Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇത് പാർട്ടി മീറ്റിങോ.. നിയമസഭയോ അല്ല... പ്രതീക്ഷിക്കുന്ന പെരുമാറ്റ രീതിയുണ്ട്.. അത് കിട്ടണം; തുറന്നു പറഞ്ഞതിന് പ്രതികാരം ഉറപ്പാണെന്നും പ്രവാസി വ്യവസായി; ലോകകേരള സഭയിൽ തന്നെ തിരുത്താൻ മുഖ്യമന്ത്രി മോഡറേറ്ററായിരുന്നില്ലെന്നും സോഹൻ റോയി; 'മണ്ഡരി ബാധിച്ച തെങ്ങിനെ വെട്ടാതെ.. മണ്ഡരിയേൽക്കാത്ത തെങ്ങിനെ കേൾക്കാതെ... മണ്ഡരി മുണ്ഡനം ചെയ്‌തോരു തെങ്ങിന്റെ മണ്ട കിളുർക്കുവാൻ യാഗം നടത്തണോ..? 'മണ്ടയാഗം' കവിതയ്ക്ക് പിന്നാലെ പിണറായിയെ കടന്നാക്രമിച്ച് ഏരീസ് പ്ലക്‌സ് ഉടമ

ഇത് പാർട്ടി മീറ്റിങോ.. നിയമസഭയോ അല്ല... പ്രതീക്ഷിക്കുന്ന പെരുമാറ്റ രീതിയുണ്ട്.. അത് കിട്ടണം; തുറന്നു പറഞ്ഞതിന് പ്രതികാരം ഉറപ്പാണെന്നും പ്രവാസി വ്യവസായി; ലോകകേരള സഭയിൽ തന്നെ തിരുത്താൻ മുഖ്യമന്ത്രി മോഡറേറ്ററായിരുന്നില്ലെന്നും സോഹൻ റോയി; 'മണ്ഡരി ബാധിച്ച തെങ്ങിനെ വെട്ടാതെ.. മണ്ഡരിയേൽക്കാത്ത തെങ്ങിനെ കേൾക്കാതെ... മണ്ഡരി മുണ്ഡനം ചെയ്‌തോരു തെങ്ങിന്റെ മണ്ട കിളുർക്കുവാൻ യാഗം നടത്തണോ..? 'മണ്ടയാഗം' കവിതയ്ക്ക് പിന്നാലെ പിണറായിയെ കടന്നാക്രമിച്ച് ഏരീസ് പ്ലക്‌സ് ഉടമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി അവിടെ മോഡറേറ്റല്ല. ആദ്യം മനസിലാക്കേണ്ടത് പ്രത്യേക ക്ഷണിതാവിന് നാല് മിനിറ്റ് അനുവദിച്ചാൽ അദ്ദേഹത്തിനുള്ളതാണ്. അവിടെ എന്ത് പറയണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഇത് പാർട്ടി മീറ്റിംഗോ.. നിയമസഭയോ അല്ല.. ഞങ്ങൾ പ്രതീക്ഷിക്കുന്ന മാന്യത കിട്ടണം. ഞങ്ങളൊക്കെ ഇന്റർനാഷണൽ എക്‌സ്‌പ്രോഷർ കിട്ടിയ വ്യക്തിയാണ്. ഞങ്ങളൊക്കെ പ്രതീക്ഷിക്കുന്ന പെരുമാറ്റ രീതിയുണ്ട്. ഇത് കിട്ടണം. തുറന്നു പറഞ്ഞതിന് പ്രതികാര നടപടിയുണ്ടാകും എന്നുറപ്പാണ്. അതുകൊണ്ട് കൊച്ചി ഫിലിം ഫെസ്റ്റിവർ സ്റ്റോപ്പ് ചെയ്തു. ഞങ്ങൾ നല്ലതാവാൻ പറഞ്ഞാൽ അത് പ്രതികാരമാകും-ഇത് പറയുന്നത് സോഹൻ റോയിയാണ്. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ലോക കേരള സഭ ബഹിഷ്‌കരിച്ച ഹോളിവുഡ് സംവിധായകനും പ്രവാസി വ്യവസായിയുമായ സോഹൻ റോയി ലോക കേരള സഭയിലെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ വളരെ മോശമെന്നാണ് വിലയിരുത്തുന്നത്.

സഭയുടെ രണ്ടാം ദിവസം തന്റെ പദ്ധതികളെപ്പറ്റി വിശദീകരിക്കുന്നതിനിടെ സ്വന്തം കാര്യങ്ങൾ പറയാതെ വികസന നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ ശാസനാരൂപത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് വിവാദമാകുന്നത് പ്രത്യേക ക്ഷണിതാവായാണ് സോഹൻ റോയ് സമ്മേളനത്തിനെത്തിയത്. കൊച്ചിയിൽ ഒമ്പതുമുതൽ നടക്കുന്ന നിക്ഷേപകരുടെ സംഗമത്തിൽ പങ്കെടുക്കില്ലെന്നും കൊച്ചിയിലെ ചലച്ചിത്രോത്സവം വേണ്ടെന്നുവെച്ചതായും അദ്ദേഹം പറഞ്ഞു. നാല് മിനിറ്റാണ് സംസാരിക്കാൻ അനുവദിച്ചത്. ഇതിനുള്ളിൽ വികസന പദ്ധതികളെപ്പറ്റി ചുരുക്കിപ്പറയാനാണ് ശ്രമിച്ചത്. 'മണ്ടയാഗം' എന്ന പേരിൽ നാലുവരി കവിതയെഴുതി സോഹൻ റോയ് പ്രതിഷേധം പരസ്യമാക്കുകയും ചെയ്തു. എന്നാൽ, ഒരു കമ്പനിയുടെയും പരസ്യത്തിനുള്ളതല്ല ലോക കേരള സഭയെന്നും അത്തരം സമീപനമുണ്ടായപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

30-ാം തീയതി നടന്ന ചടങ്ങിൽ സമീപന രേഖാ പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിച്ചത് സോഹൻ റോയിക്കു നൽകിക്കൊണ്ടായിരുന്നു. മറുപടി പ്രസംഗത്തിൽ ഈ വർഷം ലോക കേരള സഭയിൽ പ്രഖ്യാപിക്കപ്പെടുമായിരുന്ന, കാര്യക്ഷമതാ വർധനവിലൂടെ ലാഭം ഇരട്ടിയിലധികമായി മാറ്റാൻ സാധ്യമായ ഇന്ത്യൻ വ്യവസായ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതാൻ പ്രാപ്തിയുള്ള , ആയിരം കോടിയിലേറെ രൂപയുടെയെങ്കിലും വരുമാനം കേരളത്തിനു സാധ്യമായേക്കാവുന്ന 'എഫ്ഫിസം' എന്ന പ്രോജക്റ്റിനെക്കുറിച്ചു പരാമർശിച്ചപ്പോൾ, അതിലൂടെ മുഖച്ഛായ മാറിയ കേരളത്തിന്റെ അഭിമാനമായ ഏരീസ് പ്ലക്‌സിനെക്കുറിച്ചും പറയുകയുണ്ടായി.

മുഖ്യമായി മലയാളികളെ വച്ചു മാത്രം പ്രവർത്തിച്ച് എഫ്ഫിസത്തിന്റെ മികവിൽ അഞ്ചു മേഖലകളിൽ ലോക ഒന്നാം നമ്പർ ആയ ശ്രമത്തെക്കുറിച്ചും അതിന്റെ പരിശീലനം സൗജന്യമായി ചടങ്ങിൽ പങ്കെടുക്കുന്ന ഡലിഗേറ്റ്‌സിനുനൽകുന്നതിനെക്കുറിച്ചും ആ ചടങ്ങിൽ വിശദമായിപ്പറഞ്ഞിരുന്നതുകൊണ്ട് അനുവദിച്ചു കിട്ടിയ നാലുമിനിട്ടിൽ അനുബന്ധ കാര്യങ്ങൾ ചുരുക്കിപ്പറയാൻ സോഹൻ റോയി ശ്രമിച്ചു. ഇവിടെയാണ് മുഖ്യമന്ത്രി ഹെഡ് മാസറ്ററെ പോലെ ഇടപെട്ടത്. സോഹൻ റോയി പ്രത്യേക ക്ഷണിതാവാണ് എന്ന പരിഗണന നൽകാതെ പ്രസംഗം കഴിഞ്ഞയുടൻ മൈക്കെടുത്ത് സ്വന്തം പ്രോജക്റ്റുകളെക്കുറിച്ചു സംസാരിക്കാതെ വികസന നിർദ്ദേശങ്ങൾ മാത്രം പറയാൻ ശ്രമിക്കണമെന്ന് ശാസനാ രൂപത്തിൽ പറഞ്ഞതാണ് സോഹൻ റോയിയെ ചടങ്ങുപേക്ഷിക്കാൻ പ്രേരിപ്പിച്ചത്.

തന്റെ പ്രതിഷേധം ഒരു അണു കവിതയിലൂടെ പ്രകടിപ്പിക്കാനും സോഹൻ മറന്നില്ല. ആശയങ്ങൾ മാത്രമാണു പ്രതീക്ഷിക്കുന്നതെങ്കിൽ അതിനു തനിക്കു നാലു മിനിട്ടു വേണ്ട, വെറും നാലു വരി മാത്രം മതിയെന്നദ്ദേഹം 'മണ്ടയാഗം ' എന്ന അണു കവിതയിലൂടെ പറയാതെ പറയുകയായിരുന്നു.

'മണ്ഡരി ബാധിച്ച തെങ്ങിനെ വെട്ടാതെ
മണ്ഡരിയേൽക്കാത്ത തെങ്ങിനെ കേൾക്കാതെ
മണ്ഡരി മുണ്ഡനം ചെയ്‌തോരു തെങ്ങിന്റെ
മണ്ടകിളുർക്കുവാൻ യാഗം നടത്തണോ..? '

ഖജനാവിലെ ഒരു പൈസ പോലും ചെലവാക്കാതെ, ഫ്‌ളൈറ്റും പിടിച്ചു സ്വന്തം ചെലവിൽ താമസിച്ച് വിലയേറിയ സമയം ചിലവഴിച്ചെത്തുന്ന തന്നെപ്പോലുള്ളവർക്ക് അനുവദിച്ചു കിട്ടുന്ന നാലു മിനിട്ടിൽ എന്തു പറയണം എങ്ങനെ പറയണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ ഇത്തരം ബ്രാൻഡിങ് ചടങ്ങുകളിൽ ഭാവിയിൽ ക്ഷണം കിട്ടിയാലും തീർച്ചയായും വേണ്ടെന്നു വയ്ക്കുമെന്ന് സോഹൻ റോയ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP