Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നിന്നെ ഒരു ക്രെയിനിൽ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കും; അത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് ഒട്ടിക്കും;' അസദുദ്ദീൻ ഒവൈസിക്കെതിരെ രൂക്ഷ പരാമർശവുമായി ബിജെപി എംപി അരവിന്ദ് കുമാർ

'നിന്നെ ഒരു ക്രെയിനിൽ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കും; അത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് ഒട്ടിക്കും;' അസദുദ്ദീൻ ഒവൈസിക്കെതിരെ രൂക്ഷ പരാമർശവുമായി ബിജെപി എംപി അരവിന്ദ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

നിസാമബാദ്: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി എംപിയെ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കുമെന്ന് ബിജെപി എംപിയുടെ ഭീഷണി. വടിച്ചെടുത്ത ഒവൈസിയുടെ താടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് ഒട്ടിക്കുമെന്നും നിസാമബാദ് എംപി ഡി അരവിന്ദ് കുമാർ പറഞ്ഞു.നിസാമബാദിൽഒരു പൊതുപരിപാടിക്കിടെയാണ് അരവിന്ദ് കുമാറിന്റെ പരാമർശം.

'അസദുദ്ദീൻ ഉവൈസി, ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു. നിന്നെ ഒരു ക്രെയിനിൽ തലകീഴായി കെട്ടിത്തൂക്കി, താടി വടിക്കും. എന്നിട്ട് നിന്റെ താടി മുഖ്യമന്ത്രി കെ.സി.ആറിന് അയച്ചു നൽകും,' അരവിന്ദ് കുമാർ പറഞ്ഞു. നിസാമാബാദ് ബിജെപിയുടേതാണെന്ന് അസദുദ്ദീൻ ഓർക്കണമെന്നും കുമാർ കൂട്ടിച്ചേർത്തു. ഒൻപത് വർഷം മുമ്പ് നിങ്ങളുടെ സഹോദരൻ അക്‌ബറുദ്ദീന് പലതവണ കുത്തേറ്റതും വെടിയേറ്റതും ഓർക്കുന്നുണ്ടോ. ഒൻപത് വർഷത്തിനുശേഷവും നിങ്ങളുടെ സഹോദരൻ ആ പരിക്കുകൾക്ക് ചികിത്സ തേടുകയാണ്,'' കുമാർ പറഞ്ഞു.

സ്വന്തം സഹോദരന് നേരെ സ്വന്തം സമുദായത്തിൽ നിന്നുണ്ടായ അക്രമം തടയാൻ സാധിക്കാത്ത ആളാണോ ബിജെപിയെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് അരവിന്ദ് കുമാർ ചോദിച്ചു. നിസാമബാദിൽ അവർ ഒന്നിച്ച് കൂടിയ അതേ മൈതാനത്ത് ഒവൈസിയെ ക്രെയിനിൽ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കും. നിങ്ങളുടെ താടിക്ക് സ്ഥാനക്കയറ്റവും നൽകും. അത് കെ.ചന്ദ്രശേഖര റാവുവിന് ഒട്ടിച്ച് നൽകുമെന്നും അരവിന്ദ് കുമാർ പറഞ്ഞു.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ ചന്ദ്രശേഖര റാവുവിന്റെ അഭിപ്രായം മുസ്‌ലിം അനുഭാവമുള്ളതാണെന്നും അരവിന്ദ് കുമാർ ആരോപിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച കെ ചന്ദ്രശേഖര റാവുവിന് ഹിന്ദു ധർമ്മത്തെക്കുറിച്ച് എന്തറിയാമെന്നും അരവിന്ദ് കുമാർ ചോദിച്ചു. മുസ്‌ലിം വേഷമണിഞ്ഞ മുഖ്യമന്ത്രിയാണ് റാവുവെന്നും അരവിന്ദ് പറഞ്ഞു.

ഒരാഴ്ച മുമ്പ്, പൗരത്വ ഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ ഉവൈസി നിസാമാബാദിൽ ഒരു പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. ഭരണഘടനക്ക് വിരുദ്ധമാണ് പൗരത്വ നിയമം എന്ന് പ്രതിഷേധ യോഗത്തിൽ ഉവൈസി തുറന്നടിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 25 ന് അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ സന്ദർശിച്ച് എൻ.പി.ആർ, പൗരത്വ ഭേദഗതി നിയമം, എൻ.ആർ.സി തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP