Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക 2020ലേക്ക് നവ നേതൃത്വം

ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക 2020ലേക്ക് നവ നേതൃത്വം

ജോയിച്ചൻ പുതുക്കുളം

ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക 2020ലേക്ക് ലിജോ ജോൺ പ്രസിഡന്റായും, ജോസ് മലയിൽ സെക്രട്ടറി ആയും, മേരി ഫിലിപ്പ് ട്രഷറർ ആയും, ആന്റോ വർക്കി വൈസ് പ്രസിഡന്റ് ആയും, റോയി ആന്റണി ജോയിന്റ് സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഡിസംബർ ഒന്നാം തിയതി ഫ്ളോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ചു നടന്ന പൊതുയോഗത്തിൽ അസ്സോസിയേഷൻന്റെ 2020 ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ലിജോ ജോൺ, വൈസ് പ്രസിഡന്റ് ആന്റോ വർക്കി, സെക്രട്ടറി ജോസ് മലയിൽ, ട്രഷറർ മേരി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി റോയി ആന്റണി, കമ്മറ്റി അംഗങ്ങളായി ഇട്ടൂപ്പ് ദേവസിയ, ഫിലിപ്പ് മത്തായി, ജോസി സക്കറിയ, ജോർജ് ജോസഫ്, ഓഡിറ്റേഴ്സ് ആയി മാത്യു ജോസഫ്, ഇന്നസെന്റ് ഉലഹന്നാൻ, ബോർഡ് ഓഫ് ട്രൂസ്റ്റിലേക്കു പോൾ പി ജോസ് എന്നിവരെ തെരഞ്ഞെടുത്തു. 2020 ലേക്ക് ബോർഡ് ഓഫ് ട്രസ്റ്റ് ചെയർമാനായി ജിൻസ് മോൻ സക്കറിയയും തെരഞ്ഞെടുത്തു.

അമേരിക്കയിലെ ആദ്യകാല സംഘ്ടനകളിലൊന്നായ ഇന്ത്യ കാത്തലിക് അസോസിയേഷൻ സീറോ മലബാർ, സീറോ മലങ്കര, ലാറ്റിൻ കാത്തോലിക്, ക്നാനായ സഭ എന്നിവരെയെല്ലാം ഉൾകൊള്ളുന്ന അംബ്രല്ല ഓർഗനൈസഷനാണ്. 2000 ഓളം അംഗങ്ങളുള്ള ഇന്ത്യ കാത്തോലിക് അസോസിയേഷൻ അമേരിക്കയിലെ ആദ്യകാല ക്രിസ്ത്യൻ കുടിയേറ്റ സമൂഹത്തിനു ആത്മീയ നേതൃത്വം നൽകുന്നതിൽ വളരെയേറെ പങ്കുവഹിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യ കാത്തോലിക് അസോസിയേഷന്റെ തലപ്പത്തു പ്രവർത്തിച്ചും, അസോസിയേഷൻ നിലവിലുള്ള വൈസ് പ്രസിഡന്റ്, രണ്ടു തവണ സെക്രട്ടറി, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി, ഐ.എ.പി.സി മുൻ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു കഴിവു തെളിയിച്ച വ്യക്തിയാണു ലിജോ ജോൺ. ഇന്ത്യ കാത്തലിക് അസോസിയേഷൻ നിലവിലുള്ള ജോയിന്റ് സെക്രട്ടറി, ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്റർറിൽ പ്രസിഡന്റ്, കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്റെ ഇപ്പോളത്തെ വൈസ് പ്രസിഡന്റ്, എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന്റെ മുൻപ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് ജോസ് മലയിൽ.

ഇന്ത്യ കാത്തലിക് അസോസിയേഷന്റെ ആദ്യകാല പ്രവർത്തകയും, മുൻ പ്രസിഡന്റ്, മുൻ ചെയർപേഴ്സൺ, നേഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്റെ പ്രസിഡന്റ്, ഫൊക്കാന ന്യൂയോർക് റീജിയന്റെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് മേരി ഫിലിപ്പ്. ഇന്ത്യ കാത്തലിക് അസോസിയേഷൻ നിലവിലെ സെക്രട്ടറി, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ആന്റോ വർക്കി മറ്റു വിവിധ സംഘടനകളിൽ നിറ സാന്നിധ്യവുമാണ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപെട്ട റോയി ആന്റണി നിലവിലെ കമ്മിറ്റി അംഗവും ആദ്യകാല പ്രവർത്തകൻ കൂടിയാണ്.

ബോർഡ് ഓഫ് ട്രൂസ്റ്റിലേക്കു തെരഞ്ഞെടുക്കപെട്ട പോൾ പി ജോസ്ന്റെ നേതൃത്വം 2019ൽ ജീവകാരുണ്യ പ്രവർത്തങ്ങൾക്കു മുൻതൂക്കം നൽകുകയും, കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതാശ്വാസ പ്രവത്തനങ്ങളുമായി കേരള ജനതയോടൊപ്പം കൈ കോർത്തു പിടിച്ചുകൊണ്ട് ഭവാനരഹിതർക്കു വീടുവച്ചുനൽകുകയും, ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കു മരുന്നുകൾ വാങ്ങുവാൻ ധനസഹായം നൽകയും ചെയ്തു. 2019 ലേ അസോസിയേഷൻ പ്രെസിഡന്റും, മറ്റു വിവിധ സംഘടനകളിൽ നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തികൂടിയാണ്.

ഇന്ത്യയിൽനിന്നും കുടിയേറിപാർത്ത മൂന്നു വിഭാഗങ്ങളിലുള്ള കത്തോലിക്കരെ ഒരേ കുടകീഴിൽ നിർത്തികൊണ്ടും, നിലവിൽ നടത്തികൊണ്ടുപോകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോകുമെന്നു, തന്നിൽ അർപ്പിച്ച വിശ്യാസത്തിനു നന്ദി അർപ്പിച്ചും അസോസിയേഷന്റെ പ്രവർത്തനങ്ങൾ സത്യസന്ധമായി നിർവഹിക്കുമെന്നും, 2020ലെ പ്രവർത്തനോദ്ഘാടനവും ഹാൻഡിങ് ഓവർ സെറിമണിയും 2020 ഫെബ്രുവരി 8ന് അഞ്ചു മണിക്ക് ഫ്ളോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ചു നടത്തുമെന്നും അതിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ടും പുതിയതായി തെരഞ്ഞെടുക്കപെട്ട പ്രസിഡന്റ് ലിജോ ജോൺ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP