Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിയാകാൻ കരുക്കൾ നീക്കി മാണി സി കാപ്പൻ; മകന്റെ കല്യാണം കഴിയുംവരെ തന്നെ മാറ്റരുതെന്ന് എ കെ ശശീന്ദ്രൻ; ശരത് പവാറിനെ നേരിട്ട് കണ്ടത് മുംബെയിലെത്തി; എൻസിപിയിൽ വിഭാഗീയത ഇല്ലെന്ന് വിശദീകരണം; പുറത്ത് വരുന്ന വാർത്തകൾ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതെന്നും ആരോപണം; കേരളത്തിലെ അധികാര തർക്കം പരിഹരിക്കാൻ നേതാക്കളെ ഉടൻ നേരിട്ട് കാണാനൊരുങ്ങി ദേശീയ അധ്യക്ഷൻ; സംസ്ഥാനത്തെ എൻസിപിയിൽ കരുനീക്കങ്ങൾ സജീവം

മന്ത്രിയാകാൻ കരുക്കൾ നീക്കി മാണി സി കാപ്പൻ; മകന്റെ കല്യാണം കഴിയുംവരെ തന്നെ മാറ്റരുതെന്ന് എ കെ ശശീന്ദ്രൻ; ശരത് പവാറിനെ നേരിട്ട് കണ്ടത് മുംബെയിലെത്തി; എൻസിപിയിൽ വിഭാഗീയത ഇല്ലെന്ന് വിശദീകരണം; പുറത്ത് വരുന്ന വാർത്തകൾ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതെന്നും ആരോപണം; കേരളത്തിലെ അധികാര തർക്കം പരിഹരിക്കാൻ നേതാക്കളെ ഉടൻ നേരിട്ട് കാണാനൊരുങ്ങി ദേശീയ അധ്യക്ഷൻ; സംസ്ഥാനത്തെ എൻസിപിയിൽ കരുനീക്കങ്ങൾ സജീവം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കേരളത്തിലെ എൻസിപി നേതൃമാറ്റം സംബന്ധിച്ച് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ മാണി സി കാപ്പൻ വിഭാഗം ചരടുവലികൾ ശക്തമാക്കിയ സാഹചര്യത്തിൽ ശശീന്ദ്രൻ പാർട്ടി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്‌ച്ച നടത്തി. മുംബെയിൽ എത്തിയാണ് എ കെ ശശീന്ദ്രൻ പവാറിനെ കണ്ടത്. മാണി സി കാപ്പൻ പാലാ ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടുകയും പാർട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എൻസിപിയിൽ പുതിയ കരുനീക്കങ്ങൾ ശക്തമായത്. എ കെ ശശീന്ദ്രനെ മാറ്റി മന്ത്രിപദം ഏറ്റെടുക്കാനാണ് മാണി സി കാപ്പൻ നീക്കം നടത്തുന്നത്

എന്നാൽ, മന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ല എന്നാണ് ശശീന്ദ്രൻ പ്രതികരിച്ചത്. ഇപ്പോൾ നടക്കുന്നത് ചില വ്യക്തികൾ ബോധപൂർവം ഉയർത്തിവിടുന്ന വാർത്തകളുടെ പ്രചാരണമാണ്. എൻസിപിയിൽ വിഭാഗീയത ഇല്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ, കേരളത്തിലെ അധികാര തർക്കം പരിഹരിക്കാൻ മുതിർന്ന നേതാക്കളെ പവാർ ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

തോമസ് ചാണ്ടിയുടെ മരണത്തോടെയാണ് പാർട്ടിയിൽ അധികാര തർക്കം രൂക്ഷമായത്. കെ.എം.മാണിയുടെ പാലാ പിടിച്ചെടുത്ത് താരപരിവേഷത്തിലേക്ക് ഉയർന്ന മാണി സി. കാപ്പന് പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്താൻ താൽപര്യമില്ലെന്ന് ശരദ് പവാറിനെ അറിയിച്ചതായാണ് സൂചന. പിന്നീട് അധ്യക്ഷപദവിയിലേക്ക് എത്താൻ സാധ്യതയുള്ളത് ടി.പി പീതാംബരനും എ.കെ ശശീന്ദ്രനുമാണ്.

നേരത്തെ അധ്യക്ഷനാവാൻ മോഹിച്ചിരുന്ന എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരാനാണ് ഇപ്പോൾ താൽപര്യം. പക്ഷെ പാർട്ടിയിലെ വലിയ വിഭാഗത്തിന് ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരുന്നതിനോട് യോജിപ്പില്ല. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ ഒഴിയാം എന്ന നിലയിലാണ് ശശീന്ദ്രൻ രണ്ടാം വട്ടം മന്ത്രിയായത്. പാലായിൽ മിന്നുന്ന വിജയം നേടിയ മാണി സി. കാപ്പനെ മന്ത്രിയാക്കണമെന്ന് നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ അനൗദ്യോഗിക ചർച്ചകൾ നടന്നിരുന്നു.

മാണി സി. കാപ്പനെ മന്ത്രിയാക്കുന്നതിനോട് ഇടതുമുന്നണിക്കും താൽപര്യമാണ്. ഇതിന്റെ ഗുണം വരുന്ന തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ലഭിക്കുമെന്നാണ് സിപിഎം കരുതുന്നത്. അങ്ങനെ വന്നാൽ ശശീന്ദ്രൻ പാർട്ടി സംസ്ഥാന അധ്യക്ഷനാകും. ഫെബ്രുവരിയോടെ മാത്രമേ അഴിച്ചുപണി പാർട്ടി ലക്ഷ്യമിടുന്നുള്ളൂ. അതുവരെ ടി.പി. പീതാംബരനെ താൽക്കാലിക അധ്യക്ഷനാക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന. നേരത്തെ ഉഴവൂർ വിജയൻ വിടപറഞ്ഞപ്പോഴും ടി.പി. പീതാംബരൻ താൽക്കാലിക അധ്യക്ഷന്റെ പദവി വഹിച്ചിട്ടുണ്ട്.

ഫെബ്രുവരി എട്ടിനാണ് ശശീന്ദ്രന്റെ മകന്റെ കല്യാണം. അതുവരെ തന്നെ തുടരാൻ അനുവദിക്കണം എന്നാണ് ശശീന്ദ്രൻ മുന്നണി നേതൃത്വത്തോട് അഭ്യർത്ഥിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ബജറ്റ് അവതരണത്തിനുള്ള നിയമസഭാ സമ്മേളനത്തിന് ശേഷമേ ഇനി പുനഃസംഘടന ഉണ്ടാകൂ. മാർച്ച ആദ്യം പുനഃസംഘടനയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. ആരെയെല്ലാം മന്ത്രിയാക്കണമെന്നതിൽ മത-പ്രാദേശിക ഘടകങ്ങളും സ്വാധീനം ചെലുത്തും. തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇടത് നേതൃത്വം മന്ത്രിസഭാ പുനഃസംഘടന ആലോചിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP