Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഭിനന്ദൻ വർദ്ധമാൻ മിഗ് 21ന് പകരം റാഫേൽ വിമാനം പറത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു ഫലം? റാഫേൽ വിമാനങ്ങളുടെ മികവിനെ പ്രശംസിച്ച് മുൻ എയർ ചീഫ് മാർഷൽ; വിവാദങ്ങൾ ഉണ്ടാവുന്നത് പ്രതിരോധ മേഖലയുടെ പുരോഗതിയെ ബാധിക്കുമെന്നും ധനോവ

അഭിനന്ദൻ വർദ്ധമാൻ മിഗ് 21ന് പകരം റാഫേൽ വിമാനം പറത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു ഫലം? റാഫേൽ വിമാനങ്ങളുടെ മികവിനെ പ്രശംസിച്ച് മുൻ എയർ ചീഫ് മാർഷൽ; വിവാദങ്ങൾ ഉണ്ടാവുന്നത് പ്രതിരോധ മേഖലയുടെ പുരോഗതിയെ ബാധിക്കുമെന്നും ധനോവ

സ്വന്തം ലേഖകൻ

മുംബൈ: റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വന്നു ചേരുകയാണ്. ഇത് ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി മാറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിൽ റാഫേൽ യുദ്ധവിമാനങ്ങളുടെ മികവിനെ പ്രശംസിച്ച് മുൻ എയർ ചീഫ് മാർഷൽ ധനോവ രംഗത്തെത്തി. ബാലകോട്ട് ആക്രമണത്തിന് ശേഷം വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വിങ് മിഗ് 21ന് പകരം അന്ന് റാഫേൽ വിമാനം പറത്തിയിരുന്നെങ്കിൽ ഫലം വ്യത്യസ്തമാകുമായിരുന്നു എന്ന് ധനോവ പറഞ്ഞു.

മുംബയ് ഐ.ഐ.ടി.യിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റാഫേൽ വിഷയത്തിൽ നരേന്ദ്ര മോദി സർക്കാരിന് സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയ വിധിയെ 'മികച്ച വിധി' എന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വളരെപതിയെയാണ് ഇപ്പോൾ നീങ്ങുന്നത്. ജനങ്ങൾ ഇത്തരം കാര്യങ്ങളെപ്പറ്റി വളരെ ശ്രദ്ധാലുക്കളായിരിക്കുന്നു. അതിനാൽ തോക്കുകൾ നല്ലതാണെങ്കിലും ബോഫോഴ്സ് ഇടപാടും വിവാദമായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നികുതിദായകരുടെ പണം അപകടത്തിലാകുമെന്നതിനാൽ വിമാനത്തിന്റെ വിലയെകുറിച്ച് ചോദിക്കാൻ ആളുകൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം വിവാദങ്ങൾ ഉണ്ടാവുന്നത് പ്രതിരോധ മേഖലയുടെ പുരോഗതിയെ ബാധിക്കും. പ്രതിരോധ പ്രവർത്തനങ്ങൾക്കാവിശ്യമായ യുദ്ധ സാമഗ്രികൾ വാങ്ങുന്നതിനെ നിങ്ങൾ രാഷ്ട്രീയവത്കരിച്ചാൽ, മറ്റെല്ലാ പ്രതിരോധ പ്രവർത്തങ്ങളും പിന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ മിഗ് സ്രേണിയിലുള്ള മിഗ് 27 വിമാനങ്ങൾ ഇന്ത്യ പിൻവലിച്ചിരുന്നു. രാജ്യത്തിന് ഏറെ രക്ഷാകവചം തീർത്ത വിമാമാണ് മിഗ് 27.

20 വർഷങ്ങൾക്ക് മുമ്പ് നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയക്കൊടി പാറിച്ചപ്പോൾ അതിൽ മിഗ് 27ന്റെ പങ്ക് ചെറുതായിരുന്നില്ല. അന്നത്തെ സാഹചര്യത്തിൽ മിഗ് 27 ഇല്ലാത്തൊരു യുദ്ധത്തെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് ചിന്തിക്കാനാകുമായിരുന്നില്ല. ടൈഗർഹില്ലും, ബാതാലിക്കിലെ ജുബാർ കുന്നുകളും പിടിച്ചെടുത്ത് ഓപ്പറേഷൻ വിജയ് വിജയമാക്കിയശേഷം മിഗ് 27 തിരികെ ലാന്റ് ചെയ്തത് ഇന്ത്യയുടെ ഹൃദയത്തിലേക്കും ഇന്ത്യക്കാരന്റെ അഭിമാനത്തിലേക്കുമായിരുന്നു. മിഗ് ശ്രേണിയിലെ വിമാനങ്ങൾ ഒഴിവാക്കി റഫേൽ യുഗത്തിലേക്ക് കടക്കുകയാണ് ഇന്ത്യൻ വ്യോമസേന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP