Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാട്ടുതീയിൽ മെൽബൺ കത്തിയപ്പോൾ പുതുവത്സരാഘോഷത്തിൽ മുഴുകിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ ജനരോഷം ശക്തം; പ്രധാനമന്ത്രിക്ക് ഷെയ്ക്ക് ഹാൻഡ് പോലും നൽകാൻ തയ്യാറാകാതെ കൈതട്ടിമാറ്റി അഗ്നിശമന സേന ഉദ്യോഗസ്ഥൻ; മോറിസണെതിരെ ജനകീയ പ്രതിഷേധം ശക്തം; അടുത്ത തിരഞ്ഞെടുപ്പിൽ ഒറ്റ വോട്ട് പോലും ലഭിക്കില്ലെന്ന് മെൽബൺ ജനത

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: പതിനെട്ടുപേർ അഗ്നിക്കിരയായ മെൽബണിലെ കാട്ടുതീയുടെ ഭയാനകത ലോകം മുഴുവൻ വാർത്തയായിരുന്നു. കാട്ടുതീയുടെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ നടത്താതിരുന്ന പ്രധാനമന്ത്രിക്ക് എതിരെ ജനരോഷം കത്തുകയാണ്. സംഭവസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രിക്ക് ഷെയ്ക്ക് ഹാൻഡ് പോലും നൽകാൻ തയ്യാറാകാതെയാണ് അഗ്നിശമന ജീവനക്കാരൻ പ്രതിഷേധിച്ചത്.

വ്യാഴാഴ്ച ന്യൂ സൗത്ത വെയ്ൽസിലെ കോബാർഗോ നഗരത്തിൽ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി മോറിസണിന്് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. അഗ്‌നിശമന സേനാവിഭാഗത്തിലെ ഉദ്യോഗസ്ഥൻ ഷെയ്ക്ക് ഹാൻഡിന് എത്തിയ പ്രധാനമന്ത്രിയെ അവഗണിച്ചു. മോറിസൺ ഇയാളുടെ കയ്യിൽ പിടിക്കാൻ തുനിയുമ്പോൾ കൈ തട്ടിമാറ്റി ഇയാൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് പോകുന്നതിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

മറ്റുള്ളവരുടെ വീടുകൾ തീപ്പിടുത്തത്തിൽ നിന്നും രക്ഷിക്കാനുള്ള തത്രപ്പാടിനിയിൽ ഇയാൾക്ക് സ്വന്തം വീട് നഷ്ടപ്പെട്ടതായി മറ്റുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. പുതുവത്സര ദിവസം ദക്ഷിണഭാഗത്ത് കാട്ടുതീ പടരുമ്പോൾ പ്രധാനമന്ത്രി സിഡ്നിയിലെ ഹാബറിലെ ഔദ്യോഗിക വസതിയിൽ വെടിക്കെട്ട് കണ്ടു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് ഒരാളുടെ വിമർശനം. നിങ്ങൾക്ക് ഇനി ഇവിടെ നിന്നും വോട്ടുകൾ കിട്ടില്ലെന്നും നിങ്ങൾ ഒരു വിഡ്ഡിയാണെന്നും ഇയാൾ പറഞ്ഞു. അതേസമയം ഇത്തരം ആക്രമണങ്ങളെ വ്യക്തിപരമായി എടുക്കുന്നില്ലെന്ന് മോറിസൺ പറഞ്ഞു.

പ്രകൃതിദുരന്തത്തിൽ ഉണ്ടായ നഷ്ടത്തിൽ ആൾക്കാരുടെ വേദന ദേഷ്യമായി മാറിയതായിട്ടേ കണക്കാക്കുന്നുള്ളൂ എന്നാണ് മോറിസൺ പറഞ്ഞത്. താൻ അത് മനസ്സിലാക്കുന്നു എന്നും ഈ സാഹചര്യത്തിൽ ആൾക്കാർക്ക് കൂടുതൽ പിന്തുണ ഏതു നിലയിൽ നൽകാൻ കഴിയും എന്നാണ് ആലോചിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നഗരത്തിന് കൂടുതൽ സഹായവും അഗ്‌നിശമന ഉദ്യോഗസ്ഥരേയും നൽകണമെന്ന ഒരു യുവതിയുടെ ആവശ്യത്തിൽ നിന്നും മോറിസൺ ഓടി രക്ഷപ്പെട്ടെന്നും ആരോപണമുണ്ട്. ഒന്നുകിൽ ഇവിടെ തീ, അല്ലെങ്കിൽ വെള്ളപ്പൊക്കും വേറൊന്നും ഇവിടെ കിട്ടുന്നില്ല. എന്നിട്ടും തങ്ങളെ അവഗണിക്കുകയാണെന്നും ഇത് നല്ല പ്രവണതയല്ലെന്നും ഒരു സ്ത്രീ കാറിൽ കയറി പോകുമ്പോൾ മോറിസന്റെ നേർക്ക് ഉച്ചത്തിൽ പറയുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP