Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതിനിയമത്തിനെതിരെ കേരളം പാസാക്കിയ പ്രമേയം ജനങ്ങളുടെ ശബ്ദം; കേന്ദ്രസർക്കാർ ആ ശബ്ദം ശ്രദ്ധിക്കണം; നിയമ നിർമ്മാണം നടത്തുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കേൾക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്

പൗരത്വ ഭേദഗതിനിയമത്തിനെതിരെ കേരളം പാസാക്കിയ പ്രമേയം ജനങ്ങളുടെ ശബ്ദം; കേന്ദ്രസർക്കാർ ആ ശബ്ദം ശ്രദ്ധിക്കണം; നിയമ നിർമ്മാണം നടത്തുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കേൾക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണയുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് രംഗത്ത്. പ്രമേയം ജനങ്ങളുടെ ശബ്ദമാണെന്നും കേന്ദ്രം അത് ശ്രദ്ധിക്കണമെന്നും സിങ് പറഞ്ഞു.
നിയമമന്ത്രി രവിശങ്കർ പ്രസാദിന് അയച്ച തുറന്ന കത്തിലാണ് അമരീന്ദർ സിങ് നിലപാട് വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയിൽ പല സംസ്ഥാനങ്ങൾക്കും എതർപ്പുണ്ട്. എന്നാൽ സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രം തള്ളിക്കളയുകയാണുണ്ടായത്. നിയമ നിർമ്മാണം നടത്തുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കേൾക്കണമെന്നും അമരീന്ദർ സിങ് കത്തിൽ പറയുന്നു.

പൗരത്വ നിയമത്തെ എതിർക്കുന്ന സംസ്ഥാനങ്ങൾ ഇതിനകം ആവശ്യമായ നിയമോപദേശം സ്വീകരിച്ചിട്ടുണ്ട്. കേരള നിയമസഭയുടെ പ്രമേയം ജനങ്ങളുടെ ഇഷ്ടത്തെയും വിവേകത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെ ജനങ്ങളുടെ ശബ്ദമാണ് പ്രതിഫലിക്കുന്നത്. കേരള നിയമസഭ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിർവ്വഹിച്ചതെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP