Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ എഞ്ചിനിയറായ ഭർത്താവിനൊപ്പം കഴിയുമ്പോൾ പരിശോധനയിൽ തെളിഞ്ഞത് ഉദരത്തിലെ മുഴ; നാട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞ് ആറു മണിക്കൂറായിട്ടും അബോധാവസ്ഥ മാറിയില്ല; കിംസ് ആശുപത്രിക്ക് ജീവൻ രക്ഷിക്കാൻ കഴിയാത്തതിന് കാരണം അമിതമായ അളവിൽ അനസ്‌തേഷ്യ ഉള്ളിൽ ചെന്നത്; അഷിതാ എൽവിക്ക് ജീവൻ നഷ്ടമായതും ചികിൽസാ പിഴവ്; നാലാഴ്ചയ്ക്കുള്ളിൽ രണ്ട് യുവതികളുടെ ജീവനെടുത്ത് കേശവദാസപുരത്തെ ക്രിഡൻസ് ആശുപത്രിയ്‌ക്കെതിരെ ഉയരുന്നത് ശക്തമായ ജനരോഷം

ദുബായിൽ എഞ്ചിനിയറായ ഭർത്താവിനൊപ്പം കഴിയുമ്പോൾ പരിശോധനയിൽ തെളിഞ്ഞത് ഉദരത്തിലെ മുഴ; നാട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞ് ആറു മണിക്കൂറായിട്ടും അബോധാവസ്ഥ മാറിയില്ല; കിംസ് ആശുപത്രിക്ക് ജീവൻ രക്ഷിക്കാൻ കഴിയാത്തതിന് കാരണം അമിതമായ അളവിൽ അനസ്‌തേഷ്യ ഉള്ളിൽ ചെന്നത്; അഷിതാ എൽവിക്ക് ജീവൻ നഷ്ടമായതും ചികിൽസാ പിഴവ്; നാലാഴ്ചയ്ക്കുള്ളിൽ രണ്ട് യുവതികളുടെ ജീവനെടുത്ത് കേശവദാസപുരത്തെ ക്രിഡൻസ് ആശുപത്രിയ്‌ക്കെതിരെ ഉയരുന്നത് ശക്തമായ ജനരോഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ക്രിഡൻസ് ഹോസ്പിറ്റലിൽ വീണ്ടും വിവാദത്തിൽ. ചികിത്സാ പിഴവുമൂലം യുവതി മരിച്ചതായി ആരോപണം. മുരുക്കുപുഴ, മംഗലപുരം, തിരുവാതിര വീട്ടിൽ രജനീഷിന്റെ ഭാര്യ അഷിത എൽവി(27) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ആഴ്ചകൾക്ക് മുമ്പും ഗ്രീഷ്മയുടേയും ഗർഭസ്ഥ ശിശുവിന്റേയും മരണം ആശുപത്രിയെ വെട്ടിലാക്കിയിരുന്നു. ഇതും ചികിൽസാ പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ വിഷയം കെട്ടടങ്ങും മുമ്പാണ് പുതിയ സംഭവവും എത്തുന്നത്.

അഷിത എൽവിയുടെ മരണത്തിന് കാരണവും ആശുപത്രിയുടെ പിഴവാണെന്നാണ് ആരോപണം. അസുഖ ബാധിതയായ യുവതിയെ ക്രിഡൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ നടത്താനായി അനസ്‌തേഷ്യ നൽകുകയുമായിരുന്നു. പിന്നീട് അവശനിലയിലായ യുവതിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായ അളവിൽ അനസ്‌തേഷ്യ ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് കിംസിലെ മെഡിക്കൽ ബോഡ് വിലയിരുത്തിയതായി എഫഐആറിൽ പറയുന്നു. ക്രിഡൻസ് ഹോസ്പിറ്റലുകാർക്ക് പറ്റിയ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞമാസവും ഇതേ ആശുപത്രിയിൽ സമാന രീതിയിലുള്ള സംഭവം അരങ്ങേറിയിരുന്നു. ഗ്രീഷ്മ എന്ന 27 വയസുള്ള യുവതിയും കുഞ്ഞും ചികിത്സാപിഴവുമൂലമാണ് മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും പൊലീസ് ആശുപത്രിക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തത് വലിയ വാർത്തയായതിനു പിന്നാലെയാണ് വീണ്ടും ആശുപത്രിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഉദരത്തിലെ മുഴനീക്കാനാണ് ഞായറാഴ്ച അഷിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറായിട്ടും അബോധാവസ്ഥ മാറിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് അടിയന്തരമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ തന്നെ ആവശ്യപ്പെട്ടു. അങ്ങനെ കിംസിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നൽകിയതിന്റെ പിഴവാണ് മരണകാരണമെന്നാണ് അഷിതയുടെ ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഭർത്താവ് രജനീഷ് രഘുനാഥ് ദുബായിൽ എൻജിനീയറാണ്. ഭർത്താവിനൊപ്പം ദുബായിലായിരുന്നു അഷിത. അവിടെവച്ച് നടത്തിയ പരിശോധനയിലാണ് ഉദരത്തിൽ മുഴ കണ്ടെത്തിയത്. ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്. അച്ഛൻ: പരേതനായ വിജയൻ. അമ്മ : ലീന. സഹോദരി: അഞ്ജിത.

വന്ധ്യതാ ചികിത്സയും പ്രസവവുമാണ് ആശുപത്രി ഏറ്റെടുത്ത് നടത്തുന്നത്. ഇതിനെ ചൊല്ലിതന്നെയാണ് ആശുപത്രിക്ക് എതിരെ വിവാദങ്ങളും ഉയരാറുള്ളത്. ചിറയിൻകീഴ് താമരക്കുളം ആൽത്തറമൂട് വിപിന്റെ ഭാര്യ ഗ്രീഷ്മ (27)യ്ക്കും ഗർഭസ്ഥശിശുവിനും ജീവൻ നഷ്ടമായതിന് പിന്നിൽ ഗുരുത പിഴവുകൾ ഉണ്ടായിരുന്നു. ചികിത്സയിൽ ആശുപത്രി അധികൃതർ അലംഭാവം കാട്ടി. സ്ഥിതി ഗുരുതരമായിട്ടുകൂടി അവശ്യം വേണ്ട ചികിത്സകൾ നൽകിയില്ല. എസ് എ ടി ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും മാറ്റിയത് കിംസിലേക്കായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ആശുപത്രി അധികൃതരുടെ കയ്യിലെ പാകപ്പിഴകൾ കാരണമാണ് ഗ്രീഷ്മ മരിക്കാൻ ഇടയായതെന്ന് മനസിലാക്കിയാണ് ബന്ധുക്കൾ ക്രിഡൻസ് ആശുപത്രിക്ക് എതിരെ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് വേണ്ട വിധത്തിൽ ഇത് കൈകാര്യം ചെയ്തില്ല.

ശനിയാഴ്ച രക്തസമ്മർദ്ദം കുറയുകയും നില മോശമാവുകയും ചെയ്തതിനെ തുടർന്നാണ് ഗ്രീഷ്മയെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. കിംസിൽ പരിശോധന നടത്തിയപ്പോൾ കുഞ്ഞു മരിച്ചതായി കണ്ടെത്തി. അമ്മയെ രക്ഷിക്കാൻ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞിനു പിന്നാലെ അമ്മയും മരിക്കുകയായിരുന്നു. കുഞ്ഞു മരിച്ചു എന്ന മനസിലാക്കിയപ്പോൾ അവർ ഉടൻ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ശസ്ത്രക്രിയ നടത്തിയില്ല. ഇത് ആശുപത്രിയുടെ വീഴ്ചയായിരുന്നു. ക്രിഡൻസ് എന്ന സ്വകാര്യ ആശുപത്രിക്കെതിരെ നേരത്തെ നേഴ്‌സുമാരുടെ സംഘടന പോലും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പെൺകുട്ടികൾക്ക് ജാലിക്ക് പ്രവേശിക്കുന്നതിന് മുൻപ് തങ്ങൾ ഗർഭിണിയല്ലെന്ന് തെളിയിക്കേണ്ട ഗതികേടാണ് പെൺകുട്ടികൾക്ക് ഇവിടെയെന്നാണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ആരോപിച്ചിരുന്നത്.

നഴ്‌സിങ്ങ് നിയമത്തിനായി അപേക്ഷ അയച്ചാൽ അഭിമുഖത്തിന് വിളിക്കും പിന്നീട് അഭിമുഖം കഴിഞ്ഞ ശേഷം ഗർഭിണിയാണോ എന്ന് പരിശോധിക്കും. വിവാഹിതയാണെങ്കിലും അല്ലെങ്കിലും പെൺകുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കും.

ഗർഭിണിയാണെങ്കിൽ ജോലി ലഭിക്കില്ല, വിവാഹിതരായ പെൺകുട്ടികൾ ജോലിയിൽ പ്രവേശിച്ച ശേഷം ഗർഭിണിയായാലും അവരെ പിരിച്ച് വിടും എന്നതാണ് ആശുപത്രിയുടെ അപ്രഖ്യാപിതനയമെന്നും ആരോപിച്ചിരുന്നു. ഗർഭിണികളെ ജോലിക്ക് വച്ചാൽ ആറ് മാസം കഴിയുമ്പോൾ അവർക്ക് സർക്കാർ നിയമം അനുസരിച്ച് ശമ്പളത്തോട്കൂടിയുള്ള അവധി നൽകേണ്ടി വരും എന്നതാണ് ഇത്തരമൊരു നീക്കത്തിന് മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്. ഇത്തരം പരാതികളൊന്നും അധികൃതർ ഗൗരവത്തോടെ എടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP