Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശത്ത് ജോലിക്ക് പോകുന്ന ഇന്ത്യക്കാരുടെ ശേഖരിക്കാനായി ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയ ഉത്തരവിറക്കിയത് 2018 നവംബർ 14ന്; പ്രവാസികളുടെ വരുമാനത്തിന് നികുതി ഈടാക്കാൻ ശ്രമം എന്നത് അടക്കമുള്ള അഭ്യൂഹങ്ങൾ പരന്നതോടെ ഉയർന്നത് ശക്തമായ എതിർപ്പ്; ആശങ്കകൾ ശക്തമായി ഉയർന്നതോടെ നവംബർ 28ന് പ്രവാസി രജിസ്‌ട്രേഷൻ തീരുമാനം വിദേശകാര്യ മന്ത്രാലയം പിൻവലിച്ചു; ഇപ്പോൾ വീണ്ടും സൈബർ ലോകത്ത് പ്രചരിക്കുന്നത് പഴയ വാർത്തകൾ; പ്രവാസി രജിസ്‌ട്രേഷനിൽ ആശങ്ക വേണ്ട

വിദേശത്ത് ജോലിക്ക് പോകുന്ന ഇന്ത്യക്കാരുടെ ശേഖരിക്കാനായി ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയ ഉത്തരവിറക്കിയത് 2018 നവംബർ 14ന്; പ്രവാസികളുടെ വരുമാനത്തിന് നികുതി ഈടാക്കാൻ ശ്രമം എന്നത് അടക്കമുള്ള അഭ്യൂഹങ്ങൾ പരന്നതോടെ ഉയർന്നത് ശക്തമായ എതിർപ്പ്; ആശങ്കകൾ ശക്തമായി ഉയർന്നതോടെ നവംബർ 28ന് പ്രവാസി രജിസ്‌ട്രേഷൻ തീരുമാനം വിദേശകാര്യ മന്ത്രാലയം പിൻവലിച്ചു; ഇപ്പോൾ വീണ്ടും സൈബർ ലോകത്ത് പ്രചരിക്കുന്നത് പഴയ വാർത്തകൾ; പ്രവാസി രജിസ്‌ട്രേഷനിൽ ആശങ്ക വേണ്ട

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിദേശത്തേക്ക് തൊഴിൽവിസയിൽ പോകുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി കൊണ്ടുള്ള തീരുമാനം കേന്ദ്രസർക്കാർ പൂർണമായു മരവിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രവാസികൾക്കിടയിൽ നിന്നും കടുത്ത ആശങ്കകൾ ഉയർന്നതോടെയാണ് ഈ തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻവലിച്ചത്. എന്നാൽ, സൈബർ ലോകത്ത് പതിവു പോലെ ഇക്കാര്യത്തിൽ പഴയ വാർത്തകൾ വീണ്ടും പ്രചരിച്ചതോട അടുത്തിടെ ഈ പ്രവാസി രജിസ്‌ട്രേഷൻ നിർബന്ധമാണോ എന്ന സംശയം ഉടലെടുത്തിണ്ടോ എന്ന സംശയം ഉടലെടുത്തിരുന്നു. എന്നാൽ, ഈ ആശങ്കയ്ക്ക് തൽക്കാലം അടിസ്ഥാനമില്ലെന്നാണ് അറിയുന്നത്.

നേരത്തെ 2019 ജനുവരി ഒന്നു മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ ലക്ഷ്യമിട്ട് 2018 നവംബർ 14നാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. എന്നാൽ, പ്രവാസികൾക്കിടയിൽ ആശങ്കയും എതിർപ്പും ശക്തമായതോടെ കുറച്ചു ദിവസത്തെ വിവര ശേഖരണങ്ങൾക്ക് ശേഷം 2018 നവംബർ 28ന് ഉത്തരവ് കേന്ദ്രവിദേശകാര്യ മന്ത്രാലയം റദ്ദാക്കുകയും ചെയ്തു. അതുകൊണ്ട് പ്രവാസികൾക്ക് ഈ വിഷയത്തിൽ ആശങ്കയ്ക്ക് വകയില്ലെന്ന് പ്രവാസികാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2018 നവംബർ 14ന്് ഉറക്കിയ ഉത്തരവ് പ്രകാരം നോൺ-ഇ.സി.ആർ (എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവർ) വിഭാഗത്തിൽ പെടുന്നവർക്കാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും വെബ്‌സൈറ്റ് വഴി വിവരങ്ങൾ നൽകണം എന്നതായിരുന്നു ഇതിലെ നിബന്ധന. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവരാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതെന്ന നിർദ്ദേശം വന്നത്.

നോൺ-ഇ.സി.ആർ (എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവർ) വിഭാഗത്തിൽ പെടുന്നവർക്കാണ് രജിസ്‌ട്രേഷൻ നിർബന്ധം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും വെബ്‌സൈറ്റ് വഴി വിവരങ്ങൾ നൽകണം. ഇല്ലാത്തവരെ തിരിച്ചയക്കുമെന്നായിരുന്നു അന്നത്തെ ഉത്തരവിൽ ഉണ്ടായിരുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവരെ 2019 ജനുവരി ഒന്നു മുതൽ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയക്കും. എന്നാൽ സന്ദർശക വിസ ഉൾപ്പെടെയുള്ള മറ്റ് വിസകളിൽ പോകുന്നവർക്ക് ഇത് ബാധകമായിരുന്നില്ല. വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞിരുന്നു. വിദേശ ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ഇന്ത്യാ സർക്കാറിന്റെ പക്കൽ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഇത്തരമൊരു തീരമാനം അന്ന് സർക്കാർ കൈക്കൊണ്ടത്.

അഫ്ഗാനിസ്ഥാൻ, ബഹറൈൻ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ലെബനൻ, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സുഡാൻ, സൗത്ത് സുഡാൻ, സിറിയ, തായ്‌ലന്റ്, യുഎഇ, യമൻ എന്നീ രാജ്യങ്ങളിൽ തൊഴിലിനായി പോകുന്നവരാണ് ഇ-മൈഗ്രേറ്റ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യേണ്ടത്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴിൽ സുരക്ഷ ലക്ഷ്യമിട്ട് 2015ലാണ് ഇ-മൈഗ്രേറ്റ് പോർട്ടൽ തുടങ്ങിയത്. നിലവിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവരുടെ (ഇ.സി.ആർ കാറ്റഗറി പാസ്‌പോർട്ടുള്ളവർ) തൊഴിൽ വിവരങ്ങൾ പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത ശേഷമേ വിദേശത്ത് പോകാനാവൂ. വിദ്യാഭ്യാസം കുറഞ്ഞ ഇന്ത്യക്കാർ വിദേശത്ത് ചൂഷണങ്ങൾക്ക് ഇരയാവുന്നത് തടയാനായിരുന്നു ഇത്. എന്നാൽ നോൺ ഇ.സി.ആർ വിഭാഗത്തിൽ ഉൾപ്പെടുന്നവരും വിദേശത്ത് വിവിധതരം തൊഴിൽ ചൂഷണങ്ങൾക്ക് ഇരയാവുന്ന സാഹചര്യത്തിലാണ് എല്ലാവർക്കും ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ ഒരുങ്ങിയത്.

അതേസമയ പ്രവാസി രജിസ്്‌ട്രേഷൻ നിർബന്ധമാക്കാനുള്ള നീക്കത്തിന് എതിരെ വിവിധ കോണുകളിൽ നിന്നാണ് എതിർപ്പു ഉയർന്നത്. പ്രമുഖ പ്രവാസി വ്യവസായികൾ അടക്കമുള്ളവർ എതിർപ്പ് അറിയിച്ചു. രജിസ്‌ട്രേഷൻ നടത്തുമ്പോൾ ഉയർന്ന ബുദ്ധിമുട്ടുകളും കൂടി ആയതോടെ സർക്കാർ വിഷയത്തിൽ നിർബന്ധങ്ങൾ ഒഴിവാക്കി 2018 നവംബർ 28ന് മുൻകാല ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതിന് ശേഷം കാര്യമായ പ്രവർത്തനങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടു പോയില്ല. എന്നാൽ, ഇപ്പോൾ എൻആർസി വിവാദം ഉയർന്ന ഘട്ടത്തിൽ ചിലർ മുമ്പ് സൈബർ ലോകത്ത് പഴയ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിന് ഇരയാക്കിയത്. ഇ്ക്കാര്യത്തിൽ അനാവശ്യ ആശങ്ക വകയില്ലെന്ന് വിഷയം പഠിച്ച പ്രവാസി സംഘടനകളും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP