Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭർത്താവ് വിദേശത്തായിരിക്കെ ഭാര്യ അടുത്തത് പൂർവകാമുകനുമായി; പിരിയാൻ കഴിയാതെയായപ്പോൾ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത് താലി കെട്ടിയവനെ; 30 ലക്ഷത്തിന്റെ വീട് ഭാര്യയുടെ അമ്മയുടെ പേരിലുമാക്കി; നാട്ടിൽ കാൽകുത്താതിരിക്കാൻ നൽകിയത് മകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന വ്യാജ പരാതിയും; ഭാര്യാസഹോദരനെ കുഴൽപ്പണവുമായി പിടിച്ചപ്പോൾ കുറ്റം ചാർത്തിയത് ഭർത്താവിന്റെ തലയിൽ; ഭാര്യയിൽ നിന്ന് ഏഴു വയസുകാരനായ മകനെ മോചിപ്പിച്ചു കിട്ടാൻ ഗവർണർക്ക് മുന്നിൽ പരാതിയുമായി ലണ്ടൻ മലയാളി

ഭർത്താവ് വിദേശത്തായിരിക്കെ ഭാര്യ അടുത്തത് പൂർവകാമുകനുമായി; പിരിയാൻ കഴിയാതെയായപ്പോൾ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത് താലി കെട്ടിയവനെ; 30 ലക്ഷത്തിന്റെ വീട് ഭാര്യയുടെ അമ്മയുടെ പേരിലുമാക്കി; നാട്ടിൽ കാൽകുത്താതിരിക്കാൻ നൽകിയത് മകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന വ്യാജ പരാതിയും;  ഭാര്യാസഹോദരനെ കുഴൽപ്പണവുമായി പിടിച്ചപ്പോൾ കുറ്റം ചാർത്തിയത് ഭർത്താവിന്റെ തലയിൽ; ഭാര്യയിൽ നിന്ന് ഏഴു വയസുകാരനായ മകനെ  മോചിപ്പിച്ചു കിട്ടാൻ ഗവർണർക്ക് മുന്നിൽ പരാതിയുമായി ലണ്ടൻ മലയാളി

എം മനോജ് കുമാർ

 തിരുവനന്തപുരം: നാല് വർഷത്തിലേറെയായി പിരിഞ്ഞു താമസിക്കുന്ന ഭാര്യയിൽ നിന്ന് തന്റെ ഏക മകനെ വീണ്ടെടുത്ത് നൽകണമെന്നു ഗവർണർക്ക് പ്രവാസി മലയാളിയുടെ പരാതി. 2015 മുതൽ ലണ്ടനിൽ താമസിക്കുന്ന ഷാഹിദ് വാകയിൽ ആണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ഭാര്യാ സഹോദരൻ ഫിൻസറും, വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയായ മുഹമ്മദ് ജലാലുദ്ദീനും വാട്ട്സ് അപ്പ് വഴി നൽകുന്ന ഭീഷണി കാരണം കേരളത്തിൽ കാൽകുത്താൻ തനിക്ക് സാധിക്കുന്നില്ലെന്നാണ് ഷാഹിദ് നൽകിയ പരാതിയിൽ പറയുന്നത്. തന്റെ മകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് കാ്ട്ടി നൽകിയ പരാതിയും കേസ് ആയി നിലനിൽക്കുന്നതിനാൽ കേരളത്തിലേക്ക് വരാനോ തന്റെ മകനെ കാണാനോ തനിക്ക് കഴിയുന്നില്ല. തികച്ചും ക്രിമിനൽ പശ്ചാത്തലമുള്ള മുഹമ്മദ് ജലാലുദീൻ ആണ് ഇപ്പോൾ തന്റെ ഭാര്യയുടെ ഭർത്താവ്. സിറിയയിലേക്കോ മറ്റോ ഇയാൾ തന്റെ ഭാര്യയെയും മകനെയും കടത്താൻ സാധ്യതയുണ്ടെന്നും ഈ കാര്യങ്ങൾ കൂടി അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. മുപ്പത് ലക്ഷത്തിലേറെ മുടക്കി വാങ്ങിയ വീട് ഭാര്യ വീട്ടുകാരുടെ കയ്യിൽ അകപ്പെട്ടപ്പോൾ ക്രിമിനൽ ആയ ജലാലുദ്ദീന്റെ കയ്യിൽ തന്റെ ഭാര്യയുടെ 85 പവന്റെ ഗോൾഡും അകപ്പെട്ടിട്ടുണ്ട്.

വ്യാജ രേഖകൾ സംഘടിപ്പിച്ച് പള്ളി അധികാരിയെ സ്വാധീനിച്ച് മുത്തലാഖ് ചൊല്ലിയും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയും തികച്ചും ക്രിമിനൽ ആയ മുഹമ്മദ് ജലാലുദ്ദീന്റെ ഭാര്യയായി കഴിയുകയാണ് ആയുർവേദ ഡോക്ടർ കൂടിയായ തന്റെ ഭാര്യ. ഇവരുടെ കയ്യിൽ തന്റെ മകന്റെ സുരക്ഷ ചോദ്യചിഹ്നമാവുകയാണ്. മകനെ നേരിട്ട് ബന്ധപ്പെടാൻ തനിക്ക് കഴിയുന്നില്ല. മകന് സമ്മാനങ്ങൾ എത്തിക്കാനും കഴിയുന്നില്ല. മകനിലേക്കുള്ള എല്ലാ വഴിയും ഭാര്യ അടച്ചിരിക്കുകയാണ്. കുട്ടിയെ തേടി താൻ ബാലാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. പക്ഷെ ഓഫീസർ എനിക്ക് എതിരായ റിപ്പോർട്ട് ആണ് നൽകിയത്. നാട്ടിൽ ഇല്ലാത്തതിനാൽ തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടും നടപടി വന്നിട്ടില്ല. ഞങ്ങൾ വാങ്ങിയ വീട് ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ പറഞ്ഞിട്ടും രജിസ്റ്റർ ചെയ്തിരിക്കുന്നത് ഭാര്യാ മാതാവിന്റെ പേരിലാണ്. ഭാര്യ വീട്ടിൽ ചെന്നപ്പോൾ ചില സദാചാര ഗുണ്ടകൾ എന്നെ തടഞ്ഞു വെച്ചു കുറെ പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. ഈ പേപ്പറുകൾ വച്ചാണ് അവർ എനിക്കെതിരെ തുടർച്ചയായി നീങ്ങുന്നത്. ഇപ്പോൾ തനിക്ക് മകന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. അതിനാൽ പരാതിയിൽ നടപടിയെടുക്കണം. ഇതാണ് ഹാഹിദ് നൽകിയ പരാതിയുടെ രത്‌നചുരുക്കം.

ഭാര്യയും മകനും ഒപ്പം അകന്ന കഥയാണ് ഈ പ്രവാസി മലയാളിയുടേത്. ലണ്ടനിൽ ആയതിനാൽ എപ്പോഴും നാട്ടിലേക്ക് വരാൻ കഴിയില്ല. ഭാര്യയാണെങ്കിൽ ഭാര്യ സഹോദരന്റെ സുഹൃത്തുമായി അടുക്കുകയും വിവാഹിതരാവുകയും ചെയ്തു. പക്ഷെ ഷാഹിദിന്റെ മകൻ ഭാര്യയുടെ ഒപ്പമാണ്. മകന് ഇപ്പോൾ ഏഴു വയസുമായി. പക്ഷെ മകനുമായി ഷാഹിദിനു ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഭാര്യ അടച്ചിട്ടുണ്ട്. അതിനാൽ മകനെ കാണാനോ ഫോൺ സംഭാഷണം നടത്താനോ കഴിയുന്നില്ല. ഇപ്പോൾ ഭാര്യയ്ക്ക് താനുമായി ജീവിക്കാൻ വിസമ്മതം ആണെങ്കിൽ മകനെ എങ്കിലും തിരികെ കിട്ടിയാൽ മതി എന്ന ആഗ്രഹത്തിലാണ്. ഇതിനായി ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയെങ്കിലും ഹാഹിദ് സ്ഥലത്ത് ഇല്ലാത്തതിനാൽ കുട്ടിയെ മാതാവിനെ തന്നെ തിരികെ ഏൽപ്പിക്കുന്ന രീതിയിലാണ് ഉത്തരവ് വന്നത്.

മകനെ തട്ടിക്കൊണ്ടു പോകാൻ ഷാഹിദ് ശ്രമിച്ചു എന്ന് പറഞ്ഞു പൊലീസിൽ ഭാര്യ നൽകിയ പരാതിയിൽ വാറണ്ടും വന്നിട്ടുണ്ട്. ഭാര്യ സഹോദരന്റെയും മുഹമ്മദ് ജലാലുദ്ദീന്റെ ഭീഷണിയും ഒപ്പം ഉയരുന്നുണ്ട്. ഭാര്യ സഹോദരൻ പണം കടത്താൻ ശ്രമിച്ചപ്പോൾ പൊലീസ് പിടിയിലായി. രണ്ടു കോടിയോളം രൂപയാണ് പൊലീസ് പിടിച്ചത് എന്നാണ് ഷാഹിദ് പറയുന്നത്. ഇയാൾ ഒറ്റിയത് കാരണമാണ് ഭാര്യാസഹോദരൻ പിടിയിലായത്. അതിനാൽ കേരളത്തിൽ വന്നാൽ തട്ടിക്കളയും എന്ന മാഫിയാ സംഘങ്ങളുടെ ഭീഷണിയും നേരിടുന്നുണ്ട്. തനിക്ക് ബന്ധമില്ലാത്ത കാര്യമാണിത്. പക്ഷെ ഇതിന്റെ പേരിലും ഭീഷണി നേരിടുകയാണ്. ഏത് രീതിയിൽ എങ്കിലും തന്റെ മകനെ കൂടെ കൊണ്ടുപോകാൻ കഴിയുമോ എന്നാണ് ഷാഹിദ് അന്വേഷിക്കുന്നത്. ഗവർണർക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ നൽകിയിരിക്കുന്ന പരാതിയും ഇതിന്റെ ഭാഗം തന്നെയാണ്. മകനെ തേടിയുള്ള അന്വേഷണത്തിന്നിടയിലാണ് ഷാഹിദ് സ്വന്തം കഥ മറുനാടനോട് പറയുന്നത്.

ഹാഹിദ് സ്വന്തം കഥ പറയുന്നു:

എന്റെ ഭാര്യയ്ക്ക് ആദ്യം വന്ന വിവാഹാലോചന മുടങ്ങിയിരുന്നു. അതിനു ശേഷം വന്നതാണ് എന്റെ ആലോചന. ഈ ആലോചനയാണ് വിവാഹത്തിൽ കലാശിച്ചത്. ഓർക്കൂട്ടിലൂടെ പരിചയം. ഇതാണ് വിവാഹമായി മാറിയത്. 2009 ഡിസംബറിൽ ആണ് വിവാഹം. നല്ല രീതിയിൽ ആണ് ഞങ്ങളുടെ ജീവിതം മുന്നോട്ടു പോയത്. ഞാൻ വിദേശത്തുമായിരുന്നു. അന്ന് മലേഷ്യയിലായിരുന്നു. അവിടെ നിന്നും ലീവിൽ വരുകയാണ് പതിവ്. ഭാര്യയുടെ കോഴ്‌സ് കഴിഞ്ഞതോടെ വിദേശത്തേക്ക് കൂട്ടുകയും ചെയ്തു. രണ്ടു മാസമായാൽ ഭാര്യ നാട്ടിലേക്ക് പോകും. എന്താണ് അതിന്റെ കാരണം എന്ന് എനിക്ക് അറിയുമായിരുന്നില്ല. കാമുകനെ കാണാനാണ് പോകുന്നത് എന്ന് എനിക്ക് അറിയുമായിരുന്നില്ല. ഉമ്മയോടും ഉപ്പയോടുമുള്ള സ്‌നേഹം കാരണമാണ് പോകുന്നത് എന്നാണ് എനിക്ക് തോന്നിയത്. സഹോദരന് എന്റെ ഭാര്യയുടെ എല്ലാ കാര്യങ്ങളും അറിയുമായിരുന്നു. ഞാൻ ഒന്നും അറിയാതെയിരിക്കാൻ ഭാര്യാ സഹോദരൻ ശ്രദ്ധിച്ചിരുന്നു. വണ്ടിക്കച്ചവടവും കോടികളുടെ ബിസിനസ് സംസാരിക്കലുമായിരുന്നു പ്രധാന പരിപാടികൾ. എന്റെ സുഹൃത്തുക്കൾ പറയുമായിരുന്നു, ഭാര്യാ സഹോദരൻ ശരിയല്ലാ ശ്രദ്ധിക്കണം എന്നൊക്കെ.

ഞാൻ അന്ന് മലേഷ്യയിലായിരുന്നു. ഭാര്യയുടെ പ്രസവം കഴിഞ്ഞപ്പോൾ ബ്രൂണെയിലും. അവിടെ ഐടി ഡിവിഷണൽ മാനേജർ ആയിരുന്നു. പ്രസവം കഴിഞ്ഞു ഭാര്യ കുറെക്കഴിഞ്ഞിട്ടാണ് വന്നത്. അത് തന്നെ ഞാൻ നിർബന്ധിച്ച ശേഷവും. ബ്രൂണെ മലയാളി അസോസിയേഷനുമായി നല്ല ബന്ധമായിരുന്നു എനിക്ക്. എല്ലാവരുടെയും വീട്ടിലൊക്കെ പോവുമായിരുന്നു. ഭാര്യ പിന്നെയും നാട്ടിലേക്ക് പോയി. നാട്ടിൽ എന്റെ കുറ്റങ്ങൾ അവൾ പറഞ്ഞു തുടങ്ങി. ഇത് ഞാൻ അറിയാൻ തുടങ്ങി. കുട്ടിയെയും അവൾ എന്നിൽ നിന്നും മാറ്റാൻ തുടങ്ങി. പിന്നീട് അവൾ എന്നിൽ നിന്നും അകലാൻ തുടങ്ങി. മധ്യസ്ഥത വേണം എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ നാട്ടിൽ ചെന്നിരുന്നു. മധ്യസ്ഥരെ വിട്ടു സംസാരിപ്പിക്കുകയും ചെയ്തിരുന്നു. അകൽച്ചയിൽ നിൽക്കുന്ന സമയത്ത് പോലും അവൾ എന്റെ കൂടെ ഷോപ്പിംഗിന് വരുകയും അവൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. ആരെങ്കിലും അവളോട് ചോദിച്ചാൽ ഞാൻ അവളെ എന്തെങ്കിലും ചെയ്യും എന്ന രീതിയിലുള്ള സംസാരമാണ് അവൾ നടത്തിയത്. ഇതിന്നിടയിൽ ഞങ്ങൾ ഒരു വീട് വാങ്ങി. മുപ്പത് ലക്ഷത്തിലേറെ മുടക്കിയാണ് വീട് വാങ്ങിയത്. ഈ വീട് ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടത്.

ഞാൻ വിദേശത്ത് ആയിരുന്നതിനാൽ എനിക്ക് ആ കാര്യത്തിൽ ഒരു വ്യക്തത വന്നില്ല. എല്ലാ മാസവും അൻപതിനായിരം രൂപ വേണം എന്ന് അവൾ പറഞ്ഞപ്പോൾ ആധാരം രജിസ്റ്റർ ചെയ്തതിന്റെ കോപ്പി അയച്ചു നൽകാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. അവർ ചെയ്തത് ആദ്യ രജിസ്‌ട്രേഷൻ ഭാര്യയുടെ പേരിൽ നടത്തുകയും പ്രധാന രജിസ്‌ട്രേഷൻ അവളുടെ ഉമ്മയുടെ പേരിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എല്ലാം അവർ ആസൂത്രണം ചെയ്തതാണ്. അവൾ സ്വന്തം വീട്ടിലേക്ക് പോകുന്നത് അവൾക്ക് താത്പര്യം ഉള്ള ആളുകളെ കാണാനായിരുന്നു. അവൾ എന്റെ പേരിൽ ചില കേസുകൾ നൽകുകയും ചെയ്തിട്ടുണ്ട്. കുട്ടിയെ പിന്നെ എനിക്ക് ബന്ധപ്പെടാൻ കഴിഞ്ഞതുമില്ല. എന്റെ ഫോൺ കോൾ വന്നാൽ അത് കുട്ടിക്ക് നൽകില്ല. എന്റെ വീട് ഇപ്പോഴും അവളുടെ കൈവശം തന്നെയാണ് ഉള്ളത്. ഈ ഘട്ടത്തിൽ ഞാൻ അവളുടെ വീട്ടിൽ പോയിരുന്നു. കുട്ടിയെയും കണ്ടു ഇരുന്നപ്പോൾ രാത്രിയായി. അപ്പോൾ അവളുടെ കുറെ ആളുകൾ വന്നു എന്നെ ഭീഷണിപ്പെടുത്തി എന്നിൽ നിന്നും കുറെ പേപ്പറുകൾ ഒപ്പിട്ടു വാങ്ങിയിരുന്നു.

അവിടെ നിന്ന് രാത്രി ഒരുവിധമാണ് രക്ഷപ്പെട്ടു പോയത്. പിന്നെയും ഞാൻ നാട്ടിൽ വന്നപ്പോൾ അവളുടെ വീട്ടിൽ പോയിരുന്നു. ആദ്യം ഒപ്പിട്ട പേപ്പറുകൾ ശരിയായില്ല. അതിനാൽ വേറെ പേപ്പറിൽ ഒപ്പിടണം എന്നാണ് പറഞ്ഞത്. അത് ഫറോക്കിൽ നിന്നായിരുന്നു. ഇവരിൽ നിന്ന് രക്ഷപ്പെട്ടു വന്നാണ് ഞാൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ഈ കാര്യത്തിൽ പരാതി നൽകിയത്. പിന്നീട് ഞാൻ വീണ്ടും വന്നു. നാട്ടിൽ വന്നു. മൂന്നാമത് തവണയാണ് ഞാൻ ഈ കാര്യവുമായി ബന്ധപ്പെട്ടു നാട്ടിൽ വരുന്നത്. ബ്രൂണെയിലെ ജോലിയുമായി ബന്ധപ്പെട്ടു മെഡിക്കൽ ചെയ്യാനാണ് ഞാൻ ഡൽഹിയിൽ വന്നത്. അപ്പോഴും ഞാൻ നാട്ടിൽ പോയി. ഉമ്മയെ കണ്ടു. ബേപ്പൂരിലുള്ള ഭാര്യയെ പോയി കണ്ടു. മോനെ കണ്ടു ഗിഫ്റ്റ് കൊടുത്തു. പത്ത് മിനിട്ട് കൊണ്ട് ഞാൻ ഇറങ്ങി. ഭാര്യയുടെ ബന്ധുക്കൾ ബേപ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന് പറഞ്ഞാണ് പരാതി നൽകിയത്. ഇതിൽ അറസ്റ്റ് വാറണ്ട് ഉണ്ട്. എനിക്ക് നാട്ടിലേക്ക് വരാൻ കഴിയില്ല.

സ്റ്റേഷനിൽ വരാനാണ് പൊലീസ് പറഞ്ഞത്. കോടതിയിൽ ഹാജരാക്കി ജാമ്യം നൽകാം എന്നാണ് പറഞ്ഞത്. പക്ഷെ ഞാൻ പോയിട്ടില്ല. നാട്ടിലേക്ക് വരാൻ എനിക്ക് പേടിയുണ്ട്. ഒരു ക്രിമിനൽ ബാക്ക്‌ഗ്രൌണ്ട് ഉള്ള ഒരാളാണ് ഭാര്യയ്ക്ക് ഒപ്പം ഉള്ളത്.

ആദ്യം അവർ വിവാഹം കഴിച്ചിരുന്നില്ല. ഇപ്പോൾ വിവാഹവും കഴിച്ചിട്ടുണ്ട്. അവിടെ വന്നാൽ ഇവൻ എന്നെ എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ട്. എനിക്ക് എന്റെ മകനെ കയ്യിൽ കിട്ടണം. വിട്ടുകിട്ടണം. ഭാര്യ വേറെ ആളെ വിവാഹം കഴിച്ചിട്ടുണ്ട്. പക്ഷെ മകൻ എന്റെതാണ്. അതിനാൽ അവനെ എനിക്ക് തിരികെ ലഭിക്കണം. മകൻ ഒന്നും അറിയുന്നില്ല. പപ്പ ലണ്ടനിൽ ഉണ്ട്. വരും എന്ന് മകൻ പറയുന്നു. പക്ഷെ ഇപ്പോൾ വിവരം ഒന്നും ഇല്ല. മകൻ വളർന്നു വരുകയാണ്. മോശം വർണ്ണന എനിക്കെതിരെ നൽകിക്കഴിഞ്ഞാൽ പിന്നെ മകന്റെ മനസ്സിൽ എന്താകും എന്ന് എനിക്ക് അറിയില്ല.

ലണ്ടനിലേക്ക് കൊണ്ടുവന്നു വിദ്യാഭ്യാസം നൽകി മകനെ നല്ല രീതിയിൽ വളർത്താനാണ് ആഗ്രഹം. രണ്ടു കോടി രൂപയുമായാണ് ഭാര്യയുടെ സഹോദരനെ പൊലീസ് പിടിച്ചത്. അവൻ കാരിയർ ആയിരുന്നു. ഞാൻ ഒറ്റിയത് ആണെന്നാണ് പറയുന്നത്. ആ വൃത്തികെട്ടവൻ ഒറ്റിക്കൊടുത്തതുകൊണ്ടാണ് അവനെ പൊലീസ് പിടിച്ചത്. ഫിൻസറിന്റെ അളിയൻ ഉണ്ടല്ലോ ഷാഹിദ് അവനെ ഇനി ഞങ്ങൾ വെച്ചേക്കില്ല. ശരിയാക്കും എന്നുള്ള ശബ്ദ സന്ദേശം എന്റെ കയ്യിലുണ്ട്. എന്റെ കൂട്ടുകാരനോടു അവർ പറയുന്ന സന്ദേശമാണിത്. ഈ കേസിൽ അവൻ ജാമ്യത്തിൽ ഇറങ്ങി. അവൻ വിദേശത്താണ് ഉള്ളത് എന്നാണ് അറിഞ്ഞത്. അതിന്നിടയിൽ ഭാര്യ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് അവരെ പറഞ്ഞു വിട്ടിട്ടുമുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്. എനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്. അതിനാൽ കുട്ടിയെ കാണിക്കാൻ കഴിയില്ലാ എന്നാണ് ഭാര്യ പറഞ്ഞിരിക്കുന്നത്. എപ്പോൾ എങ്ങിനെയെങ്കിലും മകനെ എന്റെ അടുത്ത് എത്തിക്കണം എന്നാണ് ആവശ്യം-ഷാഹിദ് പറയുന്നു.

ഷാഹിദ് ഗവർണർക്ക് നൽകിയ പരാതി:

To,
Honorable KERALA GOVERNOR
Shri Arif Mohammed Khan
Respected Sir,
I am Shahid a native of Kerala state, living in the Uk since 2015 under humanitarian protection as my life in in danger because of Mr Finzer Muhammed (facing criminal cases in Parappanangadi Court) and his friend Mr Muhammed Jalaludhin (once he escaped from Kerala Police custody) and their criminal gangs threatening me via whatsapp message, once after my wife return to india with our baby on 22nd of May 2014 . Without my consent, they acquired tripple thalaq from Court by submitting false documents in the Kozhikode JFCM Court 5 anytime in my life I haven't signed any notarised documents in front of any solicitor. I was very much emotional to my baby and when he back to kerala they never allowed me either to talk or sending any gift to him even stopped talking with his Madrasa/school teachers to connect with my son. When I approached Child protection commission for a mediation, where my wife and Malappuram district childline officer give false report that I have mental issues so it's not safe me to talk with my son. Because of this torture and inhumantreatment, I have continuously given petitions via chief minister cell, Home minster, etc.since they left from abroad because as far as I am aware of about her brother and friends are very much notorious criminals always endangering others life. So, please take action against these gangs for taking back my property which I have bought for the best interest of my baby by the name of my wife Dr Rinsiya Shahid in 2013 which is attached herewith, now they registered that property to her mother Vahida Pandikasala's name in order to protect that from my son. Whenever I submit petitions, its all directed to Feroke Police station via Kozhikode commissioner then I don't think any appropriate decision will take because that police station is situated just next door of her family house where they stopped me a midnight 0n 1st Oct 2014 and forcefully signed enough documents needed for them. So, It needs special team investigation so as to avoid another migration to Syria as my wife is showing that kind of religionsim & recently remarried to the above mentioned criminal Muhamed Jalaludhin living in Kondotty Thurakkal with my son. This Jalaludin is a family front of my wife and being participated in all the mediation talks with my family dispute with her and he convinced to take all her 85 over powens gold which including my mehar and babies gold as well.
As I submitted my current passport to Immigration UK when I claimed asylum here, I couldn't go to Indian embassy to get a power of attorney/Vakalat to represent via an advocate at concerned Court & I have serious medical concerns prevents me travelling long distances please refer my GP's report attached. All these matters, they aware very well and that's why they filed 4 false cases at Kozhikode Court all ex parte judgement but not true. One of the case is they satisfied corrupted Police officers at Beypore Police station & try to get arrest warrant to me for kidnapping my own son in his 18th month whose passport is within the custody of his mother and I am abroad they don't take any statement from me but submitted case at Court and now its Long Pending status. Like I said above, I have no option to claim my parenting right over my son through Court, so its my humble request to take necessary steps to recover my son from the criminal gangs where I could remember my wife completed her internship by submitting false attendance by the hold of this type of criminal gangs and when she started working at Mathottam Ayurveda speciality hospital in 2013, she carried all the untaxed money to her home by the good terms with her hospital Head Dr Shyju Nellikkode whose wife terminated Dr Rinsiya from duty because of their illegal relationship cross all limits.
If vigilance department or enquiry officers need more specific data regarding this, I am available on whatsapp at any time or pre arranged video conferencing to take my statement related to this please I need a permanent solution to stop their future crimes forever. We are gladly remembering your greatly appreciated steps on tripple thalaq and current involvements for the betterment of our state. Happy New year 2020!

Yours faithfully,
Shahid Vakkayil
29 Dec 2019.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP