Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം വിമാനത്താവളത്തിൽ 24 ലക്ഷത്തിന്റെ സ്വർണം പിടികൂടി; കടത്താൻ ശ്രമിച്ചത് സ്വർണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി; വള്ളക്കടവ് സ്വദേശി അൻസാർ പിടിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ 24 ലക്ഷത്തിന്റെ സ്വർണം പിടികൂടി; കടത്താൻ ശ്രമിച്ചത് സ്വർണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി; വള്ളക്കടവ് സ്വദേശി അൻസാർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 24 ലക്ഷം വിപണി മൂല്യമുള്ള സ്വർണം പിടികൂടി. 604.41 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജനുവരി ഒന്നിന് പുലർച്ചേ ഐഎക്‌സ് 534 അബുദാബി -തിരുവനന്തപുരം എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ എത്തിയ യാത്രക്കാരനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി കടത്താനായിരുന്നു ശ്രമം. വള്ളക്കടവ് സ്വദേശി അൻസാറാണ് കസ്റ്റഡിയിലായത്.

ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ഡി.ഹരികൃഷ്ണന്റെ നേതൃത്വത്തിൽ, എസ്.ബി.അനിൽ, അസി.കമ്മീഷണർപി.മനോജ്, രാമചന്ദ്രൻ, സൂപ്രണ്ട്‌സ് വിശാഖ്, ഇൻസ്‌പെക്ടർ എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP