Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

"ദോ ഹസാൽ ബീസ്, ഹട്ടാവോ നിതീഷ്"; തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരുപാർട്ടികളും തമ്മിലുള്ള വാക്‌പോര് മുറുകുന്നു; നിതീഷ്‌കുമാർ സർക്കാരിനെതിരെ പുതിയ മുദ്രാവാക്യവുമായി ലാലു പ്രസാദ് യാദവ്

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ബിഹാറിൽ ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിതീഷ് കുമാർ സർക്കാറിനെതിരെ പുതിയ മുദ്രാവാക്യവുമായി ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. '2020ൽ നിതീഷിനെ പുറത്താക്കൂ' എന്ന മുദ്രാവാക്യമാണ് നിതീഷ് കുമാർ നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാറിനെതിരെ ലാലു ആഹ്വാനം ചെയ്തിട്ടുള്ളത്.

'ദോ ഹസാൽ ബീസ്, ഹട്ടാവോ നിതീഷ്' എന്ന പ്രഖ്യാപനം ട്വിറ്ററിലാണ് ലാലു പ്രസാദ് കുറിച്ചത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ലാലു ശക്തമായ രാഷ്ട്രീയ നീക്കമാണ് നടത്തുന്നത്. 2015ൽ ബിജെപിയുടെ വളർച്ച തടയുന്നതിന് വേണ്ടി ആർ.ജെ.ഡിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും കൈകോർത്തിരുന്നു. ഇരുപാർട്ടികളും കോൺഗ്രസും ചേർന്ന സഖ്യം തെരഞ്ഞെടുപ്പിൽ വിജയിക്കുകയും നിതീഷ് കുമാർ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു.

പിന്നീട് 2017ൽ സഖ്യത്തിൽ വിള്ളലുണ്ടായി. നിതീഷ് കുമാർ ആർ.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപാർട്ടികളും തമ്മിലുള്ള പോസ്റ്റർ യുദ്ധം ആരംഭിച്ചു കഴിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനതാദൾ യുനൈറ്റഡും പ്രചാരണ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങളും അഴിമതിരഹിത സർക്കാറും എന്നതാണ് നിതീഷ് കുമാർ ഉയർത്തുന്ന മുദ്രാവാക്യം. 200ലധികം സീറ്റുകളിൽ എൻ ഡി എ വിജയിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ പറയുന്നത്. ബിജെപി - ജെഡിയു സഖ്യത്തിൽ പിളർപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ കുഴപ്പിത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനതാദൾ (യുണൈറ്റഡ്) സംസ്ഥാന കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാർട്ടി ദേശീയപ്രസിഡന്റ് കൂടിയായ അദ്ദേഹം. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 അംഗ നിയമസഭയിൽ ആർ.ജെ.ഡിക്ക് 79ഉം ജെ.ഡി.യുവിന് 73ഉം സീറ്റുകളിൽ വിജയിച്ചിരുന്നു. ബിജെപിക്ക് 55ഉം കോൺഗ്രസിന് 27ഉം സീറ്റുകളാണ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP