Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നരേന്ദ്ര മോദി പാക് അംബാസിഡർ; എല്ലാ ദിവസവും പാക്കിസ്ഥാനെ കുറിച്ച് സംസാരിക്കുന്നു; എന്തിനാണ് എപ്പോഴും പാക്കിസ്ഥാനുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നത്? ഹിന്ദുസ്ഥാനെ കുറിച്ച് സംസാരിക്കൂ; ഞങ്ങൾക്ക് പാക്കിസ്ഥാനാകാൻ താൽപര്യമില്ല: പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മമത ബാനർജി

നരേന്ദ്ര മോദി പാക് അംബാസിഡർ; എല്ലാ ദിവസവും പാക്കിസ്ഥാനെ കുറിച്ച് സംസാരിക്കുന്നു; എന്തിനാണ് എപ്പോഴും പാക്കിസ്ഥാനുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നത്? ഹിന്ദുസ്ഥാനെ കുറിച്ച് സംസാരിക്കൂ; ഞങ്ങൾക്ക് പാക്കിസ്ഥാനാകാൻ താൽപര്യമില്ല: പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മമത ബാനർജി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാക് അംബാസിഡറെ പോലെയാണെന്ന വിമർശനവുമായാണ് മമത ബാനർജി രംഗത്തെത്തിയത്. പാക് അംബാസിഡറെ പോലെ എല്ലാ ദിവസവും മോദി പാക്കിസ്ഥാനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യയുടെ പ്രശ്‌നങ്ങളും മോദി ചർച്ച ചെയ്യണമെന്ന് മമത ആവശ്യപ്പെട്ടു.

എന്തിനാണ് എപ്പോഴും പാക്കിസ്ഥാനുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നത്. ഹിന്ദുസ്ഥാനെ കുറിച്ച് സംസാരിക്കു. ഞങ്ങൾക്ക് പാക്കിസ്ഥാനാകാൻ താൽപര്യമില്ല. ഞങ്ങൾ ഹിന്ദുസ്ഥാനെ സ്‌നേഹിക്കുന്നു മമത പറഞ്ഞു. ആരെങ്കിലും തൊഴിൽ തരാൻ ആവശ്യപ്പെട്ടാൽ മോദി പാക്കിസ്ഥാനിലേക്ക് പോകാൻ പറയും. വ്യവസായങ്ങൾ ഇല്ലെന്ന് പരാതിപ്പെട്ടാലും പാക്കിസ്ഥാനിലേക്ക് പോകാൻ പറയും. എല്ലായിപ്പോഴും പാക്കിസ്ഥാനെ കുറിച്ച് പറയാതെ ഇന്ത്യയെ കുറിച്ച് മോദി സംസാരിക്കണമെന്ന് മമത വ്യക്തമാക്കി.

ഇന്ത്യയെപോലെ സമ്പന്നമായ സംസ്‌കാരവും പൈതൃകവുമുള്ള രാജ്യത്തെ പാക്കിസ്ഥാനുമായി താരതമ്യം ചെയ്യാൻ മോദിക്ക് എങ്ങനെ സാധിക്കുന്നുവെന്നും മമത ചോദിച്ചു. ബംഗാളിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മമത രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP