Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം; ആറ് വർഷം മുൻപ് മരിച്ചയാൾക്ക് ഉത്തർപ്രദേശ് പൊലീസിന്റെ നോട്ടീസ്; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകാനും പത്ത് ലക്ഷം രൂപ കെട്ടാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ലക്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരെ ഒന്നടങ്കം അറസ്റ്റ് ചെയ്ത ഉത്തർപ്രദേശിൽ ആറു വർഷം മുൻപ് മരിച്ചയാൾക്കും പൊലീസിന്റെ നോട്ടീസ്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാനുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ആറു വർഷം മുമ്പ് 94-ാം വയസിൽ മരിച്ച ബന്നെ ഖാനാണ് പൊലീസ് നോട്ടീസയച്ചിരിക്കുന്നത്. ഇതിന് പുറമേ വീടിനു പുറത്തു പോലും ഇറങ്ങാൻ കഴിയാതെ കഴിയുന്ന 90ഉം 93ഉം വയസുള്ള രണ്ടു പേർക്കും പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. 93 വയസുള്ള ഫസ്ഹത്ത് ഖാൻ മാസങ്ങളായി കിടപ്പിലാണ്.

യോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് യുപിയിൽ നടക്കുന്നതെന്ന ആരോപണങ്ങൾക്കിടയിലാണ് ഈ സംഭവം പുറത്തുവരുന്നത്. അതേസമയം, ഇതു തങ്ങൾക്കു പറ്റിയ പിശകാണെന്നും തിരുത്തുമെന്നുമാണ് യുപി പൊലീസ് മറുപടി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP