Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആവശ്യത്തിന് മഞ്ഞൾ ഭക്ഷണത്തിൽ ചേർക്കൂ; കാൻസറിനെയും ട്യൂമറിനെയും പമ്പ കടത്തൂ; വർഷങ്ങളോളം സായിപ്പന്മാർ ഗവേഷണം നടത്തിയശേഷം പറയുന്നു, ഏറ്റവും നല്ല കാൻസർ മരുന്ന് മലയാളികൾക്ക് സുപരിചിതമായ സാക്ഷാൽ മഞ്ഞൾ തന്നെയാണെന്ന്

ആവശ്യത്തിന് മഞ്ഞൾ ഭക്ഷണത്തിൽ ചേർക്കൂ; കാൻസറിനെയും ട്യൂമറിനെയും പമ്പ കടത്തൂ; വർഷങ്ങളോളം സായിപ്പന്മാർ ഗവേഷണം നടത്തിയശേഷം പറയുന്നു, ഏറ്റവും നല്ല കാൻസർ മരുന്ന് മലയാളികൾക്ക് സുപരിചിതമായ സാക്ഷാൽ മഞ്ഞൾ തന്നെയാണെന്ന്

സ്വന്തം ലേഖകൻ

ക്ഷണത്തിൽ ധാരാളം മഞ്ഞൾ ഉൾപ്പെടുത്തിയാൽ കാൻസറിനെ ചെറുക്കാമെന്ന് ഗവേഷകർ. മഞ്ഞളിലുള്ള ഘടകത്തിന് കാൻസറിനെ പ്രതിരോധിക്കാനാകുമെന്നാണ് കണ്ടെത്തൽ. കുർക്കുമിനിൽ അടങ്ങിയിട്ടുള്ള ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റുകളാണ് ട്യൂമറിന്റെ വളർച്ച പ്രതിരോധിക്കുന്നതെന്നും ഫിലാഡൽഫിയയിലെ ടെംപിൾ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു.

എട്ടുതരം അർബുദവളർച്ചയെ മഞ്ഞളിന് പ്രതിരോധിക്കാനാകുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. അയ്യായിരത്തോളം പേരിൽ നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. സ്തനാർബുദം, ശ്വാസകോശാർബുദം, രക്താർബുദം എന്നിവയെയും വയർ, പാൻക്രിയാസ്, അടിവയർ, ബോൺമാരോ, പ്രോസ്‌റ്റേറ്റ് ക്യാൻസറുകളെയും പ്രതിരോധിക്കാനാവുമെന്ന് ഗവേഷകർ പറയുന്നു.

ട്യൂമറുകളിലേക്കുള്ള ന്യൂട്രിയന്റുകളുടെ പോക്ക് തടയാൻ കുർക്കുമിനാകുമെന്നും അതുവഴി ട്യൂമറിന്റെ വളർച്ച കുറയ്ക്കാനാകുമെന്നും ഗവേഷകർ പറയുന്നു. ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നതിൽനിന്ന് ക്യാൻസർ കോശങ്ങളെ ഇത് തടയുകയും ചെയ്യുന്നു. ക്യാൻസർ ചികിത്സയിൽ ഒട്ടേറെ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാനാകുന്ന മരുന്നുനിർമ്മിക്കുന്നതിനും കുർക്കുമിൻ ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ആയുർവേദമുൾപ്പെടെയുള്ള പാരമ്പര്യ ചികിത്സകളിൽ മഞ്ഞൾ പ്രധാനഘടകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അലോപ്പതി രംഗത്ത് കുർക്കുമിൻ ഉപയോഗം ആരംഭിച്ചിട്ടില്ല. കുർക്കുമിൻ ഘടകമായിട്ടുള്ള മരുന്നുകൾ നിർമ്മാണഘട്ടത്തിലുണ്ടെങ്കിലും ഇതുവരെ മനുഷ്യരിൽ പ്രയോഗിച്ചുതുടങ്ങിയിട്ടില്ല. അതിനുള്ള സാധ്യതകൾ തേടുന്നതാണ് പുതിയ ഗവേഷണഫലങ്ങൾ.

ഉയർന്ന രക്തസമ്മർദത്തെയും കരൾ രോഗങ്ങളെയും ചെറുക്കാൻ മഞ്ഞളിനാവുമെന്ന് നേരത്തെ ഗവേഷകർ കണ്ടെത്തിയിയിരുന്നു. ശസ്ത്രക്രിയകൾക്കുശേഷമുള്ള മുറിവുകൾ ഉണങ്ങുന്നതിനും വാതരോഗങ്ങൾക്കുള്ള ചികിത്സയ്ക്കും ഇത് ഗുണകരമാണെന്നാണ് കണ്ടെത്തൽ.

മഞ്ഞളിന്റെ ഔഷധഗുണം സംബന്ധിച്ച ഗവേഷണങ്ങൾ ഏറെക്കാലമായി നടക്കുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ടെംപിൾ സർവകലാശാലയിലെ പാത്തോളജിസ്റ്റ് ഡോ. അന്റോണിയോ ഗിയോർഡാനോ പറഞ്ഞു. 1924 മുതൽക്ക് ഇത്തരം പഠനങ്ങൾ നടന്നിട്ടുണ്ട്. ടെംപിൾ സർവകാശാലയുടെ പഠനം ന്യൂട്രിയന്റ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP