Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ബിഗ്‌ബോസിന്റെ വലിയ ആരാധികയാണ്; പക്ഷേ സീസൺ 2ലേക്ക് ഞാനില്ല; എന്നെ ഷോയിലേക്ക് പരിഗണിച്ചതിൽ സന്തോഷം തോന്നി;വെളിപ്പെടുത്തലുമായി അഭിരാമി; അമൃത സുരേഷ് പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരനമാണ് അമൃത സുരേഷ്. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരം ബാലയെ വിവാഹം ചെയ്‌തെങ്കിലും പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ബാലയുമായി അകന്ന ശേഷം അമൃതം ഗമയ എന്ന ബാൻഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. സഹോദരി അഭിരാമിയുമായി ചേർന്ന് യൂട്യൂബിൽ വ്ലോഗും അമൃത ചെയ്യുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 2 എത്താനൊരുങ്ങുമ്പോൾ, ബിഗ് ബോസിലേക്ക് ആരൊക്കെ എന്ന് പ്രേക്ഷകർക്കും നിർദ്ദേശിക്കാനുള്ള അവസരത്തിൽ അമൃതയുടെ അനുജത്തി അഭിരാമിയുടെ പേരാണ് കൂടുതൽ ആളുകളും നിർദ്ദേശിച്ചത്. ഇതോടെ താരം ബിഗ് ബോസിൽ എത്തുമോ ഇല്ലയോ എന്നുള്ള ചർച്ചകളായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിരാമി. ടൈംസ് ഓഫ് ഇന്ത്യ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അഭിരാമി ഇതേ കുറിച്ച് തുറന്നു പറഞ്ഞത്.

താൻ ഈ ഷോയുടെ വലിയ ആരാധിക ആണെന്നും പക്ഷേ ഈ ഷോയിലേക്ക് ഇല്ലെന്നുമാണ് അഭിരാമി വ്യക്തമാക്കുന്നത്. എന്നെ ബിഗ് ബോസ് ടീം ബന്ധപെട്ടുവെന്നത് സത്യം ആണെന്നും, എന്നാൽ തനിക്ക് ആ ഓഫർ സ്വീകരിക്കാൻ ആകില്ലായിരുന്നുവെന്നും കാരണം ചില പ്രൊഫഷണൽ കമ്മിറ്റ്‌മെന്റുകൾ ആണെന്നും അഭിരാമി വ്യക്തമാക്കി. എന്നെ ഷോയിലേക്ക് പരിഗണിച്ചു എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നിയതായും അഭിരാമി വ്യക്തമാക്കി. കൂടാതെ തന്റെ ചേച്ചി അമൃതയും ഷോയിൽ പങ്കെടുക്കില്ലെന്നും അഭിരാമി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP