Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രാ സമയം ഉയരും; ഇറാൻ വ്യോമ പാത ഒഴിവാക്കി വിമാന കമ്പനികൾ; ഗൾഫ് നാടുകളിൽ നിന്നും മടങ്ങാൻ പൗരന്മാരെ ഉപദേശിച്ച് മിക്ക രാജ്യങ്ങളും; ആശങ്കയോടെ ഗൾഫ് മലയാളികൾ; ഇറാൻ-അമേരിക്ക യുദ്ധ സാധ്യത ഉയരവേ കുഴപ്പത്തിലാകുന്നത് ലോകമെമ്പാടുമുള്ള പ്രവാസികൾ

യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രാ സമയം ഉയരും; ഇറാൻ വ്യോമ പാത ഒഴിവാക്കി വിമാന കമ്പനികൾ; ഗൾഫ് നാടുകളിൽ നിന്നും മടങ്ങാൻ പൗരന്മാരെ ഉപദേശിച്ച് മിക്ക രാജ്യങ്ങളും; ആശങ്കയോടെ ഗൾഫ് മലയാളികൾ; ഇറാൻ-അമേരിക്ക യുദ്ധ സാധ്യത ഉയരവേ കുഴപ്പത്തിലാകുന്നത് ലോകമെമ്പാടുമുള്ള പ്രവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അമേരിക്ക- ഇറാൻ സംഘർഷാവസ്ഥയെ തുടർന്ന് ഇറാൻ വ്യോപാത വഴിയുള്ള യാത്ര ഒഴിവാക്കാൻ എയർ ഇന്ത്യ, ഇൻഡിഗോ വിമാനക്കമ്പനികൾ്. ഇറാൻ റവല്യൂഷനറി ഗാർഡ്‌സ് കമാൻഡർ ഖാസിം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം. സംഭവത്തെത്തുടർന്നു യുഎസ്-ഇറാൻ ബന്ധം വഷളായിരിക്കുകയാണ്. ഇതോടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വിമാന യാത്രയ്ക്ക് സമയം കൂടുതലെടുക്കും. ഇറാൻ വ്യോമപാത വഴിയുള്ള യാത്ര സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് നീക്കം. മറ്റ് രാജ്യങ്ങളുടെ വിമാനക്കമ്പനികളും സമാന തീരുമാനം എടുക്കും. ബാഗ്ദാദിൽ ആകാശ യുദ്ധം സജീവമാകുന്ന സാഹചര്യത്തിലാണ് ഇത്.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഏറ്റവും അധികം ബാധിക്കുക പ്രവാസികളെയാണ്. ഗൾഫിലുള്ള പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ മിക്ക രാജ്യങ്ങളും ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ പ്രധാന സഖ്യകക്ഷി സൗദിയാണ്. അതുകൊണ്ട് തന്നെ ഇറാന്റെ പ്രത്യാക്രമണം സൗദിയിലേക്കാകുമെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ഇതുണ്ടായാൽ ഗൾഫിലെ എല്ലാ രാജ്യങ്ങളും പ്രതിസന്ധിയിലാകും. ഇത് അവിടെ ജോലി ചെയ്യുന്ന അന്യനാട്ടുകാരേയും ബാധിക്കും. ഇറാന്റെ തിരിച്ചടി എപ്രകാരമാകുമെന്ന് ഉറപ്പില്ലാത്തതു കൊണ്ട് തന്നെ പശ്ചിമേഷ്യയിൽ ആകമാനം ആശങ്ക സജീവമാണ്. ഇറാഖിനെ കടന്നാക്രമിക്കുന്ന അമേരിക്ക യുദ്ധത്തിന് ഇറാനെ പ്രേരിപ്പിക്കുകയാണെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട തന്നെ ഗൾഫ് മലയാളികളും ആശങ്കയിലാണ്.

യുദ്ധമുണ്ടായാൽ അത് സാമ്പത്തിക രംഗത്തേയും ബാധിക്കും. എണ്ണ വില ക്രമാതീതമായി ഉയരും. ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ഇത് കാരണം വലിയ തോതിൽ ജോലി നഷ്ടവും ഉണ്ടാകും. ഇതെല്ലാം പ്രവാസികളെയാകും സാരമായി ബാധിക്കുക. അതുകൊണ്ടാണ്
സുലൈമാനിയുടെ വധത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അറിയിക്കുകയും ചെയ്തത്. കഴിഞ്ഞ വർഷം യുഎസ് ഡ്രോൺ ഇറാൻ വെടിവച്ചിട്ടതിനു പിന്നാലെ പ്രശ്‌നബാധിത മേഖല വഴിയുള്ള യാത്ര ഇന്ത്യൻ വിമാനക്കമ്പനികൾ ഒഴിവാക്കുകയും വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിന് ശേഷം വീണ്ടും ഇപ്പോൾ ഇതേ തീരുമാനം വിമാനക്കമ്പനികൾ എടുക്കുകായണ്.

വെള്ളിയാഴ്ചയാണ് റവല്യൂഷണറി ഗാർഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മേധാവിയായ ഖാസിം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചത്. സുലൈമാനിക്കൊപ്പം ഇറാൻ പൗരസേന കമാൻഡർ അബു മഹ്ദിയും അഞ്ച് ഇറാൻ കമാൻഡോകളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിൽ മൂന്നു മിസൈലുകൾ പതിച്ചെന്ന് ഇറാൻ അറിയിച്ചു. എല്ലാത്തരത്തിലും ഒരുങ്ങിയിരിക്കാനാണു രാജ്യത്തെ വിവിധ സായുധ വിഭാഗങ്ങളോട് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയുടെ ആഹ്വാനം. ഇറാൻ ഏതുരീതിയിൽ തിരിച്ചടിക്കുമെന്ന ആശങ്കയിലാണ് ലോകം. ഇറാഖിലേത് ഉൾപ്പടെ മേഖലയിലെ യു.എസ് കേന്ദ്രങ്ങൾക്ക് നേരെ വൻ തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നതായാണ് സൂചന. ഗൾഫ് മേഖലയിലെ യു.എസ് സൈനിക നയതന്ത്ര കേന്ദ്രങ്ങൾക്ക് കനത്ത സുരക്ഷയും ഏർപ്പെടുത്തി.

സൈനിക മേധാവിയെ കൊലപ്പെടുത്തിയ അമേരിക്കൻ നടപടിക്കെതിരെ കടുത്ത പ്രതികാരമുണ്ടാകുമെന്നാണ് ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാമേനി മുന്നറിയിപ്പ് നൽകിയത്. തങ്ങളുടെ പ്രിയ സൈനിക മേധാവിയെ അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമായി അമേരിക്ക കൊലപ്പെടുത്തിയതിന് ഉടൻ പ്രതികാരം വേണമെന്ന മുറവിളിയാണ് ഇറാനിൽ ഉയരുന്നത്. ഐ.എസ് വിരുദ്ധ പോരാട്ടത്തിൽ ഇറാഖ്, സിറിയ, ലെബനാൻ, യെമൻ എന്നിവിടങ്ങളിലും ഖാസിം സുലൈമാനിയുടെ ഇടപെൽ ശക്തമായിരുന്നു. യു.എസിന്റെ അഞ്ചാം കപ്പൽ സൈന്യം നിലയുറപ്പിച്ച ബഹറൈൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ പുതിയ സാഹചര്യത്തിൽ വൻ സുരക്ഷ ഏർപ്പെടുത്തി. സിറിയ, ലെബനാൻ എന്നിവയോട് ചേർന്ന അതിർത്തി പ്രദേശങ്ങളിൽ ഇസ്രയേലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാന് പുറമേ ഇറാഖ്, സിറിയ, ലെബനാൻ എന്നിവിടങ്ങളിലും യു.എസ് വിരുദ്ധ വികാരം ശക്തമാണ്.

ആപൽക്കരമായ യുദ്ധത്തിലേക്ക് കാര്യങ്ങൾ വഴുതി മാറാതിരിക്കാൻ ഇരുപക്ഷവും ജാഗ്രത പുലർത്തണമെന്ന് ജി.സി.സി രാജ്യങ്ങൾ നിർദ്ദേശിച്ചു. 80ന്റെ തുടക്കത്തിൽ ആരംഭിച്ച സദ്ദാമിന്റെ ഇറാഖുമായുള്ള ഇറാന്റെ യുദ്ധം 8 വർഷമാണ് നീണ്ടുനിന്നത്. ദീർഘകാല യുദ്ധത്തിലേക്ക് കാര്യങ്ങൾ കൈവിട്ടാൽ ഗൾഫ് മേഖലയേയും മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹത്തേയുമാകും അത് ഏറ്റവും കൂടുതൽ ബാധിക്കുക. ഇറാഖിലെ യു.എസ്. ആക്രമണത്തെ തുടർന്നു രാജ്യാന്തര എണ്ണവിലയിൽ കുതിപ്പ്. അസംസ്‌കൃത എണ്ണവിലയിൽ നാലുശതമാനത്തോളം കയറ്റമുണ്ടായി. ബ്രെന്റ് ക്രൂഡ് ബാരലിന് മൂന്നു ഡോളർ കൂടി 69.16 ഡോളറിലെത്തി. 2019 സെപ്റ്റംബർ 17നുശേഷം ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില ഇത്രയും കൂടിയത്.

അമേരിക്കൽ ഷെയ്ൽ ഗ്യാസിന് 1.76 ഡോളർ കൂടി 62.94 ഡോളറിലാണു വ്യാപാരം നടന്നത്. ഒരുവേള ഇത് 63.84 ഡോളറിലെത്തിയിരുന്നു. 2019 മെയ്‌ ഝന്നിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരമാണിത്. വരും ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. രാജ്യാന്തര അസംസ്‌കൃത എണ്ണവില ഉയർന്നതിനെത്തുടർന്ന് ആഭ്യന്തരവിപണിയിലും വില വർധിച്ചു. ഇന്നലെ ഡീസലിന് 13 പൈസയും പെട്രോളിന് 8 പൈസയും ഉയർന്നു. ഇന്നലെ കൊച്ചിയിൽ ഡീസലിന് 72.04 രൂപയും പെട്രോളിന് 77.35 രൂപയുമായി. അമേരിക്ക ഇറാനെതിരേ ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെ അസംസ്‌കൃത എണ്ണ ബാരലിന് 4 ശതമാനം ഉയർന്നു. ഗൾഫ് മേഖലയിൽ സംഘർഷം രൂപപ്പെടുമെന്ന ഭീതിയിലാണ് എണ്ണവില ഉയർന്നിരിക്കുന്നത്. ക്രൂഡ് ഓയിൽ ബാരലിന് 62 ഡോളറായിരുന്നു 69 ലേക്ക് എത്തി. വരും ദിവസങ്ങളിൽ ഇന്ധന വിലയിൽ വർധനയുണ്ടായേക്കുമെന്നാണ് വിപണിയുടെ ആശങ്ക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP