Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലത്ത് നിന്നും എറണാകുളത്തേക്കും തിരിച്ചും യാത്ര; തിരക്കുള്ള ജനറൽ കമ്പാർട്ട്‌മെന്റിൽ പെൺകുട്ടികളെ നോക്കി വച്ച് രഹസ്യ ശല്യപ്പെടുത്തൽ; ഒരാളെ തൊട്ട് ശേഷം മറ്റുള്ള പെൺകുട്ടികളിലേക്ക് കൈ എത്തും; മകളെ തോണ്ടിയത് ചോദിച്ച അമ്മയോട് നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ കുട്ടിയെ അല്ലേ തൊട്ടത് എന്ന വിചിത്ര മറുപടി; തൊട്ടു തലോടലിലെ സ്പർശന സുഖം തേടിയുള്ള യാത്ര അവസാനിച്ചത് റെയിൽവേ പൊലീസിന് മുമ്പിൽ; ശബരി എക്സ്‌പ്രസിലെ പോക്‌സോ കുടക്കിയത് ആശ്രാമം സ്വദേശി വിഷ്ണു മോഹനെ

കൊല്ലത്ത് നിന്നും എറണാകുളത്തേക്കും തിരിച്ചും യാത്ര; തിരക്കുള്ള ജനറൽ കമ്പാർട്ട്‌മെന്റിൽ പെൺകുട്ടികളെ നോക്കി വച്ച് രഹസ്യ ശല്യപ്പെടുത്തൽ; ഒരാളെ തൊട്ട് ശേഷം മറ്റുള്ള പെൺകുട്ടികളിലേക്ക് കൈ എത്തും; മകളെ തോണ്ടിയത് ചോദിച്ച അമ്മയോട് നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ കുട്ടിയെ അല്ലേ തൊട്ടത് എന്ന വിചിത്ര മറുപടി; തൊട്ടു തലോടലിലെ സ്പർശന സുഖം തേടിയുള്ള യാത്ര അവസാനിച്ചത് റെയിൽവേ പൊലീസിന് മുമ്പിൽ; ശബരി എക്സ്‌പ്രസിലെ പോക്‌സോ കുടക്കിയത് ആശ്രാമം സ്വദേശി വിഷ്ണു മോഹനെ

എം മനോജ് കുമാർ

കൊല്ലം: ട്രെയിനുകളിൽ സഞ്ചരിച്ച് പെൺകുട്ടികളെയും സ്ത്രീകളെയും ശല്യപ്പെടുത്തുന്ന വിരുതൻ പോക്‌സോ കേസിൽ അകത്തായി. പതിമൂന്നു വയസായ പെൺകുട്ടിയെ ശബരി എക്സ്‌പ്രസിൽ ശല്യപ്പെടുത്തിയതോടെയാണ് കൊല്ലം ആശ്രാമം സ്വദേശിയായ വിഷ്ണു മോഹൻ കൊല്ലം റെയിൽവേ പൊലീസിന്റെ പിടിയിലായത്. ന്യൂ ഇയറിന്റെ തൊട്ടു തലേന്ന് ശബരി എക്സ്‌പ്രസിലാണ് പീഡന ശ്രമം നടന്നത്. പെൺകുട്ടിയുടെ മൊഴി പ്രകാരം ഇയാളെ കസ്റ്റഡിയിൽ എടുത്ത ശേഷം റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

തിരക്കുള്ള ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പിറകിൽ നിന്നും തോണ്ടുകയായിരുന്നു. പെൺകുട്ടി മാതാവിനോട് പരാതിപ്പെട്ടു. ചോദിക്കാൻ ചെന്ന മാതാവിനോട് നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ കുട്ടിയെ അല്ലേ തൊട്ടത് എന്ന പ്രതികരണമാണ് വന്നത്. ഇതോടെ മാതാവ് ക്ഷുഭിതയായി. ഈ സമയം മറ്റു ചില പെൺകുട്ടികൾ കൂടി സമാന പരാതിയുമായി രംഗത്ത് വന്നു. ഇതോടെ ഇവർ റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. കൊല്ലത്ത് ശബരി എക്സ്‌പ്രസ് എത്തിയപ്പോൾ കാത്ത് നിന്ന പൊലീസ് സംഘം ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിനിടയിലാണ് ഇത് തന്റെ സ്ഥിരം പ്രവർത്തിയാണെന്ന് ഇയാൾ വെളിപ്പെടുത്തിയത്.

കൊല്ലത്ത് നിന്നും എറണാകുളത്തെക്കും തിരിച്ചും ഇയാൾ യാത്ര ചെയ്യും. എല്ലാം കയറുന്നത് ജനറൽ കമ്പാർട്ട്‌മെന്റിൽ മാത്രം. തിരക്കുള്ള സമയത്ത് പെൺകുട്ടികളെ നോക്കി വയ്ക്കും. ഇവരെ രഹസ്യമായി വന്നു ശല്യപ്പെടുത്തും. ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തിയ ശേഷം മറ്റുള്ള പെൺകുട്ടികളിലേക്ക് നീങ്ങും. ഇവരെ തൊട്ടു തലോടും. അവിടെ നിന്ന് മറ്റുള്ള സ്ഥലത്തേക്ക് നീങ്ങും. പല പെൺകുട്ടികളും മടിച്ച് പരാതി പറയാൻ ശ്രമിക്കില്ല. ഇത് ഇയാൾ ഒരു അവസരമാക്കി. തൊട്ടുതലോടലിൽ വരുന്ന സ്പർശന സുഖം തേടിയാണ് താൻ ട്രെയിൻ യാത്ര ചെയ്യുന്നത് എന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്.

തിരക്കുള്ള ട്രെയിൻ ആണ് തിരഞ്ഞെടുക്കുക. ഈ ട്രെയിനിൽ മറ്റു യാത്രക്കാരെ നിരന്തരം വീക്ഷിക്കും. ബാഗ് വെച്ച് ഇവർ ബാത്ത്‌റൂമിൽ പോയാൽ ആ ബാഗിൽ നിന്ന് വിലപ്പെട്ടത് കവരും. തിരക്കുള്ള ട്രെയിനിൽ നിന്ന് പേഴ്‌സും ഇയാൾ കവരാറുണ്ട്. ഒരു ദിവസം ട്രെയിൻ യാത്ര ചെയ്യുമ്പോൾ ആ ദിവസത്തെ വരുമാനം ഇയാൾ മോഷണം വഴി സംഘടിപ്പിക്കും. സ്പർശന സുഖം ബോണസും. ഈ കാര്യത്തിൽ ഒരു ഞരമ്പ് രോഗിയെപ്പോലെയാണ് ഇയാളുടെ കൃത്യങ്ങൾ. ചെറിയ പെൺകുട്ടികളെ തിരഞ്ഞെടുത്താൽ ഇവർ പരാതിപ്പെടില്ല. ഈ രീതിയിൽ രക്ഷപ്പെടാം.

എട്ടു വർഷമായി ഇയാൾ നിരന്തരയാത്രയാണ് ട്രെയിനിൽ നടക്കുന്നത്. റെയിൽവേ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലിരിക്കെയാണ് ഇയാൾ പൊലീസിന്റെ വലയിൽ കുടുങ്ങുന്നത്. വേണാട്, പരശുരാം ട്രെയിനുകളാണ് തിരഞ്ഞെടുക്കുക. എറണാകുളം വരെ യാത്രയും നടത്തും. അടുത്ത ട്രെയിനിൽ തിരികെ വരുകയും ചെയ്യും. ഇതിന്നിടയിലാണ് കേളികൾ നടത്തുക. സ്ത്രീകൾ നിൽക്കുന്നത് കണ്ടാൽ ഇവരെ മുട്ടിയുരുമ്മി നിൽക്കും. അതിന്നിടയിൽ സ്പർശിക്കുകയും ചെയ്യും. പലരും രൂക്ഷമായ പ്രതികരണമോ നോട്ടമോ നടത്തും. ഇതിന്നിടയിൽ അവിടുന്ന് മാറി വേറെ ഇടം കണ്ടെത്തും. ഇതാണ് സ്ഥിരം രീതി. ഇതിന്നിടയിലാണ് തിരുവനന്തപുരം ഫാമിലി ഇയാളെക്കുറിച്ച് പരാതിപ്പെടുന്നത്.

സെക്യൂരിറ്റിയായി ഇയാൾ ജോലി ചെയ്തിട്ടുണ്ട്. ബാഗ്, പേഴ്‌സ്, വിലപിടിപ്പുള്ള വസ്തുക്കൾ ഇതാണ് നോട്ടം. സ്ഥിരം യാത്രക്കാരൻ എന്ന നിലയിലാണ് റയിൽവേ പൊലീസ് ഇന്റലിജൻസ് വിഭാഗം ഇയാളെ നിരീക്ഷിച്ചിരുന്നത്. അസ്വാഭാവിക രീതികൾ സിസിടിവി ദൃശ്യങ്ങൾ വഴി ഇയാളിൽ കണ്ടതിനെ തുടർന്നാണ് പൊലീസ് നിരീക്ഷിച്ചു തുടങ്ങിയത്. അപ്പോഴാണ് പെരിനാട് വെച്ച് ശബരി എക്സ്‌പ്രസിലെ പീഡന ശ്രമത്തിൽ ഇയാൾ അകത്താകുന്നത്. റെയിൽവേ എസ്‌ഐ ഉമറുൾ ഫാറൂഖിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഇയാൾക്കെതിരെ പീഡന ശ്രമത്തിനു പോക്‌സോ വകുപ്പുകൾ ഉൾപ്പെടെയുള്ളവ ചാർജ് ചെയ്ത് അകത്താക്കിയത്. ഇത്തരം കേസുകളിൽ കർശന നടപടി പിന്തുടരുന്ന എസ്‌ഐയാണ് ഉമറുൾ ഫാറൂഖ്. രാജു, ആദിത്യൻ എന്നീ പൊലീസ് ഓഫീസർമാരാണ് പ്രതിയെ കുടുക്കിയ സംഘത്തിലുണ്ടായിരുന്നത്. .

ഇതോടെയാണ് ഇയാൾക്ക് കെണി ഒരുങ്ങിയത്. ഇയാൾ മുൻപും ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ പരാതി ഇല്ലാത്തതിനാൽ മാത്രമാണ് ഇയാൾ ഊരിപ്പോന്നതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. പലരും പരാതിപ്പെടാൻ മടിക്കുന്നതും കേസിന്റെ പിറകെ പോകാൻ മടിക്കുന്നതും കാരണമാണ് ഇത്തരം ഞരമ്പ് രോഗികൾ രക്ഷപ്പെടുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇതാണ് ട്രെയിൻ കേന്ദ്രീകരിച്ച് നടത്തുന്ന കവർച്ചകളിലും ലൈംഗിക അതിക്രമത്തിലും പ്രതികൾ രക്ഷപ്പെടാൻ ഇടയാകുന്നത് എന്നാണ് പൊലീസ് പറയുന്നത്.

പരാതിയില്ലാത്തതിനാൽ പ്രതികളെ പിടിച്ചാലും താക്കീതിൽ ഒതുക്കി വിട്ടയക്കേണ്ട അവസ്ഥയുമാണ്. ഇതിൽ നിന്നും വിഭിന്നമായി പരാതികൾ വരണം എന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP