Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'രക്തസാക്ഷിത്വം വരിച്ച ഇരുവരും അന്താരാഷ്ട്ര ചെറുത്ത് നിൽപ്പ് മുന്നേറ്റത്തിന്റെ പ്രതിച്ഛായ; അവരുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതിന് വേണ്ടി പ്രവർത്തിക്കും; ഈ ക്രിമിനൽ നടപടിയുടെ പിന്നിലുള്ളവർക്ക് പ്രതികാര നടപടി കാത്തിരിക്കാം, ഞാൻ ഉറപ്പ് പറയുന്നു'; റെവല്യൂഷണറി ഗാർഡ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന് ഉടൻ പ്രതികാരമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖുമേനി; എത് നിമഷവും ഉണ്ടാകാവുന്ന ഭീകരാക്രമണ ഭീതിയിൽ സൗദി അടക്കമുള്ള രാജ്യങ്ങൾ

'രക്തസാക്ഷിത്വം വരിച്ച ഇരുവരും അന്താരാഷ്ട്ര ചെറുത്ത് നിൽപ്പ് മുന്നേറ്റത്തിന്റെ പ്രതിച്ഛായ; അവരുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതിന് വേണ്ടി പ്രവർത്തിക്കും; ഈ ക്രിമിനൽ നടപടിയുടെ പിന്നിലുള്ളവർക്ക് പ്രതികാര നടപടി കാത്തിരിക്കാം, ഞാൻ ഉറപ്പ് പറയുന്നു'; റെവല്യൂഷണറി ഗാർഡ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന് ഉടൻ പ്രതികാരമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖുമേനി; എത് നിമഷവും ഉണ്ടാകാവുന്ന ഭീകരാക്രമണ ഭീതിയിൽ സൗദി അടക്കമുള്ള രാജ്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: 'രക്തസാക്ഷിത്വം വരിച്ച ഇരുവരും അന്താരാഷ്ട്ര ചെറുത്ത് നിൽപ്പ് മുന്നേറ്റത്തിന്റെ പ്രതിച്ഛായയാണ്. അവരുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതിന് വേണ്ടി പ്രവർത്തിക്കും. ഈ ക്രിമിനൽ നടപടിയുടെ പിന്നിലുള്ളവർക്ക് പ്രതികാര നടപടി കാത്തിരിക്കാം. ഞാൻ ഉറപ്പ് പറയുന്നു.' - തങ്ങളുടെ സൈനിക തലവനെ കൊലപ്പെടുത്തിയ അമേരിക്കയ്‌ക്കെതിരെ കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി. ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹന്ദിസും യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഖൊമേനിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇരുവരുടേയും മരണത്തിൽ രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. ബാഗ്ദാദ് വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെ രണ്ടു കാറുകളിലായി യാത്ര ചെയ്യുന്നതിനിടെയാണ് ഖാസിം സുലൈമാനിയും അബു മഹ്ദി മുഹന്ദിസും യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. അഞ്ച് ഇറാഖ് സൈനികരും മരിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസും പെന്റഗണും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം പെട്ടെന്ന് അമേരിക്കയെ ആക്രമിക്കുകയെന്നത് നടക്കാത്ത കാര്യം ആയതുകൊണ്ട്് ഭീതി മുഴുവൻ നിലനിൽക്കുന്നത്, സൗദിയിലാണ്. ഷിയാ രാജ്യമായ ഇറാന്റെ സഹായത്തോടെ ഷിയാ പ്രസ്ഥാനമായ ഹൂതി വിമതർ നിലവിൽ സൗദിയെ പലതവണ ആക്രമിച്ചിട്ടുണ്ട്. പ്രമുഖ ഏണ്ണകമ്പനിയായ ആരാംകോയിൽ അടക്കം ഇവർ പലതവണ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളെ തുടർന്ന്, സൗദിയിൽ ഭീതി ശക്തമാണ്. നേരത്തെ മക്കയ്ക്കും മദീനക്കും നേരെ ഹൂതി വിമതർ ആക്രമണം അഴിച്ചുവിട്ടത് സൗദി തകർത്തിരുന്നു. മക്കയെയും മദീനയെയും വരെ ആക്രമിക്കുന്ന ഹൂതികൾ പിന്നെ ആരെയാണ് വെറുതെ വിടുകയെന്നും ചോദ്യം ഉയരുന്നുണ്ട്.

ജനറൽ സുലൈമാനി വധത്തിലൂടെ രാജ്യാന്തര ഭീകരവാദമാണ് അമേരിക്ക നടപ്പാക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫും വ്യക്തമാക്കിയിരുന്നു. ഐ.എസ്, അൽ നുസ്‌റ, അൽ ഖായിദ എന്നിവക്കെതിരെ ശക്തമായ പോരാട്ടമാണ് ഇറാൻ സേന നടത്തുന്നത്. അങ്ങേയറ്റം അപകടകരവും ബുദ്ധിശ്യൂനവുമായ നടപടിയാണിത്. ഈ തെമ്മാടിത്തത്തിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അമേരിക്കയ്ക്ക് തന്നെയായിരിക്കുമെന്നും ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തു.

ബഗ്ദാദിലെ വിമാനത്താവളത്തിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് തലവൻ ഖാസിം സുലൈമാനി ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി ശക്തമായി പ്രതികരിച്ചത്. ഖാസിം സുലൈമാനിയെ കൂടാതെ ഇറാൻ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ആക്രമണം നടത്തിയതായി യു.എസ് സ്ഥിരീകരിച്ചു. ഇറാഖിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ അക്രമിക്കാൻ ഒരുക്കം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് പത്രകുറിപ്പിൽ അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണമെന്ന് പെന്റഗണും വ്യക്തമാക്കി. വിശദീകരണങ്ങളൊന്നുമില്ലാതെ യു.എസ് ദേശീയപതാക ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഇതോടെ തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.

അർധരാത്രിയിലാണ് ബഗ്ദാദ് വിമാനത്താവളം ലക്ഷ്യമാക്കി യു.എസ് വ്യോമാക്രമണം നടത്തിയത്. ഇറാൻ അനുകൂല പോരാളികളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് ബഗ്ദാദിലെ യു.എസ് എംബസി നൂറുകണക്കിന് പ്രക്ഷോഭകർ കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു. ഇറാൻ പിന്തുണയുള്ള ശിയ സായുധസംഘമായ ഹശദ് അൽശാബി അനുകൂലികളായ സമരക്കാരാണ് എംബസി വളഞ്ഞത്. ഇതിന്റെ തിരിച്ചടിയായാണ് യു.എസ് വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഖാസിം സുലൈമാനിയുടെ മരണത്തിൽ ഇറാനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കുറ്റവാളികളെ കാത്തിരിക്കുന്നത് കടുത്ത പ്രതികാര നടപടികളായിരിക്കുന്നത് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു. അമേരിക്കയുടെ ചുതമലയുള്ള സ്വിറ്റ്‌സർലൻഡ് അംബാസഡറെ വിളിച്ചുവരുത്തി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.

ജനറൽ സുലൈമാനി വധത്തിലൂടെ രാജ്യാന്തര ഭീകരവാദമാണ് അമേരിക്ക നടപ്പാക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് പ്രതികരിച്ചു. ഐ.എസ്., അൽ നുസ്‌റ, അൽ ഖായിദ എന്നിവക്കെതിരെ ശക്തമായ പോരാട്ടമാണ് ഇറാൻ സേന നടത്തുന്നത്. അങ്ങേയറ്റം അപകടകരവും ബുദ്ധിശ്യൂനവുമായ നടപടിയാണിത്. ഈ തെമ്മാടിത്തത്തിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അമേരിക്കയ്ക്ക് തന്നെയായിരിക്കുമെന്നും ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തു.

ഇതോടെ യു.എസ്.ഇറാൻഇറാഖ് ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചു. മൂന്ന് ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇറാൻ കമാൻഡർ കൊല്ലപ്പെട്ട സംഭവം ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിച്ചു. നിഫ്റ്റി 0.35 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്‌സിലും 0.28 ശതമാനം നഷ്ടം രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP