Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വ്യോമ താവളത്തെ ആക്രമിച്ചത് പ്രത്യേക ലക്ഷ്യം വച്ചല്ലാതെ തുടരെ റോക്കറ്റുകൾ വന്നു വീഴുന്ന കാത്യുഷ ലോഞ്ചർ ഉപയോഗിച്ച്; രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയന് കരുത്തായ ആയുധം പ്രയോഗിച്ചത് ഹിസ്ബുള്ളയെന്ന് സംശയം; തിരിച്ചടി തുടങ്ങിയത് സുലൈമാനിയുടെ വിലപായാത്ര ഇറാനിലേക്ക് പുറപ്പെട്ട ശേഷം; പശ്ചിമേഷ്യയിലെ യുഎസിന്റെ 35 താവളങ്ങളും ഇസ്രയേലും പരിധിയിലെന്ന് വിപ്ലവ ഗാർഡും; പശ്ചിമേഷ്യയിലേത് അപ്രഖ്യാപിത യുദ്ധം; വരാനിരിക്കുന്നത് ലോക മഹായുദ്ധമോ?

വ്യോമ താവളത്തെ ആക്രമിച്ചത് പ്രത്യേക ലക്ഷ്യം വച്ചല്ലാതെ തുടരെ റോക്കറ്റുകൾ വന്നു വീഴുന്ന കാത്യുഷ ലോഞ്ചർ ഉപയോഗിച്ച്; രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയന് കരുത്തായ ആയുധം പ്രയോഗിച്ചത് ഹിസ്ബുള്ളയെന്ന് സംശയം; തിരിച്ചടി തുടങ്ങിയത് സുലൈമാനിയുടെ വിലപായാത്ര ഇറാനിലേക്ക് പുറപ്പെട്ട ശേഷം; പശ്ചിമേഷ്യയിലെ യുഎസിന്റെ 35 താവളങ്ങളും ഇസ്രയേലും പരിധിയിലെന്ന് വിപ്ലവ ഗാർഡും; പശ്ചിമേഷ്യയിലേത് അപ്രഖ്യാപിത യുദ്ധം; വരാനിരിക്കുന്നത് ലോക മഹായുദ്ധമോ?

മറുനാടൻ മലയാളി ബ്യൂറോ

ബഗ്ദാദ്: പശ്ചിമേഷ്യയിലേത് അപ്രഖ്യാപിത യുദ്ധം. രഹസ്യസേനാ തലവൻ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടിയുടെ സൂചനകൾ പുറത്തു വരുന്നുണ്ട്്. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ (ഗ്രീൻ സോൺ) രാത്രിയോടെ മോർട്ടാർ ആക്രമണം നടന്നു. യുഎസ് എംബസി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണ് ഗ്രീൻ സോൺ. ഇതിനു പിന്നാലെ യുഎസ് സേന താവളമടിച്ചിരിക്കുന്ന വ്യോമസേന ക്യാംപിനു നേരെ രണ്ട് റോക്കറ്റാക്രമണവും നടന്നു. ഇറാന്റെ ഈ തിരിച്ചടിക്ക് അമേരിക്ക പ്രതികാരത്തിനിറങ്ങിയാൽ അത് മൂന്നാം ലോക മഹായുദ്ധത്തിനുള്ള വഴിയൊരുക്കും. 'മൂന്നാം ലോകമഹായുദ്ധം' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡാകുന്നതിനിടെയാണ് യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചുള്ള രാത്രിയിലെ ആക്രമണം.

അമേരിക്കൻ കേന്ദ്രത്തിലേക്ക് ഉണ്ടായ ആക്രമണങ്ങളിൽ ആളപായമില്ലെന്നാണ് സൂചന. എന്നാൽ അഞ്ചു പേർക്കു പരുക്കേറ്റതായി 'ദ് മിറർ' റിപ്പോർട്ട് ചെയ്തു. ആക്രമണം ഇറാഖിലെ സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിനു പിന്നിൽ ആരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. സർക്കാർ ഓഫിസുകളും ഒട്ടേറെ വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളുമുള്ള മേഖലയാണ് ഗ്രീൻ സോൺ. ഇവിടേക്കാണ് ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ടോടെ മോർട്ടാർ ആക്രമണം നടന്നത്. ഒരു മോർട്ടാർ വന്നുവീണത് സുരക്ഷാമേഖലയ്ക്കുള്ളിലായിരുന്നു, രണ്ടാമത്തേത് പുറത്തും. തുടർന്ന് അപായസൈറണും മുഴങ്ങി. ഒട്ടേറെ നയതന്ത്രജ്ഞരും സൈനികരും മേഖലയിൽ താമസിക്കുന്നുണ്ട്.

കാത്യുഷ റോക്കറ്റുകൾ ഉപയോഗിച്ചാണ് വടക്കൻ ബഗ്ദാദിലെ ബലാദ് വ്യോമതാവളത്തെ ആക്രമിച്ചത്. ഉടൻ തന്നെ അപായ സൈറൺ മുഴങ്ങി. എവിടെ നിന്നാണ് റോക്കറ്റ് വന്നതെന്നറിയാൻ യുഎസ് ആളില്ലാ ഡ്രോണുകൾ അയച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകൾ വന്നുവീഴുംവിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവർത്തനം. അതിവേഗത്തിൽ റോക്കറ്റുകളയയ്ക്കാനും സാധിക്കും. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഉപയോഗിച്ചിരുന്നതാണ് ഇവ. ഇറാനിലേക്കും ഇറാഖിലേക്കും ഇവ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറാനിൽ ഇവയുടെ നിർമ്മാണ യൂണിറ്റുകളുമുണ്ട്. അതുകൊണ്ട് തന്നെ അക്രമത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്കയും വിശ്വസിക്കുന്നു.

വെള്ളിയാഴ്ച സുലൈമാനിയുടെ മരണത്തിനു പിന്നാലെ ബഗ്ദാദിൽ ശനിയാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ ഇറാൻ പിന്തുണയുള്ള ഇറാഖ് പൗരസേനയിലെ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ബഗ്ദാദ് വിമാനത്താവളത്തിനു സമീപം സുലൈമാനിയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഏഴു പേരാണു കൊല്ലപ്പെട്ടത്. ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇറാനിലെ അമേരിക്കൻ കേന്ദങ്ങൾ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, സംശയമുനകൾ ഇറാന് നേരെയാണ്. ഇനിയങ്ങോട്ടുള്ള വർഷങ്ങളിൽ അമേരിക്ക് അതിന്റെ ക്രിമിനൽ നടപടിയുടെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയും പ്രതികാരം ചെയ്യുമന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും പ്രഖ്യാപിച്ചിരുന്നു.

അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന് ഇറാഖി സൈനികർക്ക് ഇറാന്റ പിന്തുണയുള്ള ഹിസബുള്ളയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. പശ്ചിമേഷ്യയിൽ നിലവിലുള്ള 15,000 സൈനികർക്ക് പുറമെ 3000 പേരെക്കൂടി അധികമായി അമേരിക്കയിൽ നിന്ന് അയച്ചിട്ടുണ്ട്. അതേസമയം വികാര നിർഭരമായ യാത്ര അയപ്പാണ് ഖാസിം സുലൈമാനിക്ക് ഇറാഖ് ജനത നൽകിയത്. ബാഗ്ദാദിൽ നിന്ന് വിലാപയാത്രയായി ഇറാനിലേക്ക് കൊണ്ടുപോകുന്ന വഴിയിലെല്ലാം ജനങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. ബാഗ്ദാദിലെ വിമാനത്താവള പരിസരത്തുനിന്ന് തുടങ്ങിയ വിലാപയാത്ര കർബല , നജഫ് തുടങ്ങിയ ഷിയാ ശക്തികേന്ദ്രങ്ങളിലൂടെ ഇറാൻ അതിർത്തിയില്ക്ക് നീങ്ങി. ഇറാനിലെ പുണ്യ നഗരമായ മർഷദ്, സുലൈമാനിയുടെ ജന്മനഗരമായ കെർമനിൽ എന്നിവിടങ്ങളിലെ പൊതു ദർശനത്തിനും പ്രാർത്ഥനകൾക്കും ശേഷം തലസ്ഥാനമായ തെഹ്‌റാനിൽ എത്തിച്ച് മറ്റന്നാൾ കബറടക്കും.

അതിനിടെ പശ്ചിമേഷ്യയിലെ യു.എസിന്റെ 35 സൈനിക താവളങ്ങളും ഇസ്രയേലും തങ്ങളുടെ പരിധിയിലാണ് റവലൂഷണറി ഗാർഡ് കോർ കമാൻഡർ ഗുലാം അലി അബുഹംസ പറഞ്ഞു. ''ഹോർമുസ് കടലിടുക്ക് പടിഞ്ഞാറൻ രാജ്യങ്ങൾക്കും യു.എസിനും വളരെ പ്രധാനപ്പെട്ടതാണ്. യു.എസിന്റെ പടക്കപ്പലുകളും വിമാനവാഹിനികളും അവിടെയുണ്ട്. ഏറെക്കാലം മുമ്പുതന്നെ ഇറാൻ ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതാണ്ട് 35 യു.എസ്. താവളങ്ങളും ഇസ്രയേലിലെ ടെൽ അവീവും അടക്കം ഞങ്ങളുടെ പരിധിക്കുള്ളിലാണ്'' - അബുഹംസയെ ഉദ്ധരിച്ച് ഇറാനിലെ തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. തങ്ങളുടെ കമാൻഡറെ വധിച്ചതിന് യു.എസിനുനേരെ പ്രതികാരം ചെയ്യാനുള്ള അവകാശം ഇറാനുണ്ടെന്നും ഗുലാം അലി അബുഹംസ കൂട്ടിച്ചേർത്തു. സുലൈമാനിയെ വധിച്ചത് യു.എസിനുപറ്റിയ ഒരു പിശകാണെന്നും വരുംദിവസങ്ങളിൽ ഇക്കാര്യം അവർക്ക് വ്യക്തമാകുമെന്നും ഹിസ്ബുല്ലയും പ്രതികരിച്ചു.

ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ബ്രിഗേഡിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു യു.എസ്. ലക്ഷ്യംവെച്ചതെന്നാണ് പറയുന്നത്. വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലുണ്ടായ ആക്രമണത്തിൽ രണ്ട് കാർ തകർന്നതായും ഒട്ടേറേപേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. സുലൈമാനിയെ വധിച്ചതിലൂടെ യു.എസ്. ഒരു യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണെന്നാണ് യു.എന്നിലെ ഇറാൻ നയതന്ത്രപ്രതിനിധി മജീദ് തഖ്ത് പറഞ്ഞത്. അതേസമയം, പശ്ചിമേഷ്യയിൽ ഇറാൻ ലക്ഷ്യമിടുന്ന ആക്രമണപദ്ധതികൾ തടയാനായിരുന്നു സുലൈമാനിയെ ലക്ഷ്യമിട്ട് ബാഗ്ദാദിൽ വ്യോമാക്രമണം നടത്തിയതെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. യുദ്ധം തുടങ്ങാനല്ല, അവസാനിപ്പിക്കാനായിരുന്നു ആ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP