Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഹു ഈസ് ഹു ഓഫ് യുഎഇ മലയാളീസ്': എക്‌സലൻസ് ഗ്ലോബലിന്റെ പുസ്തകം പ്രകാശനം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭാവിയിലേക്കുള്ള ഒരു ചരിത്രരചനയാണ് പുസ്തകം എന്ന് മന്ത്രി ഇ.പി.ജയരാജൻ. ഹു ഈസ് ഹു ഓഫ് യുഎഇ മലയാളീസ് എന്ന പേരിൽ എക്‌സലൻസ് ഗ്ലോബൽ തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം ഹൈസിന്ദ് ഹോട്ടലിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ലോകം വിശ്വാസ്യത അർപ്പിച്ച സമൂഹമാണ് മലയാളികൾ. മൂന്നരക്കോടി മലയാളികളിൽ 50 ലക്ഷത്തോളം പേർ ജോലി ചെയ്യുന്നതു വിദേശത്താണ്. മലയാളികളുടെ സാഹചര്യങ്ങളാണ് അവരെ വിദേശ ജോലികളിലേക്ക് ആകർഷിച്ചത്. ലോകത്തിന്റെ വളർച്ചയിൽ തങ്ങൾ തൽപരരാണെന്ന സന്ദേശമാണ് മലയാളികൾ എന്നും നൽകിയിട്ടുള്ളത്. യുഎഇ മലയാളികളെ അടുത്തറിയുന്നതിനു ഈ പുസ്തകം സഹായിക്കുമെന്നും, ഇത് ഭാവിയിലേക്കുള്ള ഒരു ചരിത്ര പുസ്തകമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഠിനധ്വാനത്തിലൂടെ സ്ഥാപനങ്ങൾ പടുത്തുയർത്തിയ മലയാളികളുടേത് വലിയ സേവനമാണെന്ന് പുസ്തകത്തിന്റെ ഡിജിറ്റൽ കോപ്പി പ്രകാശനം ചെയ്തു പ്രസംഗിച്ച മന്ത്രി ജി.സുധാകരൻ പറഞ്ഞു. മലയാളികൾക്കു വലിയ മൂല്യമുള്ള ഗ്രന്ഥമാണിതെന്നും അദ്ദേഹം പറഞ്ഞു.കഠിനാധ്വാനത്തിലൂടെ യുഎഇയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് മലയാളി സമൂഹം. മലയാളികളുടെ വിയർപ്പിന്റെ ഗന്ധമുള്ള പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ മലയാളി വ്യവസായി പ്രമുഖരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡണ്ട് ഉൃ.ജോർജ് കാക്കനാടൻ, സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച രണ്ടായിരം യുഎഇ മലയാളികളുടെ ലഘു ജീവചരിത്രവും മറ്റു വിവരങ്ങളും ഉൾപ്പെടുന്ന റഫറൻസ് പുസ്തകമാണ് ഹു ഈസ് ഹു ഓഫ് യുഎഇ മലയാളീസ്. 1000 പേജുകളാണുള്ളത്. വ്യക്തികളുടെ മേൽവിലാസം, ഫോൺ നമ്പർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം യുഎഇയിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക, ഇന്ത്യൻ അസോസിയേഷനുകൾ, മീഡിയ, മെഡിക്കൽ, ബാംങ്കിങ്, ഇൻഷ്വറൻസ്, വിദ്യഭ്യാസം, കല, സാംസ്‌കാരികം, സാമൂഹ്യം, സാഹിത്യം തുടങ്ങി 20 വിഭാഗങ്ങളിലെ വിവരങ്ങളും പുസ്തകത്തിലുണ്ട്.

പുസ്തകത്തിന്റെ ചീഫ് എഡിറ്റർ പ്രതാപ് ശ്രീധരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനേജിങ് എഡിറ്റർ ആൻഡ് പബ്ലിഷർ പി.സുകുമാരൻ പുസ്തകത്തിനെ സദസ്സിനു പരിചയപ്പെടുത്തി. ഗൾഫ് ഇന്ത്യൻസ് ഡോട്ട് കോം മാനേജിങ് എഡിറ്റർ വി.എൻ.പി. രാജ്, ഹു ഈസ് ഹു ഓഫ് മുംബൈ മലയാളീസ് മാനേജിങ് എഡിറ്റർ ഉപേന്ദ്ര കെ.മേനോൻ, ഹു ഈസ് ഹു ഓഫ് ബാംഗളൂർ മലയാളീസ് മാനേജിങ് എഡിറ്റർ സി.പി.രാധാകൃഷ്ണൻ, യുഎച്ച്വൈ ജെയിസ് ചാർട്ടേഡ് അക്കൗണ്ടന്റ് സിഇഒ ജെയിംസ് മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു. ബിസിനസ് രംഗത്തെ പ്രമുഖരായ എം.എ. യുസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. സുന്ദർ മേനോൻ, വി.എൻ.പി രാജ്, രാജുമേനോൻ, സുഗതൻ ജനാർദ്ദനൻ, ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, ജയിംസ് മാത്യു, സിദ്ധാർഥ് ബാലചന്ദ്രൻ, പി.കെ. സജിത്കുമാർ തുടങ്ങിയവർ രക്ഷാധികാരികളായ സമിതിയുടെ നേതൃത്വത്തിലാണ് പുസ്തകം തയാറാക്കിയത്. ഇന്ത്യയിലെയും ഗൾഫിലെയും പ്രധാന എയർ പോർട്ടുകളിലും, പ്രശസ്ത പുസ്തക ശാലകളിലും, ഈ പുസ്തകം ഉടൻ ലഭ്യമാക്കും.  www.excellenceglobaluae.com, http://malayali.directoryഎന്നീ വിലാസങ്ങളിൽ പുസ്തകത്തിന്റ ഡിജിറ്റൽ പതിപ്പും ലഭ്യമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP