ഓം ഉച്ചരിക്കുന്നതായി കിരൺ ബേദിക്ക് തോന്നും.

മനുഷ്യനെക്കാൾ വലുത് മതമാണെന്ന് ഗുരുവിന്റെ നാട്ടിൽ സെൻകുമാറിനും തോന്നും.

മാഡം ബേദിയെപ്പോലുള്ളവരുടെ വാക്കുകേട്ട് സൂര്യൻ നാണം കൊണ്ട് ഇന്നാട്ടിൽ വരാതാകുമോ എന്തോ.....!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP