Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലിസ അവാർഡുകൾ പ്രഖ്യാപിച്ചു; മന്ത്രി ഷൈലജ ടീച്ചറിന് ലിസ ലൈഫ് എന്റിച്ച്‌മെന്റ് അവാർഡ്

ലിസ അവാർഡുകൾ പ്രഖ്യാപിച്ചു; മന്ത്രി ഷൈലജ ടീച്ചറിന് ലിസ ലൈഫ് എന്റിച്ച്‌മെന്റ് അവാർഡ്

സ്വന്തം ലേഖകൻ

കോതനല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസം ഏർപ്പെടുത്തിയ 2019ലെ ലിസ അവാർഡുകൾ പ്രഖ്യാപിച്ചു. മുപ്പതിനായിരം രൂപയും (30,000/) പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡുകൾ. ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ ടീച്ചറിനാണ് ലൈഫ് എന്റിച്ച്‌മെന്റ് അവാർഡ്. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ ഒന്നാം സ്ഥാനത്തേയ്ക്ക് ഉയർത്തുന്നതിലും ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകളും നവീന പദ്ധതികളും സജീവമായ സാമൂഹ്യ ഇടപെടലുകളും ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും അവരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങളുമാണ് ഷൈലജ ടീച്ചറിനെ ലിസ ലൈഫ് എന്റിച്ച്‌മെന്റ് അവാർഡിന് അർഹയാക്കിയത്.

ലിസ ഹെൽത്ത്‌കെയർ അവാർഡിന് മൂവാറ്റുപുഴയിലെ ഡെന്റ്‌കെയർ ഡെന്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എം ഡിയുമായ ജോൺ കുര്യാക്കോസ് അർഹനായി. ഹെൽത്ത്‌കെയർ മേഖലയിലെ സമഗ്രസംഭാവനകളും ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി കോടികളുടെ ബിസിനസ് മൂല്യത്തിൽ എത്തി നിൽക്കുന്ന മാതൃകാപരമായ എന്റർപ്രണർഷിപ്പും ഡെന്റൽ ടെക്‌നോളജി മേഖലയിൽ അന്താരാഷ്ട്രതലത്തിൽ നൽകിയ സംഭാവനകളുമാണ് ജോൺ കുര്യാക്കോസിനെ ലിസ ഹെൽത്ത്‌കെയർ അവാർഡിന് അർഹനാക്കിയത്.

മാധ്യമ മേഖലയിൽ ഭിന്നശേഷി വിഭാഗത്തിൽ ശ്രദ്ധേയവും സവിശേഷവുമായ സംഭാവനകൾ നൽകിയവർക്ക് ഏർപ്പെടുത്തിയ ലിസ മീഡിയ അവാർഡിന് മലയാള മനോരമയുടെ തൃശൂർ ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ സന്തോഷ് ജോൺ തൂവൽ അർഹനായി. മലയാള മനോരമയുടെ' ഞായറാഴ്ച'യിൽ പ്രസിദ്ധീകരിച്ച 'റപ്പായി ഈ വീടിന്റെ ഐശ്വര്യം' എന്ന ഫീച്ചറാണ് ലിസ മീഡിയ അവാർഡിന് സന്തോഷ് ജോൺ തൂവലിനെ അർഹനാക്കിയത്. തൃശൂർ അവിണിശ്ശേരി കാട്ടൂക്കാരൻ കുടുംബം ജന്മനാ ഓട്ടിസം ബാധിച്ച റപ്പായിയെ കാരണവർ സ്ഥാനം കൊടുത്ത് അഭിമാനത്തോടെ പരിചരിക്കുന്നതാണ് ഫീച്ചറിന്റെ വിഷയം. ഈ ഫീച്ചർ പിന്നീട് കാലിക്കറ്റ് സർവ്വകലാശാല ബിരുദ വിദ്യാർത്ഥികളുടെ പാഠൃപദ്ധതിയിൽ ഉൾപ്പെടുത്തി.

ജനുവരി ആറിന് വൈകിട്ട് നാലിന് കോതനല്ലൂരിലുള്ള ലിസ കാമ്പസിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ലിസ ഓട്ടിസം സ്‌കൂൾ സ്ഥാപകരായ സാബു തോമസ്, ജലീഷ് പീറ്റർ, മിനു ഏലിയാസ് എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP