Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പതിനൊന്നു വയസുകാരി ക്രൂരപീഡനം നേരിട്ടത് ഒന്നാം ക്ലാസുമുതൽ; കുട്ടിയുടെ ബന്ധുക്കൾ വീട്ടിലില്ലാത്തപ്പോഴും കാട്ടിൽ കൊണ്ടുപോയും പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതിവരുദ്ധ പീഡനം നടത്തിയ അച്ഛനും മകനും അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കുറ്റ്യാടി: പതിനൊന്നു വയസുകാരിയെ നിരന്തരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അച്ഛനേയും മകനേയും കുറ്റ്യാടി സിഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

സന്തോഷ് (48) മകൻ അരുൺലാൽ (അപ്പു) (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരയായപെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ അരുൺലാലും, മൂന്നാം ക്ലാസ് മുതൽ അരുൺ ലാലിന്റെ അച്ഛൻ സന്തോഷും കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ ബന്ധുക്കൾ വീട്ടിലില്ലാത്തപ്പോൾ വീട്ടിൽ വച്ചും.

അല്ലാത്ത സമയങ്ങളിൽ തൊട്ടടുത്ത കാട്ടിലേക്ക് കൊണ്ട് പോയും സ്വന്തം വീട്ടിൽ വച്ചും സന്തോഷ് നിരന്തരമായി കുട്ടിയെ പീഡനത്തിരയാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP