Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂര്യൻ ഓം മന്ത്രം ഉരുവിടുന്നതായി നാസ കണ്ടെത്തി; ശബ്ദം നാസ റെക്കോർഡ് ചെയ്തതായും കിരൺബേദി; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

സൂര്യൻ 'ഓം' മന്ത്രം ഉരുവിടുന്നെന്ന് നാസ കണ്ടെത്തിയെന്ന വിവാദ പരാമർശവുമായി കിരൺ ബേദി. സൂര്യനിൽ നിന്നു കേൾക്കുന്നത് 'ഓം' മന്ത്രമെന്ന് അമേരിക്കയിലെ ബഹിരാകാശ ഏജൻസിയായ നാസ കണ്ടെത്തിയതായും പുതുച്ചേരി ഗവർണർ കിരൺ ബേദി പറയുന്നു. ഇതിന്റെ ശബ്ദം നാസ റെക്കോൾഡ് ചെയ്തായുള്ള വീഡിയോയും കിരൺബേദി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, കിരൺ ബേദിയുഡെ ട്വീറ്റിനെതിരെ പരിഹാസ വർഷമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

'നിങ്ങൾ ബുദ്ധിജീവിയാണ് എന്നായിരുന്നു ഇതുവരെ വിശ്വസിച്ചിരുന്നത്. ഒരിക്കൽ നിങ്ങൾ ഞങ്ങളുടെയൊക്കെ ഹീറോ ആയിരുന്നു. ഇത്തരത്തിൽ അധ:പതിക്കുമോ?' എന്നിങ്ങനെ നീളുന്നു പരിഹാസം.

 

ദൈവമാണ് ഈ ശബ്ദം ആദ്യം കേട്ടത്. ഇതിന്റെ മുഴുവൻ ക്രഡിറ്റും ദൈവത്തിനുള്ളതാണ് എന്നൊന്നും പറയാതിരുന്നതിന് ദൈവത്തോട് നന്ദി പറയുന്നു. ഈ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ തമാശ, കിരൺ ബേദിക്ക് സാക്ഷരതയുടെ കുറവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ട്വീറ്റ് എന്നിങ്ങനെ നിരവധി കമന്റുകളാണ് ട്വീറ്റീന് താഴെ പ്രത്യക്ഷപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP