Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിന്റു ലൂക്കയും വിവാഹത്തിന്റെ ട്രാക്കിലേക്ക്; ദേശീയ റിക്കോർഡ് ഉടമയായ ഒളിമ്പ്യന്റെ ജീവിത പങ്കാളിയാവുക മുൻ ട്രിപ്പിൾ ജമ്പ് താരം അനൂപ് ജോസഫ്; മനസമ്മത ചടങ്ങിലെ ഫോട്ടോ പങ്കുവച്ച് മന്ത്രി കെകെ ശൈലജ; താരങ്ങളുടെ സ്വപ്‌നം സ്വദേശമായ എടൂരിൽ സ്പോർട്സ് അക്കാദമി തുടങ്ങലെന്നും മന്ത്രി

ടിന്റു ലൂക്കയും വിവാഹത്തിന്റെ ട്രാക്കിലേക്ക്; ദേശീയ റിക്കോർഡ് ഉടമയായ ഒളിമ്പ്യന്റെ ജീവിത പങ്കാളിയാവുക മുൻ ട്രിപ്പിൾ ജമ്പ് താരം അനൂപ് ജോസഫ്; മനസമ്മത ചടങ്ങിലെ ഫോട്ടോ പങ്കുവച്ച് മന്ത്രി കെകെ ശൈലജ; താരങ്ങളുടെ സ്വപ്‌നം സ്വദേശമായ എടൂരിൽ സ്പോർട്സ് അക്കാദമി തുടങ്ങലെന്നും മന്ത്രി

സ്വന്തം ലേഖകൻ

കോഴിക്കോട്: ഒളിമ്പ്യൻ ടിന്റു ലൂക്ക വിവാഹിതയാവുകയാണ്. താരത്തിന്റെ മനസമ്മതം കഴിഞ്ഞു. കണ്ണൂർ എടൂർ സ്വദേശിയും മുൻ ട്രിപ്പിൾ ജമ്പ് താരവുമായ അനൂപ് ജോസ്ഫ് ആണ് വരൻ. ഇരുവരുടെയും മനസമ്മത ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ഷൈലജ പങ്കെടുത്തു.

ഇവർക്ക് ആശംസകൾ നേർന്ന് ഒറു കുറിപ്പും മന്ത്രി ഫേസ്‌ബുക്കിൽ പങ്കുവെച്ചു. ടിന്റുവിനും അനൂപിനുമൊപ്പമുള്ള ചിത്രവും മന്ത്രി പങ്കുവെച്ചു. ഇതോടെയാണ് കായികതാരത്തിന്റെ കല്യാണ വാർത്ത പുറംലോകം അറിഞ്ഞത്. പിടി ഉഷയുടെ ശിഷ്യയാണ് ടിന്റു ലൂക്ക. പരിക്കിനെ തുടർന്ന് കുറച്ചു കാലമായി കളിക്കളത്തിൽ സജീവമല്ല.

കണ്ണൂർ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്.

കെ കെ ഷൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

രാജ്യാന്തര കായികതാരമായ ടിന്റു ലൂക്കയുടെ മനസമ്മതം ആയിരുന്നു ഇന്ന്. കണ്ണൂർ എടൂർ സ്വദേശി അനൂപ് ജോസഫ് ആണ് വരൻ. മുൻ ട്രിപ്പിൾ ജമ്പ് താരമാണ് അനൂപ്.

ചടങ്ങിൽ പങ്കെടുത്ത് രണ്ടുപേർക്കും ആശംസകൾ നേർന്നു. കുറച്ചു നാളുകൾക്ക് മുമ്പേ തങ്ങളുടെ സ്വദേശമായ എടൂരിൽ ഒരു സ്പോർട്സ് അക്കാദമി തുടങ്ങണമെന്ന ആഗ്രഹം രണ്ടുപേരും ചേർന്ന് പങ്കുവെച്ചിരുന്നു. അവരുടെ ആഗ്രഹം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു.

കണ്ണൂർ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വിൽസന്റെ 1:59.85 സെക്കന്റ് എന്ന 15 വർഷം പഴക്കമുള്ള റെക്കോർഡാണ് ടിന്റു മറികടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP