Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപിയുടെ ജനസമ്പർക്ക പരിപാടിയിൽ തുടക്കം പാളി: ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് ജോർജ് ഓണക്കൂർ: അനധികൃത കുടിയേറ്റക്കാരെ മാറ്റി നിർത്താനാണ് ഉദ്ദേശിച്ചതെന്ന് കേന്ദ്രമന്ത്രിയുടെ മറുപടിയും; ജനസമ്പർക്ക പരിപാടിയിൽ അതൃപ്തി അറിയിച്ച് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ

ബിജെപിയുടെ ജനസമ്പർക്ക പരിപാടിയിൽ തുടക്കം പാളി: ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് ജോർജ് ഓണക്കൂർ: അനധികൃത കുടിയേറ്റക്കാരെ മാറ്റി നിർത്താനാണ് ഉദ്ദേശിച്ചതെന്ന് കേന്ദ്രമന്ത്രിയുടെ മറുപടിയും; ജനസമ്പർക്ക പരിപാടിയിൽ അതൃപ്തി അറിയിച്ച് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടികൾക്ക് തുടക്കമായി. കേന്ദ്രമന്ത്രി കിരൺ റിജിജു സാഹിത്യകാരൻ ജോർജ് ഓണക്കൂറിന്റെ വീട്ടിൽ എത്തി ജനജാഗ്രതാ സമ്മേളനത്തിന് തുടക്കമിട്ടത്. ബിജെപിയുടെ ജനസമ്പർക്ക പരിപാടിയിൽ അതൃപ്തി അറിയിച്ചാണ് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ എത്തിയത്. കേന്ദ്രമന്ത്രി കിരൺ റിജ്ജു വീട്ടിലെത്തിയപ്പോഴാണ് ജോർജ് ഓണക്കൂറ് വിയോജിപ്പ് അറിയിച്ചത്. ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയത് ശരിയായില്ലെന്ന് ജോർജ് ഓണക്കൂർ കിരൺ റിജ്ജുവിനോട് വ്യക്തമാക്കിയത്. എന്നാൽ, അനധികൃത കുടിയേറ്റക്കാരെ മാറ്റി നിർത്താനാണ് ഉദ്ദേശിച്ചതെന്നായിരുന്നു റിജിജുവിന്റെ മറുപടി.

സംസ്ഥാനത്തെ കിരൺ റിജ്ജുവിന്റെ ആദ്യ ജനസമ്പർക്ക പരിപാടിയായിരുന്നു ജോർജ് ഓണക്കൂറിന്റെ വീട്ടിലേത്. ആദ്യ സന്ദർശനത്തിൽ തന്നെ എതിർപ്പ് നേരിടേണ്ടി വന്നത് ബിജെപിയിൽ കല്ലുകടിയായി മാറിയോ എന്ന് സംശയിക്കാം. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കേന്ദ്രമന്ത്രി വിശദീകരിച്ചതിന് പിന്നാലെ തന്റെ എതിർപ്പ് ജോർജ് ഓണക്കൂർ അറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിന് ശേഷം തന്റെ നിലപാട് മാധ്യമങ്ങളെ ജോർജ് ഓണക്കൂർ അറിയിക്കുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ അനുദിനം ശക്തിയാർജ്ജിക്കുന്ന പ്രക്ഷോഭത്തെ പ്രതിരോധിക്കാനാണ് ബിജെപി രാജ്യവ്യാപകമായി പത്ത് ദിവസത്തെ തീവ്രപ്രചാരണം നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് കോടി ഭവനങ്ങൾ സന്ദർശിച്ച് നിയമം എന്തെന്ന് വിശദീകരിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതും. കൂടാതെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടായിരുന്നു ജനസമ്പർക്ക പരിപാടി നടത്താൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ജോർജ് ഓണക്കൂറിന്റെ വീ്ട്ടിൽ എത്തിയതോടെ തുടക്കം പണി പാളുകയായിരുന്നു.

കഴിഞ്ഞ വാളയാർ വിഷയത്തിൽ കുമ്മനത്തിന്റെ സത്യാഗ്രഹം ജോർജ് ഓണക്കൂർ ആയിരുന്നു. ദേശിയ ശ്രദ്ധ നേടുന്ന കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ് ശക്തമായ ബദൽ പരിപാടികൾ നിശ്ചയിച്ചതിന്റെ പിന്നാലെയാണ് ജോർജ് ഓണക്കൂറിന്റെ വീട്ടിലെ ആദ്യ സന്ദർശനം. തുടർന്നാണ് തന്റെ വിരുദ്ധ നിലാപാട് കേന്ദ്രമന്ത്രിയോട് തുറന്ന് പറഞ്ഞത്. ഇക്കാര്യം മാധ്യമങ്ങൾ ചോദിച്ചപ്പോൾ ജനാധിപത്യത്തിൽ എല്ലാവര്ക്കും വിയോജിക്കാനുള്ള അവകാശമുണ്ടെന്നും മറുപടി നൽകി.

കൂടാതെ, കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കിരൺ റിജിജു വിമർശിച്ചു. പൗരത്വം കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും സംസ്ഥാനങ്ങൾക്ക് റോളില്ലെന്നും റിജിജു കൂട്ടിച്ചേർത്തു. പൗരത്വ നിയമ ഭേദഗതി മുസ്ലിംങ്ങൾക്ക് എതിരല്ലെന്നും കേന്ദ്ര സഹമന്ത്രി കിരൺ റിജിജു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തമിഴ് അഭയാർഥികൾക്കും മറ്റുള്ളവർക്കും വേണമെങ്കിൽ വേറേ നിയമം ഉണ്ടാക്കാം. ഇപ്പോഴത്തേത് ആ ഉദ്ദേശത്തിലല്ല. മുമ്പ് പാക്കിസ്ഥാനി ഗായകൻ അദ്‌നാൻ സമിക്ക് പൗരത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം നല്ല മുസ്ലിം ആയിരുന്നു എന്നും കിരൺ റിജിജു പ്രതികരിച്ചു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP