Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതികരിച്ച് വിവാദത്തിനില്ലെന്ന് വിരാട് കോലി; അസമിൽ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ലെന്നം ഇന്ത്യൻ ക്യാപ്റ്റൻ

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതികരിച്ച് വിവാദത്തിനില്ലെന്ന് വിരാട് കോലി; അസമിൽ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ലെന്നം ഇന്ത്യൻ ക്യാപ്റ്റൻ

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് പ്രതികരിച്ച് വിവാദത്തിനില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഗുവാഹത്തിയിൽ ഇന്ത്യ-ശ്രീലങ്ക ഒന്നാം ട്വന്റി-20യ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് തനിക്ക് പൂർണമായ അറിവില്ലെന്നും അതുകൊണ്ട് ആ വിഷയത്തിൽ അഭിപ്രായം പറയുന്നില്ലെന്നും കോലി വ്യക്തമാക്കി.

'ഒരു കാര്യത്തെ കുറിച്ച് പൂർണമായ അറിവോട് കൂടിയാണ് സംസാരിക്കേണ്ടത്. പൗരത്വ ഭേദഗതി നിമയത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. അതുകൊണ്ട് അതിനെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. അത് ഉചിതവുമല്ല.' കോലി വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രതികരിച്ച് വിവാദമുണ്ടാക്കാൻ താത്പര്യമില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

'സി.എ.എയെ കുറിച്ച് ഒന്നിലധികം വാദങ്ങളുണ്ടല്ലോ. അതുകൊണ്ടുതന്നെ എനിക്ക് പൂർണമായ അറിവില്ലാത്ത ഒരു വിഷയത്തിന്റെ ഭാഗമാകാൻ ഞാൻ താത്പര്യപ്പെടുന്നില്ല. ഉത്തരവാദിത്തമില്ലാത്ത രീതിയിൽ സംസാരിക്കാനില്ല.' കോലി വ്യക്തമാക്കുന്നു. അസമിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നില്ലെന്നും ഗുവാഹത്തി സുരക്ഷിതമാണെന്നും കോലി കൂട്ടിച്ചേർത്തു.

ഞായറാഴ്‌ച്ച വൈകുന്നേരം ഏഴു മണിക്കാണ് മത്സരം. നേരത്തെ ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 കനത്ത സുരക്ഷയിലാണ് നടക്കുകയെന്ന് അസം ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസമിലെ പ്രതിഷേധങ്ങളെ മുൻനിർത്തിയാണ് സുരക്ഷ ഒരുക്കുന്നത്. മത്സരം നടക്കുന്ന ബർസാപര സ്റ്റേഡിയത്തിൽ പോസ്റ്ററും ബാനറും അനുവദിക്കില്ലെന്ന് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP