Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തെ ആശങ്കയിൽ നിർത്തുന്ന നടപടിയുമായി വീണ്ടും അമേരിക്ക; ബാഗ്ദാദിൽ വീണ്ടും വ്യോമാക്രമണം; ഇറാൻ പൗരസേനയുടെ ആറ് പേരെ വധിച്ചു; രണ്ട് കാറുകൾ വ്യോമക്രമത്തിൽ തകർന്നു; നടപടി ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിൽ; യുദ്ധം അവസാനിപ്പിക്കാനാണ് സുലൈമാനിയെ വധിച്ചതെന്ന് ഡൊണാൾഡ് ട്രംപ്; ബാഗ്ദാദിൽ കൂടുതൽ സൈനിക വിന്യാസം  

മറുനാടൻ ഡെസ്‌ക്‌

ബാഗ്ദാദ്: ബാഗ്ദാദിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. ഇറാൻ പൗരസേനയുടെ ആറ് പേരെ വധിച്ചു. വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായതെന്ന് ഇറാഖ് സ്ഥിരീകരിച്ചു. രണ്ട് കാറുകൾ ആക്രമണത്തിൽ തകർന്നു . ഇറാന്റെ ചാരസേനാ തലവൻ ഖാസിം സൊലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം.

പുലർച്ചെ 1.15 നായിരുന്നു അമേരിക്കയുടെ ആക്രമണം. പൗരസേനയ്ക്ക് എതിരെ വീണ്ടും ആക്രമണം നടത്തുമെന്ന സൂചനയാണ് അമേരിക്ക ഈ നീക്കത്തിലൂടെ നൽകുന്നത്. ഈ സാഹചര്യത്തിൽ മേഖലയിൽ കലുഷിതമായ അന്തരീക്ഷമായിരിക്കും. രണ്ട് വാഹനങ്ങൾ ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ തകർന്നു. നാല് പേർക്ക് പരിക്കേറ്റു.

അതേസമയം അയ്യായിരം യുവ അമേരിക്കൻ സൈനികരാണ് ഇപ്പോൾ ഇറാഖിലുള്ളത്. മേഖലയിൽ മൂവായിരം പേരെ കൂടി വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഖാസിം സൊലൈമാനിയെ വധിച്ചത് യുദ്ധം തുടങ്ങാനല്ല, മറിച്ച് അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അമേരിക്കൻ പൗരന്മാരുടെ സുരക്ഷ മുൻനിർത്തി സമാധാനത്തിന് വേണ്ടി നടത്തിയ ആക്രമണമെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. ഇസ്രയേൽ അനുകൂലിച്ചപ്പോൾ മറ്റ് ലോകരാഷ്ട്രങ്ങൾ ഖാസിം സൊലൈമാനിയുടെ വധത്തിൽ അപലപിക്കുകയായിരുന്നു. അതേസമയം ആയത്തുള്ള അലി ഖുമൈനി ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ ആക്രമണം.

ഇറാൻ രഹസ്യസേനയുടെ പുതിയ തലവനായി ബ്രിഗേഡിയർ ജനറൽ ഇസ്മയിൽ ഖ്വാനിയെ കഴിഞ്ഞദിവസമാണ് നിയമിച്ചത്. അമേരിക്കൻ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ബാഗ്ദാദിലെ അമേരിക്കൻ എംബസി ആക്രമണത്തെ തുടർന്ന് നേരത്തെ കുവൈത്തിലേക്ക് 750 സൈനിക ട്രൂപ്പുകളെ വിന്യസിച്ചിരുന്നു. അതിനിടെ, യുദ്ധം നിർത്തുന്നതിനാണ് സൈനിക നടപടി ഉണ്ടായതെന്ന ന്യായീകരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

സുലൈമാനി നേരത്തെ തന്നെ കൊല്ലപ്പെടേണ്ടയാളായിരുന്നു എന്നാണ് ട്രംപ് ആദ്യം പ്രതികരിച്ചത്. അതേസമയം, മാരകമായ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വ്യക്തമാക്കി. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഇരട്ട പ്രതിരോധം തീർക്കുന്നതാണ് സുലൈമാനിയുടെ മരണമെന്നും ആയത്തുല്ല അലി ഖമനയി പറഞ്ഞു.

ഇറാഖിലെ ബഗ്ദാദ് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് ഇന്നലെ മേജർ ജനറൽ ഖാസിം സുലൈമാനിയുടെ വാഹനവ്യൂഹത്തിനുമേൽ അമേരിക്ക ഡ്രോൺ ആക്രമണം നടത്തിയത്. ഇറാഖിലെ പൗരസേനാ നേതാവ് അബു മെഹ്ദി അൽ മുഹന്ദിയും കമാൻഡോകളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

മുൻകരുതലെന്ന നിലയിൽ അമേരിക്കൻ പൗരന്മാരോട് മധ്യപൂർവരാജ്യങ്ങളിൽ നിന്ന് മടങ്ങണെമെന്ന് വാഷിങ്ടൺ നിർദേശിച്ചു. ഇസ്രയേലിലെ പ്രധാനവിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. സംഘർഷസാധ്യതകളെത്തുടർന്ന് രാജ്യാന്തരവിപണിയിൽ എണ്ണവില ബാരലിന് 3 ഡോളർ വരെ ഉയർന്നിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP