Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി സാമൂഹിക പ്രവർത്തകരുടെ 'വാളയാർ നീതിയാത്ര'; സംഘാടന പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി സ്‌കൂൾ വിദ്യാർത്ഥിനിയുടെ വീഡിയോ; അമല ബാബു തോമസിന്റെ വീഡിയോ ഏറ്റെടുത്ത് സൈബർ ലോകവും

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി സാമൂഹിക പ്രവർത്തകരുടെ 'വാളയാർ നീതിയാത്ര'; സംഘാടന പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി സ്‌കൂൾ വിദ്യാർത്ഥിനിയുടെ വീഡിയോ; അമല ബാബു തോമസിന്റെ വീഡിയോ ഏറ്റെടുത്ത് സൈബർ ലോകവും

മറുനാടൻ മലയാളി ബ്യൂറോ

കേരളീയ മനസാക്ഷിയെ പിടിച്ചുലച്ച സംഭവമായിരുന്നു വാളയാറിൽ രണ്ടു കൊച്ചു പെൺകുട്ടികൾ പല തവണ ബലാൽസംഗത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്തത്. 11 വയസ്സുള്ള മൂത്ത പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുകയും കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുന്നിലെത്തിക്കുകയും ചെയ്തിരുന്നെങ്കിൽ 8 വയസ്സുള്ള ഇളയ പെൺകുട്ടി ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നു എന്ന വസ്തുത ഓരോ മലയാളിയും ആത്മരോഷത്തോടെയാണ് പറയുകയും ഓർക്കുകയും ചെയ്യുന്നത്. 'വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കുക എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വാളയാറിൽനിന്ന് തിരുവനന്തപുരത്തേക്ക് 'വാളയാർ നീതിയാത്ര' എന്ന പേരിൽ ഒരു പദയാത്ര നടത്താൻ ചില സാമൂഹ്യ സംഘടനകളും പൊതുപ്രവർത്തകരും തയ്യാറെടുക്കുകയാണ്.

വാളയാർ നീതിയാത്രയുടെ സംഘാടന പ്രവർത്തനങ്ങൾ നടക്കുമ്പോൾ വാളയാർ പെൺകുട്ടികളുടെ പ്രശ്‌നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഒരു സ്‌കൂൾ വിദ്യാർത്ഥിനി പുറത്തിറക്കിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. വാളയാർ നീതിയാത്രയുടെ പ്രവർത്തനങ്ങളുമായി നേരിട്ടു ബന്ധമുള്ളയാളല്ല വീഡിയോ പുറത്തിറക്കിയ അമല ബാബു തോമസ് എന്ന വിദ്യാർത്ഥിനി. അമലയുടെ വീഡിയോ വാളയാർ നീതിയാത്രയ്ക്ക് മുന്നോടിയായി പുറത്തുവന്നത് തികച്ചും യാദൃച്ഛികമായാണ്. എന്നാൽ, വാളയാർ നീതിയാത്രയുടെ പ്രവർത്തനങ്ങൾക്ക് ഏറ്റവും വലിയ ഊർജ്ജസ്രോതസ്സായി മാറുകയാണ് അമലയുടെ വീഡിയോ.

രാഹുൽ ഗാന്ധിയുടെ ഗൾഫ് സന്ദർശനത്തിനിടെ അദ്ദേഹവുമായി വിദ്യാർത്ഥികളും യുവാക്കളും നടത്തിയ ആശയവിനിമയത്തിൽ മികച്ച ഇടപെടൽ നടത്തി രാഹുലിന്റെയും സമൂഹത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയ വിദ്യാർത്ഥിനിയാണ് അമല ബാബു തോമസ്. അമലയെ പോലുള്ള കുട്ടികളാണ് ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളെന്ന് പറഞ്ഞ രാഹുൽ, അമലയെ രാഷ്ട്രീയത്തിലേക്ക് പരസ്യമായി ക്ഷണിക്കുകയും ചെയ്തു. 2019 ജനുവരിയിൽ യുഎഇ യിൽ രാഹുൽ ഗാന്ധിയുമായുള്ള ആശയ വിനിമയത്തിൽ പങ്കെടുക്കുമ്പോൾ അബു ദാബി സൺ റൈസ് സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അമല.

ഇപ്പോൾ ബോംബെ സെന്റ് സേവിയേഴ്സ് ജൂനിയർ കോളേജിലെ പതിനൊന്നാം ക്ളാസ് വിദ്യാർത്ഥിനിയായ അമല ബാബു തോമസ്, പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് കാട്ടുമ്പോഴും സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ സജീവമായി പ്രതികരിക്കാറുണ്ട്. 2018 - 2019 ൽ അബുദാബി സൺ റൈസ് സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റസ് വൈസ് പ്രസിഡന്റായിരുന്നു. പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലെ തുവയൂർ സ്വദേശിനിയായ അമല, അബുദാബിയിൽ ജോലി ചെയ്യുന്ന ബാബു കെ തോമസിന്റെയും ലിനി തങ്കച്ചന്റെയും ഏക മകളാണ്.

2017 ജനുവരി 13 നാണ് പതിമൂന്നുകാരിയെ ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 52 ദിവസത്തിനുശേഷം പെൺകുട്ടിയുടെ സഹോദരിയായ ഒൻപതുകാരിയെ ഇതേസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാർച്ച് നാലിനായിരുന്നു ഇത്. ഇതോടെയാണ് സംഭവം വിവാദമായത്. മൂത്ത കുട്ടി ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു.

അഞ്ചുപേരടങ്ങുന്നതാണ് പെൺകുട്ടികളുടെ കുടുബം. അച്ഛനമ്മമാർ കെട്ടിട നിർമ്മാണത്തൊഴിലാളികളാണ്. ഇവർ പണികഴിഞ്ഞ് മടങ്ങിയെത്തുന്നതിന് മു?ൻപാണ് രണ്ട് മരണങ്ങളും സംഭവിച്ചത്. ഒറ്റമുറി വീടിന്റെ ഉത്തരത്തിലേക്ക് പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് കൈ എത്തില്ലെന്നും ആത്മഹത്യ ചെയ്യാനുള്ള സാധ്യതകൾ കുറവാണെന്നും ആരോപണം ഉയർന്നതോടെയാണ് പൊലീസിന്റെ വീഴ്ചയെക്കുറിച്ച് ചർച്ച ഉയർന്നത്.

മൂത്ത സഹോദരിയെ മരിച്ച നിലയിൽ ആദ്യം കാണുന്നത് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ ഇളയ കുട്ടിയാണ്. അന്ന് സഹോദരിയെ മരിച്ചനിലയിൽ കാണുന്നതിന് മുമ്പ് വീട്ടിലേയ്ക്ക് വരുമ്പോൾ രണ്ടുപേർ ടവൽ കൊണ്ട് മുഖം മറച്ച് പോകുന്നതായി കുട്ടി മൊഴിനൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ ഇതേക്കുറിച്ചൊന്നും പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

കേരളത്തിൽ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന സുരക്ഷിതത്വമില്ലായ്മയെ കുറിച്ച് ഒരിക്കൽകൂടി ബോധ്യപെടുത്തുന്ന സംഭവമായിരുന്നു വാളയാർ പെൺകുട്ടികളുടെ ബലാൽസംഗവും കൊലപാതകവും. പാവപ്പെട്ട നിസ്സഹായരായ പെൺകുട്ടികളോടും അവരുടെ കുടുംബത്തോടുമൊപ്പം നിൽക്കുന്നതിന് പകരം രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളോടൊപ്പമായിരുന്നു പൊലീസും സർക്കാർ അഭിഭാഷകയും നിലയുറപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP